Saturday, January 31, 2015

  എസ് .എസ് .എസ് .എൽ .സി  മോഡൽ പരീക്ഷഫെബ്രുവരി10ന്     

ഈ       വർഷത്തെ  എസ് .എസ് .എസ് .എൽ .സി  മോഡൽ പരീക്ഷ  ഫെബ്രുവരി 10 നു തുടങ്ങി 16 നു അവസാനിക്കും ഫെബ്രുവരി 16 നു മാത്ത്സ്  പരീക്ഷയാണ് അവസാനത്തെ പരീക്ഷ. 

Monday, January 26, 2015

      റിപ്പബ്ലിക് ദിനം ആഘോഷിച്ചു



 ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂളിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ പ്രിൻസിപ്പൽ എം. മോഹനൻ നായർ പതാക ഉയർത്തി. ചെമ്മനാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍ സല്യൂട്ട്  സ്വീകരിച്ചു. എസ്‌ .പി.സി  ,സ്കൌട്ട് ആൻഡ്‌ ഗൈഡ്സ്  വിഭാഗങ്ങളുടെ പരേഡ് നടന്നു. ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍  ഹെഡ് മാസ്റ്റർ കെ.എം. വേണുഗോപാലൻ മാസ്റ്റർ,മുഹമദ്  ബഷീർ സി.എച് , സ്കൂൾ ലീഡർ അനൂപ്‌  എന്നിവർ  സംസാരിച്ചു.


ഷംസുദീന്‍ തെക്കില്‍ സല്യൂട്ട്  സ്വീകരിക്കുന്നു.

പരേഡിനിടയിൽ 

Tuesday, January 20, 2015


 ചട്ടഞ്ചാൽ സ്കൂളിൽ ഇതിഹാസമായി 

റണ്‍ കേരള റണ്‍

കേരളം ഒരുമിച്ച് ഓടിക്കയറിയത് ചരിത്രത്തിലേക്ക്. ദേശീയ ഗെയിംസിന്‍റെ പ്രചരാണര്‍ഥമുള്ള റണ്‍ കേരള റണ്‍, . ലോക കായിക ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തലാകുന്ന ഈ കൂട്ടയോട്ടത്തില്‍ സാമൂഹ്യ സാംസ്കാരിക രാഷട്രീയ കായിക കലാ രംഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.   സാംസ്കാരിക പകിട്ട് ഒട്ടും കുറയ്ക്കാതെയായിരുന്നു   കൂട്ടയോട്ടം.  ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂളിലെ കൂട്ടയോട്ടം കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ശ്രീ  പാദൂര്‍ കുഞ്ഞമു ഹാജി ഫ്ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ്‌  ടി. കണ്ണൻ,ചെമ്മനാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍,  പ്രിന്‍സിപ്പാള്‍ മോഹനൻ നായർ ,മുൻ  പി ടി എ പ്രസിഡന്റ്  ശ്രീ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ശ്രീ.സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ,സീനിയർ അസിസ്റ്റന്റ്‌ ശ്രീമതി പി.കെ ഗീത, ഷാഫി കണ്ണമ്പള്ളി,സ്കൂളിലെ അധ്യാപകർ , സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും,സ്കൌട്ട്, ഗൈഡ്,എൻ.എസ്.എസ് , spc തുടങ്ങി എല്ലാവരുംകൂട്ടയോട്ടത്തില്‍ പങ്കാളികളായി.പ്രിൻസിപ്പൽ എം. മോഹനൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ദേശീയ ഗെയിംസിന്‍റെ വരവറിയിച്ചു. ചട്ടഞ്ചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി യുനിറ്റിന്റെ നേതൃത്യത്തിൽ മുഴുവൻ കൂട്ടികൾക്കും  നാരങ്ങ വെള്ളം നല്കി.
ശ്രീ  പാദൂര്‍ കുഞ്ഞമു ഹാജി ഫ്ളാഗ് ഓഫ് ചെയ്യുന്നു.

ശ്രീ  പാദൂര്‍ കുഞ്ഞമു ഹാജി ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൂട്ടയോട്ടം  ആരംഭിച്ചപ്പോൾ 

മുൻനിരയിലെ ഓട്ടക്കാർ 

പ്രിൻസിപ്പൽ എം. മോഹനൻ നായർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

കുട്ടികൾ  പ്രതിജ്ഞ ഏറ്റുചൊല്ലുന്നു 


മുൻനിരയിലെ അത് ലെറ്റ്സ് 
 

Friday, January 9, 2015

സംഘനൃത്തത്തിൽ  ഇരട്ട നേട്ടം 
കാസറഗോഡ് ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ  വിഭാഗം സംഘ നൃത്തത്തിലും , ഹയര് സെക്കന്ററി വിഭാഗം സംഘ നൃത്തത്തിലും  ഒന്നാം സ്ഥാനം നേടി കൊണ്ട്ചട്ടഞ്ചാൽ സ്കൂൾ  ഇരട്ട നേട്ടം  നേടി. 
സംഘ നൃത്തത്തിൽ നിന്ന് 
                                         
കലോത്സവത്തിലെ സമാപന ദിവസം അവസാന ഇനമായി സംഘനൃത്തഫലം  വന്നപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ. 
സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഹൈ സ്കൂൾ വിഭാഗം ടീം 

സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ  ഹയർ സെക്കന്ററി  വിഭാഗം ടീം  

ചവിട്ടു നാടകത്തിൽ  ഹാട്രിക് നേട്ടവുമായി ചട്ടഞ്ചാൽ  സ്കൂൾ 

 കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾ പ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ജില്ലയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഇക്കുറി ശക്തമായ എതിരാളികൾ  ഉണ്ടായിട്ടും ഹൈസ്കൂൾ വിഭാഗത്തിലും, ഹയര് സെക്കന്ററി വിഭാഗത്തിലും ഹാട്രിക് നേട്ടം നേടാൻ സ്കൂളിനു കഴിഞ്ഞു.
ഹൈ സ്കൂൾ ചവിട്ടു നാടകത്തിൽ നിന്ന് 

ഹയർ സെക്കന്ററി ചവിട്ടു നാടകത്തിൽ നിന്ന്

ഹൈസ്ക്കൂൾ ചവിട്ടു നാടകത്തിൽ  ഒന്നാം സ്ഥാനം നേടിയ  ചട്ടഞ്ചാൽ സ്കൂൾ ടീം 

ഹയർ  സെക്കന്ററി  ചവിട്ടു നാടകത്തിൽ  ഒന്നാം സ്ഥാനം നേടിയ  ചട്ടഞ്ചാൽ സ്കൂൾ ടീം 
         

Tuesday, January 6, 2015

പരിഹസിച്ചവര്‍ക്ക് അരുണ്‍ മറുപടിനല്കി നാട്യശാസ്ത്രത്തിന്റെ മുദ്രകളാല്‍ 

'ഇവന് കഴിഞ്ഞതവണ സംസ്ഥാനത്ത് ഒന്നാംസ്ഥാനമായിരുന്നു'. ഉപജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ മത്സരിച്ച് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അരുണ്‍ അശോകിന്റെ മാതാ പിതാക്കള്‍ അത്രയേ പറഞ്ഞുള്ളൂ. 'അവിടെ കഴിവുള്ളവര്‍ ആരും മത്സരിച്ചിട്ടുണ്ടാകില്ല'. പെട്ടന്നുണ്ടായ വിധികര്‍ത്താക്കളുടെ മറുപടി അരുണിന് സഹിക്കാനായില്ല. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിലല്ല, മറിച്ച് വിധികര്‍ത്താക്കള്‍ പരിഹസിച്ചത് അരുണിനെ കരയിപ്പിച്ചു. ഉറച്ചതീരുമാനത്തോടെ അപ്പീലുമായെത്തിയ അരുണ്‍ ജില്ലാ കലോത്സവത്തില്‍ അന്നുപറഞ്ഞവര്‍ക്കുള്ള മറുപടി ഓരോ ചുവടുവെപ്പിലും നല്കി. അവന്റെ വാശിയേറിയ മത്സരത്തിന് ഒന്നില്‍ക്കുറഞ്ഞ സ്ഥാനം ആലോചിക്കാന്‍ പോലുമായില്ല ഇവിടത്തെ വിധികര്‍ത്താക്കള്‍ക്ക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനകലോത്സവത്തില്‍ കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷവും മൂന്നിനത്തിലും ജില്ലയില്‍ മത്സരിക്കുന്നുണ്ട്. കലാമണ്ഡലം വനജാരാജിന്റെ ശിഷ്യനാണ്. രാവണേശ്വരം തണ്ണോട്ട് അശോകിന്റെയും രജനിയുടെയും മകനാണ്.


ഭരതനാട്യത്തിലും,കുച്ചുപുടിയിലും,നാടോടി നൃത്തത്തിലും  
അരുണ്‍ അശോക്
   
കാസറഗോഡ്  റവന്യു ജില്ലാ  കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ  ഭരതനാട്യത്തിലും , കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ സംസ്ഥാന തലത്തിലേക്ക്   യോഗ്യത  നേടി.  സബ് ജില്ലയിൽ  ഭരതനാട്യത്തിൽ  മൂന്നാം സ്ഥാനം നേടിയപ്പോൾ അപ്പീൽ വഴിയാണ് അരുണ്‍ ജില്ലയിൽ മത്സരിച്ചത്. സബ് ജില്ലയിലെ വിധി കർത്താക്കൾ നീതി  കാട്ടാതിരുന്നപ്പോൾ    മുദ്രകളാൽ തിരുത്തി മധുരമായി പകരം വീട്ടുകയായിരുന്നു ഈ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി .