Sunday, November 5, 2017

 അവനീന്ദ്രനാഥ്  മാസ്റ്റര്‍:    

അപൂര്‍വം ഈ അധ്യാപക ജീവിതം

 ശ്രീ. അവനീന്ദ്രനാഥ് മാസ്റ്റർ  പ്രിൻസിപ്പൽ  ചുമതലയിൽ ഇരിക്കുമ്പോൾ  സ്റ്റാഫ്  മീറ്റിംഗിൽ നിന്ന് 
മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കാങ്കോല്‍ .താഴെക്കുറുന്തിലെ റിട്ട. അധ്യാപകന്‍ പി.അവനീന്ദ്രനാഥ്. ചെരിപ്പിടാതെ മണ്ണില്‍ ചവിട്ടി നടന്ന വിശ്രമമില്ലാതെ മണ്ണില്‍ പണിയെടുത്ത് സാധാരണക്കാരുടെ ഇടയില്‍  ..സൗമ്യമായി പുഞ്ചിരിച്ച് നടന്നുനീങ്ങിയ മാഷിന്റെ മരണം നാടിന് വേദനയായി.. ഇംഗ്ലീഷ് ഭാഷയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി അക്ഷീണം മുഴുകിയിരിക്കവേയാണ് അവനിമാഷിന്റെ അപ്രതീക്ഷിത വേര്‍പാട്. കാങ്കോല്‍, ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്തിലെയും പയ്യന്നൂരിലെയും ഗ്രാമങ്ങളില്‍ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് ആര്‍ക്കും ലളിതമായി ഇംഗ്ലീഷ് കൈകാര്യംചെയ്യാനാവുമെന്ന് ഇദ്ദേഹം ബോധ്യപെടുത്തി..വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ സാധാരണക്കാരുടെ ഇടയിലേക്ക് നഗ്നപാദനായി ഇറങ്ങിച്ചെന്നു. അധ്യാപകന്‍,കര്‍ഷകന്‍, വായനക്കാരന്‍, അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ഭൂമി ഭക്ഷ്യസ്വരാജ് കൂട്ടായ്മ പ്രവര്‍ത്തകന്‍,, പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകന്‍, സിനിമയെക്കുറിച്ച് ഏറെ പഠിക്കുകയും അവഗാഹം നേടുകയും ചെയ്ത വ്യക്തി തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാം അര്‍ഹനായിരുന്നു.താഴെക്കുറുന്ത് ഗ്രാമീണ കലാകായികവേദി തുടങ്ങാനിരുന്ന നാടകക്യാമ്പിന്റെ ചുമതല സസന്തോഷം ഏറ്റെടുത്ത മാഷ് പാതിവഴിക്ക് നിര്‍ത്തിപ്പോയതിന്റെ നടുക്കത്തിലാണ്  സഹപ്രവര്‍ത്തകര്‍. എവിടെയും വേറിട്ട വഴിയിലൂടെ നടക്കാനായിരുന്നു ഇദ്ദേഹത്തിനിഷ്ടം. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സര്‍വീസില്‍നിന്ന് വിരമിച്ച ദിവസം വീട്ടില്‍ കൊണ്ടാക്കാമെന്ന സഹപ്രവര്‍ത്തകരുടെ സ്‌നേഹം നിരസിച്ച് നഗ്നപാദനായി ദേശീയപാതയിലൂടെ സ്‌കൂളില്‍നിന്ന് കാങ്കോലിലെ വീട്ടിലേക്ക് നടന്നെത്തുകയായിരുന്നു. ശനിയാഴ്ച വൈകീട്ടോടെ താഴെക്കുറുന്ത് വായനശാലയില്‍ പൊതുസദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍  സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരും ഒരു നാട് ഒന്നാകെയും അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. ......


No comments:

Post a Comment