Sunday, July 31, 2016

പരീക്ഷകളില്‍ എ പ്ലസ് നേടുന്ന കുട്ടികള്‍ ജീവിതത്തിലും എ പ്ലസ് നേടി മാതൃക കാട്ടണമെന്ന്  റവന്യു മന്ത്രി

 പരീക്ഷകളില്‍ എ പ്ലസ് നേടുന്ന കുട്ടികള്‍ ജീവിതത്തിലും എ പ്ലസ് നേടി മാതൃക കാട്ടണമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂല്യബോധമുള്ള  വിദ്യാഭ്യാസം നേടുകയും സ്വഭാവത്തിലും പ്രവൃത്തിയിലും അത് പകര്‍ത്തുകയും ചെയ്താല്‍ മാത്രമേ പൂര്‍ണത നേടാനാകൂ. വികലമായ കാഴ്ചപ്പാട് തിന്മയിലേക്ക് നയിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മിപ്പിച്ചു.......



എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന   അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരംമന്ത്രി സമ്മാനിച്ചു.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സുഫൈജ അബുബക്കര്‍, സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ഡി.കബീര്‍, ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, പഞ്ചായത്തംഗം ആസ്യ മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ശ്രീധരന്‍ മുണ്ടോള്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് .യമുന, കരിച്ചേരി നാരായണന്‍ നായര്‍, മുഹമ്മദ്കുഞ്ഞി കടവത്ത്, എം.രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, പ്രഥമാധ്യാപിക പി.കെ.ഗീത, മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം. വേണുഗോപാലൻ എന്നിവര്‍ സംസാരിച്ചു.   സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.മുരളീധരന്‍ നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി.ക്ക് ഫുള്‍ എ പ്ലസ് നേടിയ 51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ.51 കുട്ടികളെയും പ്ലസ് ടുവില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ശ്രീഷ്മ ബി.നായര്‍, ബി.ആര്‍.ആദിത്യ, പി.വി.വൈഷ്ണവ് എന്നിവരെയും ഫുള്‍ എ പ്ലസ് നേടിയ 43 കുട്ടികളെയുമാണ് അനുമോദിച്ചത്.







No comments:

Post a Comment