Monday, November 4, 2019

 മികവുറ്റ കലാ പ്രകടനവുമായി കലോത്സവം  സമാപിച്ചു


ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം  സമാപിച്ചു.  മികവുറ്റ പ്രകടനങ്ങളുമായി  കുട്ടികൾ  കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു .  നൃത്ത ഇനങ്ങളിലായിരുന്നു  ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്.
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  കലോത്സവം  2019 സിനിമ, സീരിയൽ താരം ഉണ്ണി രാജ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്   ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു.  സ്‌കൂൾ മാനേജർ ശ്രീ.  മൊയ്‌തീൻ കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത   എന്നിവർ ആശംസ പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി ശ്രീജ നന്ദി പറഞ്ഞു.








 

No comments:

Post a Comment