Saturday, July 16, 2016

വിസ്മയ കാഴ്ചകളൊരുക്കി അവിസ്മരണീയ പുരാവസ്തുശേഖരങ്ങളുമായി   ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ സോഷ്യൽ സയൻസ്  ക്ലബ്ബ് 

ചട്ടഞ്ചാൽ ഹയർ  സ്‌കൂൾ  സോഷ്യൽ  സയൻസ്  ക്ലബ്ബിന്റെ  ഉത്ഘാടനതോടനുബന്ധിച്ചു  നടത്തിയ പുരാവസ്തു ശേഖരങ്ങളുടെ പ്രദർശനം അവിസ്മരണീയമായ ഒരു അനുഭവമാക്കി . കാലഹരണപ്പെട്ടു പോയ പല പൂർവിക സമ്പത്തും സ്‌കൂൾ ഹാളിൽ പ്രദർശനത്തിന് വച്ചപ്പോൾ എല്ലാവരിലും ഇത് വളെരെ കൗതുകമുണ്ടാക്കി. 

 പുരാവസ്തു പ്രദർശനം ഉത്ഘാടനം  ചെയ്യുന്ന മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി 

  പൂർവികർ ഉപയോഗിച്ചിരുന്ന  നെല്ല് അളക്കുന്ന  വിവിധ ആകൃതിയിലുള്ള പറ,പാനീസ്,ഉരൽ ,ഇടങ്ങായി, കൂടകൾ ,നിലം തല്ലി , ഓട്  പാത്രങ്ങൾ , വിളക്കുകൾ , തൊട്ടിലുകൾ , ഭരണികൾ , മൺ  പാത്രങ്ങൾ  എന്നു വേണ്ട  പല രൂപത്തിലും വലിപ്പത്തിലുമുള്ള ഉപകരണങ്ങളെല്ലാം  അന്യാധീനപ്പെട്ടുപോയ  പഴയ സംസ്കാത്തെ ഓർമപ്പെടുത്തുന്ന അനുഭവമായി മാറി. ഇന്നത്തെ കുട്ടികളിൽ ഒരു അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ സയൻസ് ക്ലബ് സ്പോൺസർ ശ്രീലത ടീച്ചറുടെ   നേതൃത്യത്തിലാണ് സ്‌കൂളിൽ ഇങ്ങനെയൊരു പ്രദർശനം സംഘടിപ്പിച്ചത്. സോഷ്യൽ സയൻസ്  ക്ലബ്ബിലെ കുട്ടികളും ,  അധ്യാപകരും വളരെ സജീവതയോടെ തന്നെ പ്രവർത്തിച്ചത് കൊണ്ടു ഈ പ്രദർശനം അവിസ്മരണീയമായ ഒരു അനുഭവം എല്ലാവരിലും ഉണ്ടാക്കാൻ കഴിഞ്ഞു. പ്രദർശനം മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ , പ്രിൻസിപ്പൽ എം മോഹനൻ നായർ , ഹെഡ് മിസ്ട്രസ്  പി.കെ ഗീത എന്നിവർ സംസാരിച്ചു.


ഉൽഘാടനത്തിനു ശേഷം മാനേജർ ശ്രീ മൊയ്‌തീൻ കുട്ടി ഹാജി, പ്രിൻസിപ്പൽ എം. മോഹനൻ നായർ, പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ , ഹെഡ് മിസ്ട്രസ് പി.കെ. ഗീത


സ്‌കൂൾ മാനേജർ പ്രദർശനം വീക്ഷിക്കുന്നു 

ഹെഡ് മിസ്ട്രസ്  ഗീത ടീച്ചർ  കുട്ടികളുമൊത്തു പ്രദർശനം വീക്ഷിക്കുന്നു 

പ്രിൻസിപ്പൽ എം. മോഹനൻ നായർ , പി.ടി.എ  പ്രസിഡന്റ്  ശ്രീധരൻ മുണ്ടോൾ എന്നിവർ 

ബാലഗോപാലൻ മാസ്റ്റർ  പ്രദർശനം വീക്ഷിക്കുന്നു 

പുരാവസ്തു പ്രദർശനം കൗതുക പൂർവം വീക്ഷിക്കുന്നു 

പുരാവസ്തു പ്രദർശനം കൗതുക പൂർവം വീക്ഷിക്കുന്നു 

 


 

No comments:

Post a Comment