Monday, July 30, 2018


 ടാലന്റ്  ക്ലബ് ഉൽഘാടനം


ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടാലന്റ്  ക്ലബ് ഉൽഘാടനം ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ  ശ്രീ.കെ.പി.ശശി കുമാർ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ മണികണ്ഠദാസ്  ആശംസാ  പ്രസംഗം  നടത്തി.  ടാലെന്റ്റ് ക്ലബ് കോർഡിനേറ്റർ  ശ്രീമതി.കെ.കെ. പ്രസന്ന  സ്വാഗതവും,  ക്ലബ്  കൺവീനർ നന്ദന നന്ദിയും പറഞ്ഞു.
ടാലെന്റ്റ് ക്ലബ് ഉൽഘാടനം  ശ്രീ. കെ.പി.ശശി കുമാർ 
അധ്യക്ഷ  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത

ആശംസാ പ്രസംഗം പ്രിൻസിപ്പൽ  ശ്രീ.മണികണ്ഠദാസ്‌

സ്വാഗതം  കോർഡിനേറ്റർ ശ്രീമതി. പ്രസന്ന. കെ.കെ



ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകൻ  ശ്രീ. കെ.പി. ശശികുമാറിന്റെ മോണോ ആക്ടിൽ നിന്ന്



സദസ്സിൽ നിന്ന്

നന്ദി പ്രകടനം  സംഗീത

Monday, July 23, 2018


സയൻസ്  സെമിനാർ   അഞ്ജനക്ക്  ഒന്നാം സ്ഥാനം 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം സയൻസ്  സെമിനാറിൽ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  പത്താം ക്ലാസ്  വിദ്യാർത്ഥി അഞ്ജന ജെ നായർ ഒന്നാം സ്ഥാനം നേടി.  വാശിയേറിയ മത്സരത്തിൽ മൊത്തം നാലു വിദ്യാർഥികൾ മത്സരിച്ചിരുന്നു .   പത്താം  ക്ലാസ്സിലെ തന്നെ ഗോപിക രണ്ടാം സ്ഥാനം നേടി.



ഒന്നാം സ്ഥാനം  നേടിയ അഞ്ജന ജെ നായർ

അഞ്ജന സെമിനാർ  അവതരണ വേളയിൽ
ഗോപിക  രണ്ടാം സ്ഥാനം

ഗോപിക സെമിനാര് അവതരണ വേളയിൽ

ചക്കയുടെ  മഹത്ത്വം കാത്ത്   , ഉച്ചയൂണിന്  ചക്ക  കറിക്കായി   ചക്ക ചോളയുമായി കുട്ടികൾ 

ഉച്ചയൂണിന്  ചക്ക കറി  വയ്ക്കണമെന്ന ആഗ്രഹം കുറെ നാളായി പറയുകയായിരുന്നു  നന്ദിനി ടീച്ചർ. പക്ഷെ പ്രാവർത്തികമാക്കാൻ  പ്രയാസമാണെന്ന് കരുതി മടിച്ചു നിന്നപ്പോൾ ടീച്ചർക്കു തോന്നിയ ഒരു ആശയം ഇത്രത്തോളം  വിജയകരമാകുമെന്നു ആരും പ്രതീക്ഷിച്ചില്ല.  ഏതാനും കുട്ടികളോട്  ടീച്ചർ കറി വെയ്ക്കാൻ പാകത്തിൽ ചക്ക ചോളകൾ  കൊണ്ട് വരൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ  കുട്ടികളിൽ നിന്നുള്ള  പ്രതികരണം എല്ലാവരെയും അത്ഭുതപ്പെടുത്തി.  നൂറുകണക്കിന്  ചക്ക ചോളയുമായി കൂട്ടികൾ വന്നപ്പോൾ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നിമിഷ നേരം കൊണ്ട് ഒരുങ്ങി.

ചക്ക ചോളയുടെ അവസാന തയ്യാറെടുപ്പിനിടയിൽ

ചക്ക ചോള  ഇത്ര ചെറുതാക്കിയാൽ പോരെ

ഇത്ര വലുത്  വേണ്ട  ഹെഡ്മിസ്ട്രെസ്  പി.കെ. ഗീത ടീച്ചർ 

ഇനി  പാചകം


സ്‌കൂൾ ബസ് ഉൽഘാടനം  ചെയ്തു 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി   സ്‌കൂളിൽ   പുതുതായി  വാങ്ങിയ  സ്‌കൂൾ ബസ്   മാനേജർ ശ്രീ . മൊയ്‌തീൻ കുട്ടി ഹാജി ഫ്ലാഗ്  ഓഫ്  ചെയ്ത ഉത്ഘാടനം ചെയ്തു.  ബന്തടുക്ക റൂട്ടിൽ ഓടിക്കാൻ ഉദ്ദേശിക്കുന്ന ബസിന്റെ  കീ  ഡ്രൈവർ  ബാബുവിന്    അദ്ദേഹം  കൈമാറി.







മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി  ബസിന്റെ  കന്നിയാത്രയിൽ



Friday, July 20, 2018

എസ് . എസ് . എൽ. സി , പ്ലസ്  ടു   എ പ്ലസ് വിജയികളെ  അനുമോദിച്ചു

ഇക്കഴിഞ്ഞ  എസ് . എസ് .എൽ .സി., പ്ലസ്  ടു  പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  സ്‌കൂൾ  ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ  ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ  ചടങ്ങിൽ അനുമോദിച്ചു.  എസ് .പി. ശ്രീനിവാസ്  IPS  അനുമോദന  ചടങ്ങ്  ഉൽഘാടനം  ചെയ്തു.









Friday, July 6, 2018

സയൻസ് ക്ലബ്‌ ഉത്ഘാടനം ചെയ്തു 

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്‌ ഉത്ഘാടനം സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്  പ്രിൻസിപ്പൽ  ശ്രീ. കെ.വി. മണികണ്ഠ ദാസ്    നിർവഹിച്ചു.  യോഗത്തിൽ  ഹെഡ് മിസ്ട്രസ്   ശ്രീമതി. പീ.കെ ഗീത ടീച്ചർ അധ്യക്ഷം വഹിച്ചു.  ഹയർ സെക്കണ്ടറി വിഭാഗം  അധ്യാപകൻ  ശ്രീ.  മുരളീധരൻ മാസ്റ്റർ , ശ്രീ. മുഹമ്മദ് ബഷീർ മാസ്റ്റർ എന്നിവർ  ആശംസകൾ  അർപിച്ചു  സംസാരിച്ചു. യോഗത്തിൽ പ്രമോദ് മാസ്റ്റർ  സ്വാഗതവും , അവന്തിക  നന്ദിയും പറഞ്ഞു.


ഉത്ഘാടനം   ശ്രീ. കെ.വി. മണികണ്ഠ ദാസ് മാസ്റ്റർ






Thursday, July 5, 2018

 ലിറ്റിൽ കൈറ്റ്സ്  ഐ . ടി. ക്ലബ്ബ്  ഉൽഘാടന  പരിശീലന ക്ലാസ്  നടത്തി 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ഉത്ഘാടന പരിശീലന ക്ലാസ്  കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ്    നേതൃത്യം നൽകി.  മാസ്റ്റർ ട്രെയിനർ മാരായ ശ്രീ. ശങ്കരൻ മാസ്റ്റർ, ശ്രീ. ജമാലുദ്ദീൻ  എന്നിവരും ക്ലാസിനു നേതൃത്യം നൽകി. ഉത്ഘാടന യോഗത്തിൽ ശ്രീമതി. പി.കെ ഗീത  അധ്യക്ഷത വഹിച്ച സംസാരിച്ചു. KITE മാസ്റ്റർ പ്രമോദ് കുമാർ സ്വാഗതവും, KITE മിസ്ട്രസ് ഷീബ  നന്ദി യും പറഞ്ഞു.