ആവേശഭരിതമായ ഓണത്തല്ലും,വടംവലി മത്സരവും ഓണാഘോഷതിമിർപ്പിലമർന്ന് ചട്ടഞ്ചാൽ സ്‌കൂൾ
ചട്ടഞ്ചാൽ സ്‌കൂളിൽ ഈ വർഷത്തെ ഓണാഘോഷം ആവേശ ഭരിതമായ ഓണത്തല്ല് മത്സരത്താലും , വടം വലി മത്സരത്താലും ഗംഭീരമാക്കി വിദ്യാർത്ഥികൾ ആഘോഷിച്ചു. ആൺകുട്ടികളുടെ വടം വലി മത്സരത്തിന്റെ ആവേശം കണ്ട് പെൺകുട്ടികളും ആവേശത്തോടെ മത്സരത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ടീമുകളായി പങ്കെടുത്തപ്പോൾ അത് എല്ലാവരിലും ആവേശമുണ്ടാക്കി. നീണ്ട കരഘോഷത്തോടെ കാണികളെല്ലാം മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കായികാധ്യാപകൻ ശ്രീ. പ്രസീത് മാസ്റ്റർ മത്സരപരിപാടികൾക്കു നേതൃത്യം നൽകി.
ഓണാഘോഷ കാഴ്ചകളിലൂടെ
No comments:
Post a Comment