ഉത്സവം 2015
2014-15 വർഷത്തിൽ ചട്ടഞ്ചാൽ സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സര ഇനങ്ങൾ ഉത്സവം 2015 പരിപാടിയിൽ അവതരിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ പി.ടി.എ.യുടെയും , സ്റ്റാഫിന്റെയും ആഭിമുഘ്യത്തിൽ സംഘടിപ്പിച്ച ഉത്സവം 2015 കാസറഗോഡ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയരക്റ്റെർ ശ്രീ. സി. രാഘവൻ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ടി. കണ്ണൻ അദ്ധ്യക്ഷനായി . സ്കൂൾ അഡ്മിനിസ്ട്രററിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി , ചെമ്മനാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍, ശ്രീ.സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ, ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ , സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ സി .എച് എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രിൻസിപ്പൽ എം. മോഹനൻ നായർ സ്വാഗതവും , കലോത്സവം കൻവീനർ അബ്ദു സമീർ നന്ദിയും പറഞു .
വിദ്യാഭ്യാസ ഡെപ്യുട്ടി ഡയരക്റ്റെർ ശ്രീ. സി. രാഘവൻ ഉത്ഘാടനം ചെയ്യുന്നു. |
No comments:
Post a Comment