പൊന്നോണത്തെ അവിസ്മരണീയമാക്കിയ ചട്ടഞ്ചാൽ സ്കൂളിന്റെ ഓണാഘോഷം
ചട്ടഞ്ചാൽ ഹയർ സ്‌കൂളിലെ ഈ വർഷത്തെ ഓണാഘോഷം എല്ലാവരിലും അവിസ്മരണീയമായ ഒരു അനുഭവമുണ്ടാക്കി. സ്‌കൂളിൽ ഇതാദ്യമായി ഓണത്തല്ല് മത്സരവും പെണ്‍കുട്ടികളുടെ കമ്പവലി മത്സരങ്ങളും നടന്നു. അത്യന്തം വാശിയോടെ ആവേശപൂർവം കുട്ടികൾ മത്സരിച്ചപ്പോൾ കാണികളായി നിന്നവരെല്ലാം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. നാടന്‍ പൂക്കളുടെ നിറച്ചാര്‍ത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത് ഓണത്തെ വരവേറ്റപ്പോള്‍ മറുനാടന്‍ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങള്‍ വളെരെ മനോഹാരിതയുണ്ടാക്കി. പ്രിന്‍സിപ്പൽ ശ്രീ. എം.മോഹനൻ നായർ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പായസ വിതരണം നടത്തി . ഹയർ സെക്കന്ററി വിഭാഗം അധ്യാപകൻ ശ്രീ. മണികണ്ഠൻ മാസ്റ്റർ, ശ്രീ.ഈശ്വരൻ മാസ്റ്റർ എന്നിവർ നേതൃത്യം നൽകി
|
പായസ വിതരണത്തിനിടയിൽ |
|
സ്‌കൂൾ എൻ.എസ് .സ് യൂണിറ്റിന്റെ നേതൃത്യത്തിൽ പായസ വിതരണം നടത്തുന്നു |
|
പായസ വിതരണത്തിനിടയിൽ |
|
ഹെഡ് മിസ്ട്രസ് ഗീത ടീച്ചർ ഓഫീസിനകത്തു വിദ്യാത്ഥികൾ ഒരുക്കിയ പൂക്കളത്തിനരികിൽ |
|
ഹയർ സെക്കന്ററി വിദ്യാർത്ഥികൾ പൂക്കളമൊരുക്കുന്നതിനിടയിൽ |
|
പ്ലസ് വൺ വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളത്തിനരികിൽ |
|
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ പൂക്കളം |
No comments:
Post a Comment