പരിഹസിച്ചവര്‍ക്ക് അരുണ്‍ മറുപടിനല്കി നാട്യശാസ്ത്രത്തിന്റെ മുദ്രകളാല്‍
'ഇവന് കഴിഞ്ഞതവണ സംസ്ഥാനത്ത്
ഒന്നാംസ്ഥാനമായിരുന്നു'. ഉപജില്ലാ കലോത്സവത്തില്‍ ഭരതനാട്യത്തില്‍
മത്സരിച്ച് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ അരുണ്‍ അശോകിന്റെ മാതാ പിതാക്കള്‍ അത്രയേ പറഞ്ഞുള്ളൂ. 'അവിടെ കഴിവുള്ളവര്‍ ആരും
മത്സരിച്ചിട്ടുണ്ടാകില്ല'. പെട്ടന്നുണ്ടായ വിധികര്‍ത്താക്കളുടെ മറുപടി
അരുണിന് സഹിക്കാനായില്ല. മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിലല്ല,
മറിച്ച് വിധികര്‍ത്താക്കള്‍ പരിഹസിച്ചത് അരുണിനെ കരയിപ്പിച്ചു.
ഉറച്ചതീരുമാനത്തോടെ അപ്പീലുമായെത്തിയ അരുണ്‍ ജില്ലാ കലോത്സവത്തില്‍
അന്നുപറഞ്ഞവര്‍ക്കുള്ള മറുപടി ഓരോ ചുവടുവെപ്പിലും നല്കി. അവന്റെ വാശിയേറിയ
മത്സരത്തിന് ഒന്നില്‍ക്കുറഞ്ഞ സ്ഥാനം ആലോചിക്കാന്‍ പോലുമായില്ല ഇവിടത്തെ
വിധികര്‍ത്താക്കള്‍ക്ക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം
ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനകലോത്സവത്തില്‍
കുച്ചുപ്പുടിയിലും നാടോടിനൃത്തത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷവും
മൂന്നിനത്തിലും ജില്ലയില്‍ മത്സരിക്കുന്നുണ്ട്. കലാമണ്ഡലം വനജാരാജിന്റെ
ശിഷ്യനാണ്. രാവണേശ്വരം തണ്ണോട്ട് അശോകിന്റെയും രജനിയുടെയും മകനാണ്.
No comments:
Post a Comment