കലോത്സവ
ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾ പ്പെടുത്തിയപ്പോൾ മുതൽ
ചട്ടഞ്ചാൽ സ്കൂൾ ജില്ലയിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഇക്കുറി
ശക്തമായ എതിരാളികൾ ഉണ്ടായിട്ടും ഹൈസ്കൂൾ വിഭാഗത്തിലും, ഹയര് സെക്കന്ററി
വിഭാഗത്തിലും ഹാട്രിക് നേട്ടം നേടാൻ സ്കൂളിനു കഴി
ഞ്ഞു. സംസ്ഥാന തലത്തിലും എ ഗ്രേഡ് നേടികൊണ്ട് മികച്ച നേട്ടമാണ് സ്കൂൾ ഈ ഇനത്തിൽ കൈവരിച്ചത്.
|
ഹയർ സെക്കന്ററി ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ചട്ടഞ്ചാൽ സ്കൂൾ ടീം
|
|
ഹൈസ്ക്കൂൾ ചവിട്ടു നാടകത്തിൽ എ ഗ്രേഡ് നേടിയ ചട്ടഞ്ചാൽ സ്കൂൾ ടീം |
|
ചവിട്ടു നാടകത്തിലെ ഒരു രംഗം |
കലോത്സവത്തിൽ മത്സരിക്കാൻ വ്യാജമായി ഒന്നും ചെയ്യാതെ തന്നെ കലോത്സവ വേദികളിൽ സുതാര്യതയോടെ മൽസരിച്ച് നേടിയ ഈ വിജയത്തിൽ സ്കൂൾ പി.ടി.എ യുടെ അഭിമുഘ്യത്തിൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിനു ശേഷം ചവിട്ടുനാടകം വിദ്യാർഥികൾ അവതരിപ്പിച്ചു.
No comments:
Post a Comment