ജില്ലയിൽ കിരീടമേന്തി വീണ്ടും ചട്ടഞ്ചാൽ

നക്ഷത്ര തിളക്കത്തോടെ സംസ്ഥാനത്തേക്ക്

നക്ഷത്ര തിളക്കത്തോടെ സംസ്ഥാനത്തേക്ക്
മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാംസ്ഥാനവും , എ ഗ്രേഡും നേടി കൊണ്ട് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ജില്ലയിൽ ഒന്നാമതെത്തി . തുടർച്ചയായി രണ്ടാം തവണയാണ് ചട്ടഞ്ചാൽ ഈ സ്‌കൂൾ അപൂർവ നേട്ടം കൈവരിച്ചത്. കലോത്സവ കൺവീനർ ശ്രീമതി കെ.വി. ശ്രീജയുടെ നേതൃത്യത്തിൽ ചിട്ടയായ പരിശീലനത്തോടെ ജില്ലയിലേക്ക് കുതിച്ച ചട്ടഞ്ചാൽ പ്രതിഭകൾ നക്ഷത്ര തിളക്കത്തോടെ സംസ്ഥാനതലത്തിലേക്ക് കുതിക്കുകയാണ്. ഹയർസെക്കണ്ടറി വിഭാഗത്തിൽ നേരിയ വ്യത്യാസത്തിൽ കിരീടം കൈവിട്ടുവെങ്കിലും മത്സരിച്ച ഭൂരിഭാഗം ഇനങ്ങളും സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കലോത്സവ താരങ്ങളെല്ലാം. ശ്രീ. കെ. പി.ശശി കുമാർ കലോത്സവ കൺവീനറായി മത്സരാത്ഥികൾക്ക് നേതൃത്യം നൽകി.
![]() |
പ്രതിഭകൾക്കുള്ള അനുമോദനവുമായി മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി |
![]() |
കലോത്സവ താരങ്ങൾക്കൊപ്പം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, അധ്യാപകർ |
![]() |
കലോത്സവ താരങ്ങൾ ട്രോഫിയുമായി |
No comments:
Post a Comment