Sunday, October 13, 2019

ശ്രീ. കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക്  സ്‌കൂളിന്റെ   ആദരം

എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി  കരാർ രംഗത്തു്  സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജി ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ  ചേംബർ ഓഫ് കോമേഴ്സിന്റെ   അവാർഡ്  നേടിയതിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ആദരവ് നൽകി .




























Friday, October 11, 2019




എസ് . പി. സി  ക്രിസ്ത്മസ്   വെക്കേഷൻ  ക്യാമ്പ്  ഉത്ഘാടനം

 ചട്ടഞ്ചാൽ  ഹയർ സെക്കന്ററി  സ്കൂൾ  എസ് . പി. സി.  വെക്കേഷൻ  ക്യാമ്പ്   കാഞ്ഞങ്ങാട്  DYSP  കെ . ദാമോദരൻ  ഉത്ഘാടനം ചെയ്തു.



Tuesday, October 8, 2019


ക്രിസ്ത്മസ് ആഘോഷം  അമ്മമാർക്കൊപ്പം ,  ചട്ടഞ്ചാൽ  എസ് .പി.സി ടീം  ആഹ്ളാദത്തിമിർപ്പിൽ




സംസ്ഥാന കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്‌കൂളിന്  മികച്ച നേട്ടം

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌ക്കൂൾ  മികച്ച നേട്ടം കൈവരിച്ചു.  മോണോ   ആക്ടിൽ  ഹയർ സെക്കന്ററി വിഭാഗത്തിൽ ദേവി കൃപയും, ഹൈസ്‌കൂൾ വിഭാഗത്തിൽ ആദിത്യദേവും  എ ഗ്രേഡ് നേടി. കാവ്യകേളിക്ക്  ശില്പ  എ ഗ്രേഡ് നേടി . മാർഗം കളിയിലും  എ ഗ്രേഡ്  നേടാൻ ടീമിന് കഴിഞ്ഞു. ഇംഗ്ലീഷ് പ്രസംഗത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ അഞ്ജന ജെ നായറും , ഹയർ സെക്കന്ററി വിഭാഗത്തിൽ   ഹന അബ്ദു സമീറും  എ ഗ്രേഡ് നേടി. ഇംഗ്ലീഷ് ഉപന്യാസത്തിൽ  അപർണയും ,മോഹിനിയാട്ടത്തിൽ  സ്വേത കൃഷ്ണനും  എ ഗ്രേഡ് നേടി . ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ  എ ഗ്രേഡ് നേടി. തിരുവാതിര ഹയർ സെക്കന്ററി വിഭാഗത്തിൽ  അനന്യ ആൻഡ് പാർട്ടി എ ഗ്രേഡ് നേടി. നാടൻ  പാട്ടിൽ അപ്പീലുമായി  പോയി എ ഗ്രേഡ് നേടിയത്  ടീമിന്  അഭിമാനാർഹമായ  നേട്ടമായി  .  നാടോടി നൃത്തത്തിൽ അഭിനവ് സംസ്‌ഥാനത്തു തുടർച്ചയായി രണ്ടാം തവണയും  എ ഗ്രേഡ്  നേടി.

Monday, October 7, 2019

ചവിട്ടുനാടകത്തിന്റെ  കാസർകോടൻ  പെരുമ ആലപ്പുഴയിലേക്ക്‌  

സ്‌കൂൾ കലോസ്തവത്തിൽ  ചവിട്ടുനാടകം മത്സരയിനമായ വർഷം മുതൽ തുടർച്ചയായി ആറു വർഷം ഹൈ സ്‌കൂൾ, ഹയർ സെക്കന്ററി  വിഭാഗത്തിൽ  കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ചു  സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുന്നത്  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ   ടീം ആണ്.   വിസ്മയ കരമായ  പ്രകടനം  ആയിരുന്നു കണ്ണൂരിൽ വെച്ച് നടന്ന കലോസവത്തിൽ  ടീം  കാഴ്ച വെച്ചത്. സംസ്ഥാനത്തും മികച്ച പ്രകടനം കാഴ്ച വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്  കുട്ടികൾ.