Saturday, July 16, 2016

 സയൻസ് ക്ലബ്‌ ഉത്ഘാടനം 
 ചെയ്തു 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്‌ ഉത്ഘാടനം സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്   ശ്രീ. നിർമൽ കുമാർ  കാറഡുക്ക നിർവഹിച്ചു.  യോഗത്തിൽ  ഹെഡ് മിസ്ട്രസ്  പി. കെ. ഗീത അധ്യക്ഷം വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി ആശംസകൾ അർപിച്ചു  സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി, ഹയർ സെക്കണ്ടറി വിഭാഗം ഫിസിക്സ് അധ്യാപകൻ  ശ്രീ.  എം. ബാലഗോപാലൻ എന്നിവരും ആശംസകൾ  അർപിച്ചു  സംസാരിച്ചു. യോഗത്തിൽ പ്രമോദ് മാസ്റ്റർ  സ്വാഗതവും , നിതീഷ്  നന്ദിയും പറഞ്ഞു. ഏറ്റവും മികച്ച സയൻസ്  ക്ലബ്ബിനുള്ള പുരസ്കാരം മൊയ്‌തീൻ കുട്ടി ഹാജി  ക്ലബ് സ്പോൺസർ  ഷീബ ടീച്ചർക്കു  കൈമാറി. 
സ്‌കൂൾ മാനേജർ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി ആശംസാ പ്രസംഗം നടത്തുന്നു 

നല്ല ക്ലബ്ബിനുള്ള പുരസ്കാരം ശ്രീ. മൊയ്തീൻ കുട്ടി ഹാജി നൽകുന്നു 

സയൻസ്  ക്ലബ് സ്പോൺസർ ഷീബ ടീച്ചർ ക്കു നൽകുന്നു

സ്വാഗതം ശ്രീ പ്രമോദ് മാസ്റ്റർ

അധ്യക്ഷ പ്രസംഗം സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.കെ ഗീത ടീച്ചർ

ഉത്ഘാടനം ശ്രീ നിർമൽ കുമാർ കാടകം

ആശംസ പ്രസംഗം  ശ്രീ. വാസുദേവൻ നമ്പൂതിരി

ആശംസ പ്രസംഗം  ശ്രീ. ബാല ഗോപാലൻ മാസ്റ്റർ
നന്ദി പ്രകടനം   നിതീഷ്


ശ്രീ. നിർമൽ കുമാർ  ശാസ്ത്ര പരീക്ഷണവുമായി

No comments:

Post a Comment