ചക്കയുടെ മഹത്ത്വം കാത്ത് , ഉച്ചയൂണിന് ചക്ക കറിക്കായി ചക്ക ചോളയുമായി കുട്ടികൾ
ഉച്ചയൂണിന് ചക്ക കറി വയ്ക്കണമെന്ന ആഗ്രഹം കുറെ നാളായി പറയുകയായിരുന്നു നന്ദിനി ടീച്ചർ. പക്ഷെ പ്രാവർത്തികമാക്കാൻ പ്രയാസമാണെന്ന് കരുതി മടിച്ചു നിന്നപ്പോൾ ടീച്ചർക്കു തോന്നിയ ഒരു ആശയം ഇത്രത്തോളം വിജയകരമാകുമെന്നു ആരും പ്രതീക്ഷിച്ചില്ല. ഏതാനും കുട്ടികളോട് ടീച്ചർ കറി വെയ്ക്കാൻ പാകത്തിൽ ചക്ക ചോളകൾ കൊണ്ട് വരൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ കുട്ടികളിൽ നിന്നുള്ള പ്രതികരണം എല്ലാവരെയും അത്ഭുതപ്പെടുത്തി. നൂറുകണക്കിന് ചക്ക ചോളയുമായി കൂട്ടികൾ വന്നപ്പോൾ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നിമിഷ നേരം കൊണ്ട് ഒരുങ്ങി.
|
ചക്ക ചോളയുടെ അവസാന തയ്യാറെടുപ്പിനിടയിൽ |
|
ചക്ക ചോള ഇത്ര ചെറുതാക്കിയാൽ പോരെ |
|
ഇത്ര വലുത് വേണ്ട ഹെഡ്മിസ്ട്രെസ് പി.കെ. ഗീത ടീച്ചർ |
|
ഇനി പാചകം |
No comments:
Post a Comment