Tuesday, September 27, 2016

 വാര്‍ഷിക  ജനറൽ ബോഡി  യോഗം  2015-16

ബഹു. എം.എൽ.എ ശ്രീ. കെ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത സംസാരിക്കുന്നു
ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ  പ്രസിഡന്റ്   ശ്രീധരൻ  മുണ്ടോളിൻറെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ അവർകൾ  ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ.മൊയ്തിന്‍കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി.  കാസറഗോഡ് ജില്ലാ  പഞ്ചായത്ത് അംഗം ശ്രീ. ഷാനവാസ് പാദൂർ, പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. മൊയ്‌തീൻകുഞ്ഞി കടവത്,    ശ്രീ  രാഘവന്‍ നായർ ,സുലൈമാന്‍ ബാദുഷ, ശ്രീമതി. പി.കെ ഗീത എന്നിവര്‍ആശംസ പ്രസംഗം നടത്തി.    യോഗത്തില്‍ പ്രിൻസിപൽ  മോഹനൻ നായർ   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   2015-16  വർഷത്തെ  പ്രസിഡന്റ്‌  ആയി ശ്രീ. ശ്രീധരൻ മുണ്ടോളിനെ തിരഞ്ഞെടുത്തു.
മാനേജർ. ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി പ്രസംഗിക്കുന്നു



സദസ്സ്


പുസ്തക പ്രകാശനം മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി, പി.ടി. എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ

Monday, September 19, 2016

ഐ.ടി   ക്ലബ്ബ്   ഉത്ഘാടനം 

ചട്ടഞ്ചാൽ ഹയ   സെക്കന്ററി സ്കൂൾ  IT  ക്ലബ്ബിന്റെ ഉത്ഘാടനം  സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്    നടന്നു . യോഗത്തിൽ  ഹെഡ് മിസ്ട്രസ്  ശ്രീമതി. പി. കെ. ഗീത അധ്യക്ഷം വഹിച്ചു . ക്ലബ്‌ ഉൾഘാടനം   പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ  നിർവഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി , ഹയർ സെക്കന്ററി കമ്പ്യൂട്ടർ സയൻസ്  വിഭാഗം അധ്യാപകൻ ശ്രീ. ഗോപി. എം  എന്നിവർ സംസാരിച്ചു. യോഗത്തിൽ ഐ.ടി  കോർഡിനേറ്റർ ശ്രീ കെ. പ്രമോദ്  സ്വാഗതവും ,ഐ.ടി    ക്ലബ്‌ കണ്‍വീനർ  രാകേഷ്  നന്ദിയും പറഞ്ഞു.  
പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ ഉദ്ഘാടനം ചെയ്യുന്നു 


ഹെഡ്മിസ്ട്രസ് ശ്രീമതി . പി. കെ. ഗീത  പ്രസംഗിക്കുന്നു


ശ്രീ. ഗോപി. എം പ്രസംഗിക്കുന്നു

ശ്രീ. വാസുദേവൻ നമ്പൂതിരി  പ്രസംഗിക്കുന്നു




Saturday, September 10, 2016

ആവേശഭരിതമായ ഓണത്തല്ലും,വടംവലി മത്സരവും  ഓണാഘോഷതിമിർപ്പിലമർന്ന് ചട്ടഞ്ചാൽ സ്‌കൂൾ
ചട്ടഞ്ചാൽ സ്‌കൂളിൽ ഈ വർഷത്തെ ഓണാഘോഷം ആവേശ ഭരിതമായ  ഓണത്തല്ല് മത്സരത്താലും , വടം വലി മത്സരത്താലും  ഗംഭീരമാക്കി വിദ്യാർത്ഥികൾ  ആഘോഷിച്ചു. ആൺകുട്ടികളുടെ വടം വലി മത്സരത്തിന്റെ  ആവേശം കണ്ട്  പെൺകുട്ടികളും ആവേശത്തോടെ മത്സരത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ടീമുകളായി പങ്കെടുത്തപ്പോൾ അത് എല്ലാവരിലും ആവേശമുണ്ടാക്കി. നീണ്ട കരഘോഷത്തോടെ കാണികളെല്ലാം മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കായികാധ്യാപകൻ  ശ്രീ. പ്രസീത് മാസ്റ്റർ മത്സരപരിപാടികൾക്കു നേതൃത്യം നൽകി. 
ഓണാഘോഷ കാഴ്ചകളിലൂടെ






 

   











   



Friday, September 9, 2016

പൊന്നോണത്തെ അവിസ്മരണീയമാക്കിയ ചട്ടഞ്ചാൽ  സ്കൂളിന്റെ ഓണാഘോഷം
    ചട്ടഞ്ചാൽ ഹയർ  സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷം എല്ലാവരിലും അവിസ്മരണീയമായ ഒരു  അനുഭവമുണ്ടാക്കി. സ്‌കൂളിൽ ഇതാദ്യമായി ഓണത്തല്ല് മത്സരവും പെണ്‍കുട്ടികളുടെ കമ്പവലി മത്സരങ്ങളും നടന്നു. അത്യന്തം വാശിയോടെ ആവേശപൂർവം കുട്ടികൾ മത്സരിച്ചപ്പോൾ കാണികളായി നിന്നവരെല്ലാം അവരെ  പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.   നാടന്‍ പൂക്കളുടെ നിറച്ചാര്‍ത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത് ഓണത്തെ വരവേറ്റപ്പോള്‍ മറുനാടന്‍ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങള്‍ വളെരെ മനോഹാരിതയുണ്ടാക്കി.  പ്രിന്‍സിപ്പൽ  ശ്രീ. എം.മോഹനൻ നായർ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ  മുഴുവൻ കുട്ടികൾക്കും  പായസ വിതരണം  നടത്തി .  ഹയർ സെക്കന്ററി വിഭാഗം അധ്യാപകൻ ശ്രീ.  മണികണ്ഠൻ മാസ്റ്റർ, ശ്രീ.ഈശ്വരൻ മാസ്റ്റർ എന്നിവർ  നേതൃത്യം   നൽകി 
പായസ  വിതരണത്തിനിടയിൽ
 
സ്‌കൂൾ എൻ.എസ് .സ്  യൂണിറ്റിന്റെ  നേതൃത്യത്തിൽ പായസ വിതരണം നടത്തുന്നു
പായസ വിതരണത്തിനിടയിൽ
ഹെഡ്  മിസ്ട്രസ്  ഗീത ടീച്ചർ  ഓഫീസിനകത്തു  വിദ്യാത്ഥികൾ ഒരുക്കിയ പൂക്കളത്തിനരികിൽ
ഹയർ സെക്കന്ററി വിദ്യാർത്ഥികൾ പൂക്കളമൊരുക്കുന്നതിനിടയിൽ
പ്ലസ്  വൺ  വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളത്തിനരികിൽ 


ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളം

Monday, September 5, 2016

നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ . സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ്` സെപ്തമ്പര്‍ 5. ഭരണാധികാരി, , തത്വചിന്തകന്‍, അദ്ധ്യാപകന്‍ എന്നീ രംഗങ്ങളില്‍ അതി പ്രഗത്ഭനായിരുന്ന ഇദ്ദേഹത്തിന്റെ സ്മരണ രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപകരെ ആദരിക്കുന്നതിനും മഹാന്മാരായ അദ്ധ്യാപകരെ തിരിച്ചറിയുന്നതിനും വ്യക്തിപരമായി നമ്മുടെ തന്നെ മനസ്സില്‍ കുടിയേറിയിട്ടുള്ള ഗുരുശ്രേഷ്ഠന്മാരെ വന്ദിക്കുന്നതിനും ഈ ദിനം ആചരിക്കുകയാണ്`.
  * ഏവർക്കും അധ്യാപക ദിനാശംസകൾ *