Sunday, July 31, 2016


ശാസ്‌ത്ര  സെമിനാർ  അപർണക്ക്  സബ് ജില്ലയിലും  

ഒന്നാം സ്ഥാനം

സ്‌കൂൾ തലത്തിലെ വിജയം ആവർത്തിച്ചു അപർണ കാസറഗോഡ് സബ്ജില്ലയിലും  ഒന്നാം സ്ഥാനം നേടി . ശാസ്‌ത്ര  സെമിനാർ  മത്സരത്തിൽ  ഒമ്പതാം ക്ലാസ്സിലെ അപർണ ഒന്നാം സ്ഥാനം നേടി. Pulses for Sustainable food  security - Prospects and Challenges എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കി അപർണ ഒന്നാമതെത്തി.
അപർണ സെമിനാർ അവതരണത്തിനിടയിൽ


അപർണ സെമിനാർ അവതരണത്തിനിടയിൽ

അപർണ സെമിനാർ അവതരണത്തിനിടയിൽ

പരീക്ഷകളില്‍ എ പ്ലസ് നേടുന്ന കുട്ടികള്‍ ജീവിതത്തിലും എ പ്ലസ് നേടി മാതൃക കാട്ടണമെന്ന്  റവന്യു മന്ത്രി

 പരീക്ഷകളില്‍ എ പ്ലസ് നേടുന്ന കുട്ടികള്‍ ജീവിതത്തിലും എ പ്ലസ് നേടി മാതൃക കാട്ടണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂല്യബോധമുള്ള  വിദ്യാഭ്യാസം നേടുകയും സ്വഭാവത്തിലും പ്രവൃത്തിയിലും അത് പകര്‍ത്തുകയും ചെയ്താല്‍ മാത്രമേ പൂര്‍ണത നേടാനാകൂ. വികലമായ കാഴ്ചപ്പാട് തിന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.......



എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന   അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരംമന്ത്രി സമ്മാനിച്ചു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുഫൈജ അബുബക്കര്‍, സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്തംഗം ആസ്യ മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് .യമുന, കരിച്ചേരി നാരായണന്‍ നായര്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, എം.രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, പ്രഥമാധ്യാപിക പി.കെ.ഗീത, മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.   സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ പ്ലസ് നേടിയ 51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ.51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ 43 കുട്ടികളെയുമാണ് അനുമോദിച്ചത്.







Monday, July 25, 2016

ശാസ്‌ത്ര  സെമിനാർ  അപർണക്ക്  ഒന്നാം സ്ഥാനം
                  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശാസ്‌ത്ര  സെമിനാർ  മത്സരത്തിൽ  ഒമ്പതാം ക്ലാസ്സിലെ അപർണ ഒന്നാം സ്ഥാനം നേടി. Pulses for Sustainable food  security - Prospects and Challenges എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ  മത്സരാർത്ഥികളെല്ലാം വളരെ നിലവാരം പുലർത്തിയിരുന്നു. വാശിയേറിയ മത്സരത്തിൽ  അപർണക്കു ഒന്നാംസ്ഥാനവും , എട്ടാം ക്ലാസ്സിലെ അഞ്ജനക്കു  രണ്ടാം സ്ഥാനവും, ഒമ്പതാം ക്ലാസ്സിലെ   ഹന  മൂന്നാം സ്ഥാനവും നേടി.


അപർണ ഒന്നാം സ്ഥാനം



അഞ്ജന  രണ്ടാം സ്ഥാനം 

ഹന മൂന്നാം സ്ഥാനം

എട്ടാം  ക്ലാസ്സിലെ  രേവതി

എട്ടാം ക്ലാസ്സിലെ ദീപിക




Sunday, July 24, 2016

എൻ.എസ്.എസ്. കുട നിർമാണ പരിശീലനവുമായി 
   ചട്ടഞ്ചാൽ സ്‌കൂൾ NSS ന്റെ  ആഭിമുഖ്യത്തിൽ  സ്‌കൂൾ ഹാളിൽ കുട നിർമാണ പരിശീലനം നടന്നു. കുട നിര്മ്മാണ പരിശീലനം സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി  ഉൽഘാടനം  ചെയ്തു. പി.ടി.എ  പ്രസിഡണ്ട്  ശ്രീ. ശ്രീധരൻ  മുണ്ടോൾ  അധ്യക്ഷം  വഹിച്ചു.  സ്‌കൂൾ പ്രിൻസിപ്പൽ എം മോഹനൻ നായർ  സ്വാഗതം പറഞ്ഞു. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ആശംസാ  പ്രസംഗം നടത്തി .
സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ  കുട്ടി ഹാജി  

വേദിയിൽ നിന്ന്

ശ്രീമതി ലിനി മനോജ് പരിശീലനത്തിന് നേതൃത്യം നൽകുന്നു 

Saturday, July 23, 2016


പുതിയ അധ്യയന വർഷത്തെ  ആദ്യ  ഹയർ  സെക്കണ്ടറി അസംബ്ലി നടന്നു

 ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ 2016 -17 വർഷത്തെ ആദ്യത്തെ ഹയർ സെക്കണ്ടറി  അസെംബ്ലി ജൂലൈ 21 ബുധനാഴ്ച സ്‌കൂളിൽ  നടന്നു. അസ്സെംബ്ലിയിൽ സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ.പി  സ്വാഗതം  പറഞ്ഞു. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ  അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രസ്   പി.കെ.ഗീത ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
 മാനേജർ ശ്രീ.മൊയ്‌തീൻകുട്ടിഹാജി അസംബ്ലിയിൽ സംസാരിക്കുന്നു 

  
അസ്സെംബ്ളിയുടെ ദൃശ്യം 


വിദ്യാർത്ഥികൾ  അസംബ്ലിയിൽ അണി നിരന്നപ്പോൾ 



Friday, July 22, 2016

ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചിന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മുഴ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചാന്ദ്രദിനം  ആഘോഷിച്ചു
ന്‍മയ വിദ്യാലയം മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം വൈവിധ്യങ്ങളോടെ ആഘോഷിച്ചു. പോസ്റ്റര്‍ രചനയും പ്രദര്‍ശനവും ഉണ്ടായിരുന്നു. പോസ്റ്ററുകള്‍ മുഴ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/neeleshwaram-1.1221422
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ചാന്ദ്രദിനം  വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ചാന്ദ്രദിന പോസ്റ്റർ രചനാ മത്സരവും പ്രദർശനവും , ക്വിസ് മത്സരവും നടത്തി. ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ മത്സരബുദ്ധിയോടെ കുട്ടികൾ മത്സരിച്ചു പോസ്റ്റർ തയ്യാറാക്കി. പോസ്റ്റർ പ്രദർശനം ഹെഡ് മിസ്ട്രസ് പി.കെ. ഗീത ഉത്ഘാടനം ചെയ്തു. സ്‌കൂൾ തലത്തിൽ നടത്തിയ ചാന്ദ്രദിന ക്വിസ് മത്സരത്തിനു സയൻസ് അധ്യാപകരായ പ്രമോദ് മാസ്റ്റർ, സുജാത ടീച്ചർ ,  ഇന്ദിരാ ടീച്ചർ, ഷീബ ടീച്ചർ , ലീന ടീച്ചർ, രാധിക ടീച്ചർ, ചിത്ര ടീച്ചർ, പ്രതിഭ ടീച്ചർ എന്നിവർ  നേതൃത്യം നൽകി.

ചാന്ദ്രദിന ക്വിസ് മത്സരം 




ചാർട്ട് പ്രദർശനത്തിൽ നിന്നു





സമ്മാനാർഹമായ പോസ്റ്ററിൽ നിന്നു


Thursday, July 21, 2016

 പുതിയ അധ്യയന വർഷത്തെ പ്രഥമ  ഹൈസ്‌കൂൾ അസംബ്ലി  നടന്നു

 മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  സ്‌കൂൾ അസെംബ്ലിയിൽ സംസാരിക്കുന്നു


      ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂൾ 2016 -17 വർഷത്തെ പ്രഥമ ഹൈസ്‌കൂൾ അസെംബ്ലി ജൂലൈ 21 വ്യാഴാഴ്ച സ്‌കൂളിൽ  നടന്നു. അസ്സെംബ്ലിയിൽ സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി സ്വാഗതം  പറഞ്ഞു. ഹെഡ് മിസ്ട്രസ്   പി.കെ.ഗീത  അധ്യക്ഷം വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ , പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ , സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ. എം ,  ശ്രീ . അബ്ദു സമീർ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അസ്സെംബ്ളിയുടെ വിവിധ ദൃശ്യങ്ങൾ


അസ്സെംബ്ളിയുടെ വിവിധ ദൃശ്യങ്ങൾ




അസ്സെംബ്ളിയുടെ വിവിധ ദൃശ്യങ്ങൾ
 
അസ്സെംബ്ളിയുടെ വിവിധ ദൃശ്യങ്ങൾ


ഹെഡ് മിസ്ട്രസ്    ശ്രീമതി. പി.കെ.ഗീത ടീച്ചർ സംസാരിക്കുന്നു 

പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ മാസ്റ്റർ സംസാരിക്കുന്നു
പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ സംസാരിക്കുന്നു


ശ്രീ.ഈശ്വരൻ മാസ്റ്റർ സംസാരിക്കുന്നു



മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി 

ശ്രീ. വാസുദേവൻ  മാസ്റ്റർ സംസാരിക്കുന്നു





Sunday, July 17, 2016

    രാജ്യ പുരസ്കാർ നേടിയ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ                             

Saturday, July 16, 2016

 സയൻസ് ക്ലബ്‌ ഉത്ഘാടനം 
 ചെയ്തു 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്‌ ഉത്ഘാടനം സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്   ശ്രീ. നിർമൽ കുമാർ  കാറഡുക്ക നിർവഹിച്ചു.  യോഗത്തിൽ  ഹെഡ് മിസ്ട്രസ്  പി. കെ. ഗീത അധ്യക്ഷം വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആശംസകൾ അർപിച്ചു  സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി, ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്സ് അധ്യാപകൻ  ശ്രീ.  എം. ബാലഗോപാലൻ എന്നിവരും ആശംസകൾ  അർപിച്ചു  സംസാരിച്ചു. യോഗത്തിൽ പ്രമോദ് മാസ്റ്റർ  സ്വാഗതവും , നിതീഷ്  നന്ദിയും പറഞ്ഞു. ഏറ്റവും മികച്ച സയൻസ്  ക്ലബ്ബിനുള്ള പുരസ്കാരം മൊയ്‌തീൻ കുട്ടി ഹാജി  ക്ലബ് സ്പോൺസർ  ഷീബ ടീച്ചർക്കു  കൈമാറി. 
സ്‌കൂൾ മാനേജർ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി ആശംസാ പ്രസംഗം നടത്തുന്നു 

നല്ല ക്ലബ്ബിനുള്ള പുരസ്കാരം ശ്രീ. മൊയ്തീൻ കുട്ടി ഹാജി നൽകുന്നു 

സയൻസ്  ക്ലബ് സ്പോൺസർ ഷീബ ടീച്ചർ ക്കു നൽകുന്നു

സ്വാഗതം ശ്രീ പ്രമോദ് മാസ്റ്റർ

അധ്യക്ഷ പ്രസംഗം സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.കെ ഗീത ടീച്ചർ

ഉത്ഘാടനം ശ്രീ നിർമൽ കുമാർ കാടകം

ആശംസ പ്രസംഗം  ശ്രീ. വാസുദേവൻ നമ്പൂതിരി

ആശംസ പ്രസംഗം  ശ്രീ. ബാല ഗോപാലൻ മാസ്റ്റർ
നന്ദി പ്രകടനം   നിതീഷ്


ശ്രീ. നിർമൽ കുമാർ  ശാസ്ത്ര പരീക്ഷണവുമായി

സോഷ്യൽ സയൻസ്  ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പുരാവസ്തു പ്രദർശനം 

വിസ്മയ കാഴ്ചകളൊരുക്കി അവിസ്മരണീയ പുരാവസ്തുശേഖരങ്ങളുമായി   ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ സോഷ്യൽ സയൻസ്  ക്ലബ്ബ് 

ചട്ടഞ്ചാൽ ഹയർ  സ്‌കൂൾ  സോഷ്യൽ  സയൻസ്  ക്ലബ്ബിന്റെ  ഉത്ഘാടനതോടനുബന്ധിച്ചു  നടത്തിയ പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനം അവിസ്മരണീയമായ ഒരു അനുഭവമാക്കി . കാലഹരണപ്പെട്ടു പോയ പല പൂർവിക സമ്പത്തും സ്‌കൂൾ ഹാളിൽ പ്രദർശനത്തിന് വച്ചപ്പോൾ എല്ലാവരിലും ഇത് വളെരെ കൗതുകമുണ്ടാക്കി. 

 പുരാവസ്തു പ്രദർശനം ഉത്ഘാടനം  ചെയ്യുന്ന മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി 

  പൂർവികർ ഉപയോഗിച്ചിരുന്ന  നെല്ല് അളക്കുന്ന  വിവിധ ആകൃതിയിലുള്ള പറ,പാനീസ്,ഉരൽ ,ഇടങ്ങായി, കൂടകൾ ,നിലം തല്ലി , ഓട്  പാത്രങ്ങൾ , വിളക്കുകൾ , തൊട്ടിലുകൾ , ഭരണികൾ , മൺ  പാത്രങ്ങൾ  എന്നു വേണ്ട  പല രൂപത്തിലും വലിപ്പത്തിലുമുള്ള ഉപകരണങ്ങളെല്ലാം  അന്യാധീനപ്പെട്ടുപോയ  പഴയ സംസ്കാത്തെ ഓർമപ്പെടുത്തുന്ന അനുഭവമായി മാറി. ഇന്നത്തെ കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ് സ്പോൺസർ ശ്രീലത ടീച്ചറുടെ   നേതൃത്യത്തിലാണ് സ്‌കൂളിൽ ഇങ്ങനെയൊരു പ്രദർശനം സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ്  ക്ലബ്ബിലെ കുട്ടികളും ,  അധ്യാപകരും വളരെ സജീവതയോടെ തന്നെ പ്രവർത്തിച്ചത് കൊണ്ടു ഈ പ്രദർശനം അവിസ്മരണീയമായ ഒരു അനുഭവം എല്ലാവരിലും ഉണ്ടാക്കാൻ കഴിഞ്ഞു. പ്രദർശനം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ , പ്രിൻസിപ്പൽ എം മോഹനൻ നായർ , ഹെഡ് മിസ്ട്രസ്  പി.കെ ഗീത എന്നിവർ സംസാരിച്ചു.


ഉൽഘാടനത്തിനു ശേഷം മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ എം. മോഹനൻ നായർ, പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ , ഹെഡ് മിസ്ട്രസ് പി.കെ. ഗീത


സ്‌കൂൾ മാനേജർ പ്രദർശനം വീക്ഷിക്കുന്നു 

ഹെഡ് മിസ്ട്രസ്  ഗീത ടീച്ചർ  കുട്ടികളുമൊത്തു പ്രദർശനം വീക്ഷിക്കുന്നു 

പ്രിൻസിപ്പൽ എം. മോഹനൻ നായർ , പി.ടി.എ  പ്രസിഡന്റ്  ശ്രീധരൻ മുണ്ടോൾ എന്നിവർ 

ബാലഗോപാലൻ മാസ്റ്റർ  പ്രദർശനം വീക്ഷിക്കുന്നു 

പുരാവസ്തു പ്രദർശനം കൗതുക പൂർവം വീക്ഷിക്കുന്നു 

പുരാവസ്തു പ്രദർശനം കൗതുക പൂർവം വീക്ഷിക്കുന്നു