Tuesday, June 21, 2016

51 കുട്ടികൾ  A+   നേടിക്കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ  ജില്ലയിൽ ഒന്നാമത്

ഹയർ  സെക്കന്ററി  റിസൾട്ടിലും  മികച്ച  നേട്ടം 

പുനഃപരിശോധനാ ഫലത്തിലൂടെ  നാലു കുട്ടികൾ കൂടി A+ നേടിയതോടെ  ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയമായി മാറി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി  പരീക്ഷയിൽ ആദ്യം ഫലം വന്നപ്പോൾ 47 കുട്ടികൾക്കായിരുന്നു  A+. പുനർ മൂല്യ നിർണയത്തിലൂടെ അത്  51 ആയി വർദ്ധിച്ചു.  സിദ്ധാർഥ്, ഐശ്യര്യ , ശ്രീരാജ് , ശിവലക്ഷ്മി  എന്നിവരാണ്  പുനർ മൂല്യ നിർണയത്തിൽ A+ നേടിയത്.

              പ്ലസ്ടു പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ ചട്ടഞ്ചാല്‍ സ്‌കൂളില്‍ 98 ശതമാനം വിജയം. രണ്ടു കുട്ടികള്‍ ഫുള്‍ മാര്‍ക്ക് നേടി.  സ്‌കൂളിന്റെ ചരിത്രത്തിലാദ്യമായി കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയതും ഇപ്രാവശ്യംതന്നെ. 44 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

 

വിദ്യാരംഗം കലാസാഹിത്യ വേദി  ഉൽഘാടനം  ചെയ്തു 
വിദ്യാരംഗം കലാസാഹിത്യ വേദി  ഉൽഘാടനം ശ്രീ. എൻ. വിനയ ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ വാസുദേവൻ മാസ്റ്റർ അധ്യക്ഷനായി. ഹെഡ്മി മിസ്ട്രസ്  പി.കെ.ഗീത, പ്രിൻസിപ്പൽ എം. മോഹനൻ നായർ, അനിൽ കുമാർ സി എച്  എന്നിവർ സംസാരിച്ചു.


വിദ്യാരംഗം കലാസാഹിത്യ വേദി  ഉൽഘാടനം ശ്രീ. എൻ. വിനയ ചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു


51 കുട്ടികള്‍ക്ക് എ പ്ലസുമായി ചട്ടഞ്ചാല്‍ സ്‌കൂള്‍ June 17, 2016, 01:00 AM IST T- T T+ കാസര്‍കോട്: എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ് നേട്ടത്തില്‍ ...

Read more at: http://www.mathrubhumi.com/kasaragod/malayalam-news/kasargode-1.1136103

Sunday, June 5, 2016

പ്രവേശനോത്സവം

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ    പ്രവേശനോത്സവം സ്കൂൾ  മാനേജർ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ഉൽഘാടനം  ചെയ്തു. യോഗത്തിൽ  പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ.ശ്രീധരൻ മുണ്ടോൾ   അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. മുഹമ്മദ്‌ കുഞ്ഞി കടവത്ത്   ശ്രീ. സുലൈമാൻ  ബാദുഷ, ശ്രീ. അബ്ദുൽ ബഷീർ , എന്നിവർ സംസാരിച്ചു.   ശ്രീ. മുരളീധരൻ മാസ്റ്റർ  ക്ലാസ്സെടുത്തു .