Sunday, February 5, 2017

കലോത്സവ, ശാസ്ത്രോത്സവ വിജയികളെ അനുമോദിച്ചു 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഈ വർഷത്തെ കലോത്സവ, ശാസ്ത്രോത്സവ വിജയികളെ  സകൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , സ്‌കൂൾ പി.ടി.എ ഭാരവാഹികൾ എന്നിവർ അനുമോദിച്ചു.  യോഗത്തിൽ  പി.ടി. എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സമ്മാനദാനം നടത്തി. പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. മൊയ്‌തീൻ കുഞ്ഞി കടവത്, പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി. കെ. ഗീത എന്നിവർ സംസാരിച്ചു. കലോസ്തവ കൺവീനർ ശ്രീമതി ശ്രീജ കെ.വി നന്ദി പറഞ്ഞു. മധുര പലഹാര വിതരണവും നടത്തി.

തിരുവാതിരക്കളി വിജയികൾ

ഗ്രൂപ്പ് ഡാൻസ് വിജയികൾ

അഭിജിത്തിനെ അനുമോദിക്കുന്നു

ചവിട്ടുനാടകം ഹയർ സെക്കന്ററി വിഭാഗം വിജയികൾ

ഉറുദു  പ്രശ്നോത്തരി വിജയി

പോസ്റ്റർ നിർമാണം വിജയി

കവിത രചന വിജയി
ചവിട്ടു നാടകം വിജയികൾ

കൺവീനർ നന്ദി പ്രകാശനം





No comments:

Post a Comment