Monday, January 30, 2017




റിപ്പബ്ലിക്ക് ഡേ സ്‌കൂളിൽ   വിപുലമായി ആഘോഷിച്ചു 


രാജ്യത്തിന്റെ 68-ാം റിപ്പബ്ലിക് ദിനം സ്‌കൂളിൽ  വിപുലമായി ആഘോഷിച്ചു.  സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനപരേഡില്‍ പി.ടി.എ പ്രസിഡന്റ്  ശ്രീധരൻ മുണ്ടോൾ പതാക ഉയർത്തി.തുടര്‍ന്ന്  സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. ഹെഡ്മിസ്ട്രസ് പി.കെ.ഗീത, സ്ടാഫ് സെക്രട്ടറി പി. മുരളീധരന്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് മണികണ്ഠദാസ് കെ.വി  , പി.ടി.എ വൈസ് പ്രസിഡന്റ്  മുഹമ്മദ് കുഞ്ഞി കടവത് , ഹന അബ്ദു സമീർ എന്നിവർ സംസാരിച്ചു. ദേശഭക്തിഗാനവും ഉണ്ടായി .

Monday, January 23, 2017

പതറാതെ  പൊരുതി അവസാനം നേടി  ഹൈസ്‌കൂൾ നാടകടീമിനിത് പരീക്ഷണത്തിന്റെ വിജയ ഗാഥ

ഉപജില്ലയിൽ രണ്ടാംസ്ഥാനം , അപ്പീലുമായി ജില്ലയിലേക്ക് , ജില്ലയിൽ മൂന്നാം സ്ഥാനം , അപ്പീലിനായി പൊരുതി അവസാനം   ലോകായുക്തയുടെ  അനുമതിയോടെ സംസ്ഥാനത്ത്  , അവസാനം പരീക്ഷണങ്ങളുടെ വിജയരഥം സംസ്ഥാനതലത്തിൽ പതിനാലാം സ്ഥാനവുമായി ചട്ടഞ്ചാലിന്റെ അഭിമാന പ്രതിഭകൾ

ചട്ടഞ്ചാൽ സ്‌കൂൾ ഹൈ സ്‌കൂൾ വിഭാഗം നാടക ടീം

തവളകളുടെ ജീവിതവുമായി  ഒരു പരീക്ഷണം


Saturday, January 21, 2017

 ഗ്രൂപ്പ്  ഡാൻസ്  ടീമിന്  അപ്പീലിലൂടെ  മികച്ച നേട്ടം

ചട്ടഞ്ചാൽ സ്‌കൂൾ ഗ്രൂപ്പ് ഡാൻസ്  ടീം അവസാനം വരെയും  അപ്പീലുമായി പൊരുതി അവസാനം മത്സരിക്കാനുള്ള അനുമതി കിട്ടുന്നത് വരെയും പ്രതീക്ഷ കാത്തു സൂക്ഷിച്ചു അർഹിക്കുന്ന വിജയം സംസ്ഥാനത്  കരസ്ഥമാക്കി. ഹൈ സ്‌കൂൾ വിഭാഗം  സംഘ നൃത്ത ടീം ആണ് അർഹിക്കുന്ന വിജയം പൊരുതി നേടിയത്.

പൊരുതി നേടിയ വിജയവുമായി ഗ്രൂപ്പ് ഡാൻസ് ടീം


എല്ലാവർക്കും നന്ദി   ഹൈസ്‌കൂൾ വിഭാഗം ഗ്രൂപ്പ് ഡാൻസ് ടീം

 

സംസ്ഥാനത്തും തിളക്കമാർന്ന  നേട്ടവുമായി  ചട്ടഞ്ചാൽ  സ്‌കൂൾ  

സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടിയ ചവിട്ടു നാടക ടീം
ചട്ടഞ്ചാൽ സ്ക്കൂൾ കലോത്സവ  വിജയ ഗാഥ സംസ്ഥാനത്തും തുടരുന്നു. ഇതുവരെ മത്സരം അവസാനിച്ച ഇനങ്ങളിലൂടെ മൊത്തം 81  പോയിന്റ്  നേടിക്കൊണ്ട്  അപൂർവമായ നേട്ടമാണ് സ്‌കൂൾ കൈവരിച്ചത്.  ചവിട്ടു നാടകം  കലോത്സവ വേദിയിൽ ഒരു ഇനമായി ഉൾപ്പെടുത്തിയത് മുതൽ സംസ്‌ഥാനത്തു ആധിപത്യം ഉറപ്പിച്ചു സ്ഥിരമായി  എ ഗ്രേഡ് നിലനിർത്തി പോന്നിരുന്ന സ്‌കൂൾ ഇക്കുറി  ഹയർ അപ്പീൽ വഴി ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനാം പിടിച്ചെടുത്തു. അത് പോലെ  ജില്ലയിൽ  നിന്ന് തഴഴപ്പെട്ട മൂകാഭിനയ ടീം അപ്പീൽ വഴി  സംസ്ഥാനത്തു എത്തിയപ്പോൾ ജില്ലയിലെ എതിരാളിയെ ബഹുദൂരം പിന്നിലാക്കി  സംസ്ഥാനത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കി .
മൂകാഭിനയ ടീം പരിശീലകനൊപ്പം


Monday, January 16, 2017

ചവിട്ടു നാടകത്തിൽ  അജയ്യരായി  ചട്ടഞ്ചാൽ  സ്കൂൾ 

കാസറഗോഡ്  ജില്ലാ കലോത്സവത്തി  കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ചവിട്ടു നാടകത്തിൽ  ആധിപത്യം സ്ഥാപിക്കുകയായിരുന്നു .  ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ  സെക്കന്ററി വിഭാഗത്തിലും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  നേടാൻ സ്കൂളിനു കഴിഞ്ഞു.

ഹൈസ്‌കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന്

ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന്

 


Sunday, January 15, 2017

ജില്ലയിൽ  കിരീടമേന്തി  വീണ്ടും ചട്ടഞ്ചാൽ  

നക്ഷത്ര തിളക്കത്തോടെ സംസ്ഥാനത്തേക്ക്

മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളിലും  ഒന്നാംസ്ഥാനവും , എ ഗ്രേഡും  നേടി കൊണ്ട്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ജില്ലയിൽ ഒന്നാമതെത്തി . തുടർച്ചയായി രണ്ടാം തവണയാണ്  ചട്ടഞ്ചാൽ ഈ സ്‌കൂൾ അപൂർവ നേട്ടം കൈവരിച്ചത്. കലോത്സവ കൺവീനർ ശ്രീമതി കെ.വി. ശ്രീജയുടെ നേതൃത്യത്തിൽ ചിട്ടയായ പരിശീലനത്തോടെ ജില്ലയിലേക്ക് കുതിച്ച ചട്ടഞ്ചാൽ പ്രതിഭകൾ നക്ഷത്ര തിളക്കത്തോടെ സംസ്ഥാനതലത്തിലേക്ക്  കുതിക്കുകയാണ്. ഹയർസെക്കണ്ടറി വിഭാഗത്തിൽ നേരിയ വ്യത്യാസത്തിൽ കിരീടം കൈവിട്ടുവെങ്കിലും  മത്സരിച്ച  ഭൂരിഭാഗം ഇനങ്ങളും സംസ്ഥാനത്തേക്ക്  തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്  കലോത്സവ താരങ്ങളെല്ലാം. ശ്രീ. കെ. പി.ശശി കുമാർ  കലോത്സവ കൺവീനറായി  മത്സരാത്ഥികൾക്ക്  നേതൃത്യം നൽകി.

പ്രതിഭകൾക്കുള്ള അനുമോദനവുമായി മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി
കലോത്സവ താരങ്ങൾക്കൊപ്പം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, അധ്യാപകർ

കലോത്സവ താരങ്ങൾ ട്രോഫിയുമായി
 

Wednesday, January 11, 2017

അരുൺ  ട്രിപ്പിൾ  നേട്ടവുമായി സംസ്ഥാനത്തേക്ക്   

ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം  ഒന്നാമൻ 
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ  സെക്കന്ററി വിഭാഗം  ആണ്‍കുട്ടികളുടെ  ഭരതനാട്യത്തിലും,കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ ഒന്നാം സ്ഥാനം  നേടി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ  മത്സരിച്ചയിനങ്ങളിലെല്ലാം   ഉയർന്ന  സ്ഥാനം നേടിയ അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്    സംസ്ഥാന തലത്തിൽ ഉയർന്ന പോയിന്റ് നേടി  തന്ന ഒരു അഭിമാന പ്രതിഭയാണ്. ഈ വർഷവും ഹയർസെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാനമത്സരത്തിനായി തയ്യാറെടുക്കുകയാണ് അരുൺ.


നാടോടി നൃത്തതിനിടയിൽ  അരുൺ അശോക്
കുച്ചുപ്പുടിയിൽ  അരുൺ അശോക്