51 കുട്ടികൾ A+ നേടിക്കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ ജില്ലയിൽ ഒന്നാമത്
ഹയർ സെക്കന്ററി റിസൾട്ടിലും മികച്ച നേട്ടം
പുനഃപരിശോധനാ ഫലത്തിലൂടെ നാലു കുട്ടികൾ കൂടി A+ നേടിയതോടെ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ കാസറഗോഡ് ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ വിദ്യാലയമായി മാറി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ആദ്യം ഫലം വന്നപ്പോൾ 47 കുട്ടികൾക്കായിരുന്നു A+. പുനർ മൂല്യ നിർണയത്തിലൂടെ അത് 51 ആയി വർദ്ധിച്ചു. സിദ്ധാർഥ്, ഐശ്യര്യ , ശ്രീരാജ് , ശിവലക്ഷ്മി എന്നിവരാണ് പുനർ മൂല്യ നിർണയത്തിൽ A+ നേടിയത്.
പ്ലസ്ടു പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ
ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ ചട്ടഞ്ചാല്‍
സ്‌കൂളില്‍ 98 ശതമാനം വിജയം. രണ്ടു കുട്ടികള്‍ ഫുള്‍ മാര്‍ക്ക് നേടി. സ്‌കൂളിന്റെ
ചരിത്രത്തിലാദ്യമായി കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയതും
ഇപ്രാവശ്യംതന്നെ. 44 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
No comments:
Post a Comment