Saturday, October 31, 2015

കലോത്സവം  സമാപിച്ചു

ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂളിൽ  രണ്ടു ദിവസങ്ങളിലായി  നടന്നു വന്ന കലോത്സവം സമാപിച്ചു. വിവിധ ഹൌസുകളിലായി നടന്നു വന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി ഹൈസ്കൂൾ വിഭാഗത്തിൽ ബ്ലൂ ഹൌസ്  ചാമ്പ്യൻഷിപ്പ്  നേടി. മൊത്തം 104 പോയിന്റ്‌ ബ്ലൂ ഹൌസ് നേടി. 86 പോയിന്റ്‌ നേടി ഗ്രീൻ ഹൌസ്  രണ്ടാം സ്ഥാനം നേടി.  ഹയര് സെക്കന്ററി  വിഭാഗത്തിൽ 120 പോയിന്റ്‌ നേടി  റോസ്   ഹൌസ് ചാമ്പ്യൻഷിപ്പ്  നേടി.  75 പോയിന്റ്‌ നേടി ജാസ്മിൻ ഹൌസ് രണ്ടാം സ്ഥാനം നേടി.
 നയന വിരുന്നൊരുക്കി സംഘനൃത്തം

ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിലെ  ഹൈസ്കൂൾ  വിഭാഗം  കുട്ടികൾ അവതരിപ്പിച്ച  സംഘനൃത്തം  നല്ല നിലവാരമുള്ളതായിരുന്നു വെന്ന്  വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. 
      
റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം 
വൈറ്റ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം

ബ്ലൂ ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
                      

Friday, October 30, 2015

  ഐ.ടി. മേളയിൽ   മികച്ച നേട്ടം
കാസറഗോഡ് സബ്  ജില്ലാ    ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം.  ഐ.ടി മേളയിൽ ഹയർ  സെക്കന്ററി  വിഭാഗത്തിൽ 42 പോയന്റോടെ  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.  Digital Painting   SIDHARTH.M, Web Page Designing   SHYAMHARI. R   , Malayalam Typing  ROSHY JOHN  എന്നിവർ ഒന്നാം സ്ഥാനം  നേടിയപ്പോൾ Multimedia Presentation SOORAJ. E  രണ്ടാം സ്ഥാനം നേടി. ഐ.ടി.ക്യിസ്സിൽ ഗോകുൽ രാജ് മൂന്നാം സ്ഥാനം നേടി.   ഹൈസ്കൂൾ    വിഭാഗം ഐ. ടി. മേളയിൽ  23 പോയന്റുമായി മൂന്നാം  സ്ഥാനം    നേടി. തേജസ്‌  പി.  ഐ.ടി. ക്യിസ്സിൽ ഒന്നാം സ്ഥാനവും , അഞ്ജലി. പി മലയാളം ടൈപിങ്ങിൽ രണ്ടാം സ്ഥാനവും , മുഹമ്മദ്‌ അഫ്സൽ ഐ.ടി.പ്രോജെക്റ്റിൽ മൂന്നാം സ്ഥാനവും നേടി.
                                                                                                                                         

ലഹരി വിരുദ്ധ റാലി നടത്തി 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ,എസ് .പി.സി യുടെ ആഭിമുഘ്യത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി .  രാധ ടീച്ചർ ,  മുഹമ്മദ് ബഷീർ സി.എഛ് എന്നിവർ  നേതൃത്യം  നല്കി. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി . .





Thursday, October 29, 2015


റെഡ് ക്രോസ്സ്  ഉദ്ഘാടനം ചെയ്തു 
ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂളിലെ റെഡ് ക്രോസ്സ്   ഉത്ഘാടനം  റിട്ടയേർഡ്‌ ഹെഡ് മാസ്റ്റർ ശ്രീ. കെ. എം. വേണുഗോപാലൻ നിർവഹിച്ചു . യോഗത്തിൽ പ്രിൻസിപ്പൽ എം. മോഹനൻ നായർ  അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ , ശ്രീ. ജനാർദ്ദനൻ മാസ്റ്റർ , സ്റ്റാഫ്‌ സെക്രെട്ടറി ബഷീർ മാസ്റ്റർ, ശ്രീമതി. രാധ ടീച്ചർ എന്നിവർ  സംസാരിച്ചു.  റെഡ് ക്രോസ് യുണിറ്റ് കണ്‍വീനർമാരായ ശ്രീജ ടീച്ചർ , സുജ ടീച്ചർ എന്നിവർ സ്വാഗതവും, നന്ദിയും പറഞ്ഞു .


ശ്രീ. വേണുഗോപാലൻ  മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു
പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ സംസാരിക്കുന്നു



ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ സംസാരിക്കുന്നു



ശ്രീ. ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുന്നു
ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതം പറയുന്നു




Friday, October 16, 2015

ചട്ടഞ്ചാൽ സ്കൂളിനു ഇരട്ട നേട്ടം 

 കാസറഗോഡ് സബ് ജില്ലാ  ശാസ്ത്ര  ക്വിസ്  മത്സരത്തിലും, ടാലെന്റ്റ്‌ സെർച്ച്‌ പരീക്ഷയിലും  സമ്മാനം നേടികൊണ്ട് ചട്ടഞ്ചാൽ സ്കൂൾ സുബ്ജില്ലയിൽ ഒന്നാമതെത്തി. സബ് ജില്ലാ  ശാസ്ത്ര  ക്വിസ്  മത്സരത്തിൽ പത്താം ക്ലാസ്സിലെ തേജസ്‌ .പി രണ്ടാം സ്ഥാനവും  , ടാലെന്റ്റ്‌ സെർച്ച്‌ പരീക്ഷയിൽ  പത്താം  ക്ലാസ്സിലെ അർജുൻ മുല്ലചേരി ഒന്നാം സ്ഥാനവും നേടി. 
ടാലെന്റ്റ്‌ സെർച്ച്‌ പരീക്ഷയിൽ  ഒന്നാം സ്ഥാനം നേടിയ അർജുൻ 

ശാസ്ത്ര  ക്വിസ്  മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തേജസ്‌. പി 

Saturday, October 10, 2015

രാജ്യ പുരസ്കാർ നേടിയത് ഒമ്പത് കുട്ടികൾ
  ഈ വർഷം  ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂളിൽ നിന്ന് രാജ്യ പുരസ്കാർ മൊത്തം ഒമ്പത് കുട്ടികൾ നേടി. 
ഉണ്ണിമായ
രഞ്ജിനി. കെ 


അഞ്ജലി കൃഷ്ണ 
അർജുൻ ഗണേഷ് 

ജിഷ്ണു. കെ 
ആദിനാഥ്‌ 
ആൽഫ്രഡ്‌ ബിജു 
അഭിറാം  പി.വി.


അഭയ് മാധവ് .ഇ 


Monday, October 5, 2015

ഓര്‍മ്മയിലെ നടുക്കം!
ഒക്ടോബര്‍ 5 ! ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ എന്നെന്നേയ്ക്കും ഒരു കറുത്തദിനമാണ്.  ഒരു വ്യാഴവട്ടമായി   ആ രണ്ടു ശ്രേഷ്ഠഗുരുക്കന്മാര്‍ ഒരുമിച്ച് ലോകത്തോട് വിടചൊല്ലി.
  അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു മീറ്റിങ് നടക്കുന്നതിനാല്‍ ക്ലാസുകള്‍ കുറച്ചു നേരത്തേ വിട്ടിരുന്നു. മൂന്നാലു ഹയര്‍സെക്കണ്‌ടറി അധ്യാപകര്‍ സ്റ്റാഫ്റൂമിലിരുന്ന് ആഹ്ലാദപൂര്‍വം കുറേ സമയം വര്‍ത്തമാനം പറഞ്ഞു. കുഞ്ഞികൃഷ്ണന്‍മാഷ് അന്നു രാവിലെ തിരുവനന്തപുരത്തുനിന്നു വന്നതേയുള്ളു. മാധവന്‍മാഷു‌ടെ പ്ലസ്ടു നിയമനാംഗീകാരത്തിലെ ചില കുരുക്കുകള്‍ അഴിക്കാന്‍ കഴിഞ്ഞതിലെ സംതൃപ്തിയിലായിരുന്നു കുഞ്ഞികൃഷ്ണന്‍ മാഷ്. ആ ആശ്വാസത്തിലാണ് മാധവന്‍ മാഷും. വര്‍ത്തമാനം പറഞ്ഞുകൊണ്ടുതന്നെ ആധ്യാപകര്‍ പുറത്തിറങ്ങി. മാധവന്‍ മാഷുടെ  സ്കൂട്ടറില്‍ (മാഷ് വല്ലപ്പോഴുമേ വണ്ടിയെടുത്ത് സ്കൂളില്‍ വരാറുള്ളൂ) രണ്ടുപേരും സ്കൂള്‍ മൈതാനം കടന്ന് പോയി. പിന്നീട് ഒരു നൂറുമീറ്ററേയുള്ളു ഹൈവേയിലെത്താന്‍. ഹൈവേയിലേക്ക് സ്കൂട്ടര്‍ കയറിയതേയുള്ളു. അപ്പോഴാണ് ഇടിമിന്നല്‍ പേലെ ആ അപകടം സംഭവിച്ചത്. വിധി അതിന്റെ ഏതു വാതില്‍ എപ്പോള്‍ തുറക്കുമെന്ന് ആര്‍ക്കറിയാം! ജീവിതം കൊണ്ട് വെളിച്ചം വിതറിയ ആ കര്‍മ്മസൂര്യന്മാര്‍ ഒന്നിച്ച് ആ വൈകുന്നേരം അസ്തമിച്ചു. "ഗുണികളൂഴിയില്‍ നീണ്ടു വാഴാ " എന്നാണല്ലോ കാവ്യപ്രമാണം ഗുണ നിധികളായിരുന്ന ആ ഗുരുനാഥന്മാരെ ഇപ്പോഴും സ്നേഹപൂര്‍വ്വം ഞങ്ങള്‍ അനുസ്മരിക്കുന്നു

Thursday, October 1, 2015

ജനാർദ്ദനൻ മാസ്റ്റെർക്കൊരു ഗ്രൌണ്ട്  യാത്രയയപ്പ് 
      ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപകൻ  ജനാർദ്ദനൻ മാസ്റ്റെർ   32   വർഷത്തെ  അധ്യാപക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്നതിനാൽ സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വികാര നിർഭരമായ ഒരു യാത്രയയപ്പ് നല്കി. സ്കൂൾ  ഗ്രൗണ്ടിൽ വെച്ച് ചേർന്ന യോഗത്തിൽ   സ്കൂൾ അഡ്മിനിസ്ട്രെറ്റീവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം  ചെയ്തു സംസാരിച്ചു.

ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം  ചെയ്തു സംസാരിക്കുന്നു 
 പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ , പ്രധാനാധ്യാപിക ശ്രീമതി. പി.കെ. ഗീത , സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുലൈമാൻ ബാദുഷ എന്നിവർ സംസാരിച്ചു.  ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ  പൊന്നാട അണിയിച്ചു. സ്റ്റാഫ്‌  കൌണ്സിലിന്റെ വകയായുള്ള ഉപഹാരവും നല്കി.
ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ  പൊന്നാട അണിയിക്കുന്നു 

 .ശ്രീ. ജനാർദ്ദനൻ മാസ്റ്റർ മറുപടി പ്രസംഗത്തിനിടയിൽ