Saturday, February 7, 2015

തിരുവതിരക്കളിയിൽ സംസ്ഥാനത്ത് ആറാം സ്ഥാനം 

 ചട്ടഞ്ചാൽ സ്കൂൾ അവതരിപ്പിച്ച ഹൈസ്കൂൾ  വിഭാഗം തിരുവാതിര സംസ്ഥാനത്ത് ആറാം സ്ഥാനം. കാസറഗോഡ് ജില്ലാ കലോത്സവത്തിൽ നിന്ന് തഴയപ്പെട്ട് അപ്പീലുമായി സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച തിരുവതിരക്കളിയിൽ ജില്ലയിലെ ഒന്നാം സ്ഥാനക്കാരെ ബഹുദൂരം  പിന്നിലാക്കിയാണ് സ്കൂൾ ഈ നേട്ടം കൈവരിച്ചത്. സ്കൂൾ പി.ടി.എ യുടെ ആഭിമുഘ്യത്തിൽ വിജയികളെ അനുമോദിച്ചു.
തിരുവതിരക്കളിയിൽ  നിന്ന് 
തിരുവാതിരക്കളിയുടെ  വീഡിയോ ദൃശ്യം
   ഉത്സവം  2015

2014-15 വർഷത്തിൽ ചട്ടഞ്ചാൽ സ്കൂളിനെ പ്രതിനിധീകരിച്ച്   സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സര ഇനങ്ങൾ  ഉത്സവം 2015 പരിപാടിയിൽ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ.യുടെയും , സ്റ്റാഫിന്റെയും  ആഭിമുഘ്യത്തിൽ സംഘടിപ്പിച്ച  ഉത്സവം 2015 കാസറഗോഡ് വിദ്യാഭ്യാസ  ഡെപ്യുട്ടി  ഡയരക്റ്റെർ  ശ്രീ. സി. രാഘവൻ  ഉത്ഘാടനം ചെയ്തു.  പി.ടി.എ പ്രസിഡന്റ്‌  ശ്രീ. ടി. കണ്ണൻ  അദ്ധ്യക്ഷനായി  . സ്കൂൾ അഡ്മിനിസ്ട്രററിവ്  കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി , ചെമ്മനാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍,  ശ്രീ.സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ, ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ , സ്റ്റാഫ്‌ സെക്രട്ടറി  മുഹമ്മദ്‌ ബഷീർ സി .എച്  എന്നിവർ  ആശംസ  പ്രസംഗം  നടത്തി. പ്രിൻസിപ്പൽ എം. മോഹനൻ നായർ  സ്വാഗതവും , കലോത്സവം കൻവീനർ അബ്ദു സമീർ നന്ദിയും പറഞു .
വിദ്യാഭ്യാസ  ഡെപ്യുട്ടി  ഡയരക്റ്റെർ  ശ്രീ. സി. രാഘവൻ  ഉത്ഘാടനം ചെയ്യുന്നു.

 അരുണ്‍ അശോകിന്   അനുമോദനം 

സംസ്ഥാന കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ  ഭരതനാട്യത്തിലും , കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും   അരുണ്‍ അശോക്‌ സംസ്ഥാന തലത്തിൽ ഒന്നും, രണ്ടും സ്ഥാന ങ്ങൾ  നേടി. കുച്ചുപുടിയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയപ്പോൾ ഭരത നാട്യത്തിലും, നാടോടി നൃത്തത്തിലും   രണ്ടാം സ്ഥാനം നേടാൻ ഈ മിടുക്കന്  കഴിഞു.  സ്കൂൾ പി.ടി.എ യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അരുണിനെ അനുമോദിച്ചു.
ഡി.ഡി.ഇ ശ്രീ . സി. രാഘവൻ അരുണ്‍ അശോകിനെ അഭിനന്ദിക്കുന്നു.

ചവിട്ടു നാടകത്തിൽ  ഹാട്രിക് നേട്ടവുമായി ചട്ടഞ്ചാൽ  സ്കൂൾ 

 കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾ പ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ജില്ലയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഇക്കുറി ശക്തമായ എതിരാളികൾ  ഉണ്ടായിട്ടും ഹൈസ്കൂൾ വിഭാഗത്തിലും, ഹയര് സെക്കന്ററി വിഭാഗത്തിലും ഹാട്രിക് നേട്ടം നേടാൻ സ്കൂളിനു കഴിഞ്ഞു. സംസ്ഥാന തലത്തിലും  എ ഗ്രേഡ് നേടികൊണ്ട് മികച്ച നേട്ടമാണ് സ്കൂൾ ഈ ഇനത്തിൽ കൈവരിച്ചത്.

ഹയർ  സെക്കന്ററി  ചവിട്ടു നാടകത്തിൽ എ ഗ്രേഡ്  നേടിയ  ചട്ടഞ്ചാൽ സ്കൂൾ ടീം 

ഹൈസ്ക്കൂൾ ചവിട്ടു നാടകത്തിൽ  എ ഗ്രേഡ്  നേടിയ ചട്ടഞ്ചാൽ സ്കൂൾ ടീം 
ചവിട്ടു നാടകത്തിലെ  ഒരു രംഗം 

കലോത്സവത്തിൽ മത്സരിക്കാൻ വ്യാജമായി ഒന്നും ചെയ്യാതെ തന്നെ കലോത്സവ വേദികളിൽ സുതാര്യതയോടെ മൽസരിച്ച്   നേടിയ ഈ വിജയത്തിൽ സ്കൂൾ പി.ടി.എ യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിനു ശേഷം ചവിട്ടുനാടകം വിദ്യാർഥികൾ അവതരിപ്പിച്ചു.
സംഘനൃത്തത്തിൽ ഇരട്ട നേട്ടം
സംസ്ഥാന കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിലും , ഹയർ സെക്കന്ററി വിഭാഗം സംഘ നൃത്തത്തിലും  എ ഗ്രേഡ്  നേടി കൊണ്ട് ചട്ടഞ്ചാൽ സ്കൂൾ ഇരട്ട നേട്ടം നേടി.  സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ ആഭിമുഘ്യത്തിൽ കുട്ടികളെ അനുമോദിച്ചു.  സ്കൂൾ വിദ്യാർഥികൾക്കായി  ഹൈസ്കൂൾ വിഭാഗം സംഘ നൃത്തവും, ഹയർ സെക്കന്ററി വിഭാഗം സംഘ നൃത്തവും  അവതരിപ്പിച്ചു.