Friday, January 29, 2016

 രാഷ്ട്രപതി  സ്കൌട്ട് അവാർഡ്‌ നേടിയവർ 

ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിൽ നിന്ന്  ഈ വർഷം  രാഷ്ട്രപതി  സ്കൌട്ട് അവാർഡ്‌ നേടിയവർ , അമിത് പി.വി., പ്രണവ്. എം, ശിവ പ്രസാദ്‌. എം , ഉണ്ണികൃഷ്ണൻ എം . എല്ലാവരും പ്ലസ്‌ വൺ  വിദ്യാർത്ഥികളാണ് 

ഉണ്ണികൃഷ്ണൻ എം ,   ശിവ പ്രസാദ്‌,  പ്രണവ്. എം, അമിത് പി.വി.

Saturday, January 9, 2016

കാസറഗോഡ്  ജില്ലാ  കലോസവം   
        ചട്ടഞ്ചാൽ സ്കൂൾ ജില്ലയിൽ ഒന്നാമത് 

 കാസറഗോഡ് ജില്ലാ  കലോൽസവത്തിൽ ഹൈസ്‌കൂള്‍ വിഭാഗത്തില്‍  126 പോയിന്റ് നേടി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്‌കൂള്‍ ജില്ലയിൽ  ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തി . ദുര്‍ഗ എച്ച്.എസ്.എസ് 103 പോയിന്റ്‌ നേടി രണ്ടാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍  118 പോയിന്റ്‌  നേടി സ്‌കൂള്‍ ജില്ലയിൽ  രണ്ടാമതെത്തി.


   ചവിട്ടു നാടകം  നാലാം തവണയും   
   ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്കൂൾ  ആധിപത്യം 
പൊരുതി നേടിയ വിജയവുമായി ചവിട്ടുനാടകം ഹയർ  സെക്കന്ററി വിഭാഗം കുട്ടികൾ 
  ചവിട്ടു നാടകത്തില്‍ പൊരുതി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചാമ്പ്യന്‍മാരായി. തുടര്‍ച്ചയായി നാലാം തവണയാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇരു വിഭാഗങ്ങളിലും ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥന മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് രണ്ടാംസ്ഥാനം, ഹൈസ്‌കൂളില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചിറ്റാരിക്കലിനാണ് രണ്ടാംസ്ഥാനം.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ടീം ലീഡറായ രാഗസുധനോടൊപ്പം, അക്ഷയ, അഞ്ജന എ.നായര്‍, അനുഗ്രഹ, ശാരിക എസ്.രാഘവന്‍ നിത്യ രശ്മി, അനുശ്രീറാം, കെ.വി. അനുശ്രീ, ഭവ്യ, സിദ്ധാര്‍ത്ഥ് .എന്നിവരും അംഗങ്ങളാണ്. ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ ടീം ലീഡര്‍ അര്‍ച്ചനയോടൊപ്പം, ശ്രീനിത്യ , സ്‌നേഹ, സിദ്ധാര്‍ത്ഥ്, അമിത്ത്, ധനലക്ഷ്മി, ആതിര, ദീപ്തി, ശ്രീലക്ഷ്മി, ഗീതിക എന്നിവരാണ്.
ചവിട്ടുനാടകം  ഒന്നാം സ്ഥാനം നേടിയ ഹൈസ്കൂൾ  വിഭാഗം കുട്ടികൾ


                 യാത്രയയപ്പ് സമ്മേളനം
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഈ വർഷം  ഡിസംബർ   31നു  വിരമിക്കുന്ന ലാബ്‌ അസിസ്റ്റന്റ്‌ ശ്രീ. കെ. വിജയന്   സ്കൂൾ പി.ടി.എ   യാത്രയയപ്പ് സമ്മേളനം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ  അധ്യക്ഷത വഹിച്ചു. അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ,  ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ ,  ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം വേണുഗോപാൽ  എന്നിവർ  സംസാരിച്ചു. പി.ടി. എ യുടെയും, സ്റ്റാഫിന്റെയും    വകയായുള്ള  ഉപഹാരം പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ശ്രീധരൻ മുണ്ടോൾ ശ്രീ. കെ.വിജയന് നല്കി. 


ശ്രീ. വിജയന് പി.ടി.എ പ്രസിഡന്റ്‌  ശ്രീധരൻ മുണ്ടോൾ ഉപഹാരം സമർപിക്കുന്നു