Thursday, October 5, 2017

സബ് ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ ചട്ടഞ്ചാലിന്റെ

ശബ്ദങ്ങൾ ക്ക്

ഒന്നാം സ്ഥാനം
  

കാസർഗോഡ് സബ്ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ   ചട്ടഞ്ചാലിന്റെ  ശബ്ദങ്ങൾ ഒന്നാം സ്ഥാനം നേടി ജില്ലാമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.   ശാസ്ത്ര പ്രമേയം സമൂഹത്തിൽ അവബോധം ഉളവാക്കുന്ന വിധത്തിൽ ആവിഷ്കരിച്ചു്  ദൃശ്യ ചാരുതയോടെ   അവതരിപ്പിച്ചു കൊണ്ട്  അഭിനേതാക്കളെല്ലാം  മികവുറ്റ പ്രകടനം കാഴ്ചവെച്ചു.  ശബ്‌ദങ്ങൾ  ശാസ്ത്രലോകത്തെ  ചെറുജീവികളിൽ ഉണ്ടാക്കുന്ന  മാസ്മരികത ഉന്നതിയിലെത്തുമ്പോഴുള്ള താള  ഭ്രമങ്ങൾ  കുട്ടികളുടെ  അവതരണ മികവുകൾ കൊണ്ട്  ശ്രദ്ധേയമായി.
 ശബ്ദങ്ങളിലെ വിവിധ ദൃശ്യങ്ങൾ 





Tuesday, October 3, 2017

അനുസ്മരണം  

ഡോക്ടർ  കെ.വി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ശ്രീ. മാധവ കയർത്തായ മാസ്റ്റർ അനുസ്മരണം 05 / 10/ 2017  വ്യാഴാഴ്ച  ഉച്ചക്ക് 2  മണിക്ക്  സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ വെച്ച് നടന്നു .  സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുന്തി കടവത് അധ്യക്ഷത വഹിച്ചു.   ചേരൂർ ALPS ഹെഡ് മാസ്റ്റർ  ശ്രീ. രാഘവൻ .കെ  അനുസ്മരണ പ്രഭാഷണം നടത്തി .  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി,  പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ ,  സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത  എന്നിവർ പ്രസംഗിച്ചു.  ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി  മുരളീധരൻ മാസ്റ്റർ സ്വാഗതവും,  ഹൈസ്‌കൂൾ സ്റ്റാഫ് സെക്രട്ടറി വാസുദേവൻ നമ്പൂതിരി  നന്ദിയും പറഞ്ഞു.



Thursday, September 28, 2017

സ്‌കൂൾ കലോത്സവം ഒക്ടോബർ 11 , 12  തീയതികളിൽ 

ഈ വർഷത്തെ സ്‌കൂൾ കലോത്സവം ഒക്ടോബർ 19,20  തീയതികളിൽ നടത്താൻ തീരുമാനിച്ചു.

Friday, September 22, 2017

 സ്‌കൂൾ മേളകൾക്ക്   തുടക്കമായി  ശാസ്ത്രോത്സവം  2017 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  ഈ വർഷത്തെ ശാസ്ത്രോത്സവം 22/10/2017ന് വെള്ളി നടന്നു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവ നടന്നു. മേള  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത ടീച്ചർ  ഉത്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണത്തിനുള്ള പാഴ് വസ്തുക്കളുടെ നിശ്ചല മാതൃക , ജനറേറ്റർ വ്യത്യസ്‍തമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള  വൈദുതി ഉൽപ്പാദനം ,  പാസ്കൽ നിയമം , സെന്റര് ഓഫ് ഗ്രാവിറ്റി  എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങൾ, ഗവേഷണ പ്രോജക്ടുകൾ , നിശ്ചല മാതൃകകൾ , ശ്രദ്ധേയങ്ങളായി.  പ്രവർത്തി  പരിചയ മേളയുടെ ഭാഗമായുള്ള  ചോക് നിർമാണം, അഗർ ബത്തി നിർമാണം, എംബ്രോയിഡറി,  ഡോൾ  മേക്കിങ്  എന്നീ  ഇനങ്ങൾക്ക്  കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്നു.  ഗണിത ശാസ്ത്ര മേളയുടെ ഭാഗമായി  ജോമെട്രിക്കൽ ചാർട്ട് ,  നമ്പർ ചാർട്ട്   എന്നീ ഇനങ്ങളിൽ കൂടുതൽ മത്സരാർത്ഥികൾ  ഉണ്ടായി . ഐ. ടി മേളയിൽ  ഡിജിറ്റൽ പെയിന്റിംഗ്,  മൾട്ടീമീഡിയ പ്രസന്റേഷൻ,  മലയാളം ടൈപ്പിംഗ്  എന്നിവയിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായി.  സോഷ്യൽ സയൻസ് മേളയിൽ  നിശ്ചല ദൃശ്യം  ഊർജോല്പാദനവുമായി ബന്ധപെടുത്തിയായിരുന്നു. ഗ്ലോബ് നിർമാണം, മാപ്പ്  ഡ്രോയിങ്ങ്  എന്നിവ ശ്രദ്ധേയങ്ങളായി. എല്ലാ ഇനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്നു  വിധി  കർത്താക്കൾ  അഭിപ്രായപ്പെട്ടു .

 മേളയിലെ  വിവിധ ദൃശ്യങ്ങൾ 

 
സോഷ്യൽ  സയൻസ്  മേളയിൽ  മാപ് നിർമാണം

ഊർജോല്പാദനം  നിശ്ചല ദൃശ്യം    ശ്രീയസ് , അമൻ


ഗ്ലോബ് രചനയിലൂടെ

 

ചോക്ക് നിർമാണത്തിൽ എബിൻ

















Tuesday, September 19, 2017

ജില്ലാ ശാസ്ത്ര സെമിനാർ  അപർണയ്ക്ക്  ഒന്നാം സ്ഥാനം   

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര സെമിനാർ മത്സരത്തിൽ   ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്‌കൂളിലെ ഒമ്പതാം തരം   വിദ്യാർത്ഥി അപർണ ഒന്നാം സ്ഥാനം നേടി. സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ വച്ച്   നടന്ന ജില്ലാ ശാസ്ത്ര സെമിനാർ ദേശീയ അവാർഡ് ജേതാവ്  ശ്രീ. രതീഷ് കുമാർ   ഉത്ഘാടനം ചെയ്തു.  ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി  ശ്രീ. സന്തോഷ് കുമാർ  സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത ആശംസകൾ  അർപ്പിച്ചു സംസാരിച്ചു.
ഒന്നാം സ്ഥാനം നേടിയ  അപർണ. ടി

Thursday, September 14, 2017

രതീഷ് മാസ്റ്റർക്ക് സ്വീകരണം  നൽകി

ഉപ രാഷ്‌ട്രപതി  ശ്രീ. വെങ്കയ്യ നായിഡുവിൽ  നിന്ന് ദേശീയ  അവാർഡ്     ശ്രീ. രതീഷ് മാസ്റ്റർ   ഏറ്റുവാങ്ങുന്നു
 ദേശീയ അവാർഡ് ജേതാവും , സ്‌കൂളിന്റെയും,   ദേശത്തിന്റെയും  പ്രസിദ്ധി  ദേശീയ തലത്തിലേക്ക് ഉയർത്തിയ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനുമായ ശ്രീ. രതീഷ് മാസ്റ്റർക്ക്  ചട്ടഞ്ചാൽ സ്‌കൂൾ  സമുചിതമായ സ്വീകരണം നൽകി .   ചട്ടഞ്ചാൽ മുണ്ടോൾ  റോഡിൽനിന്ന്    ആരംഭിച്ച  ഘോഷയാത്രയിൽ മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും  അകമ്പടിയോടെ ,

  സ്‌കൂൾ എൻ.എസ് .എസ് , സ്കൗട്ട്സ് & ഗൈഡ്സ് ,  എസ്‌ .പി.സി, റെഡ്ക്രോസ്  അംഗങ്ങളും ,  എട്ട് , ഒമ്പത്, പത്ത്‌ , പ്ലസ് വൺ , പ്ലസ് ടു  വിദ്യാർത്ഥികളും, അധ്യാപക  അദ്ധ്യാപകേതര  ജീവനക്കാരും, നാട്ടുകാർ , പൂർവ വിദ്യാർഥികൾ, പി.ടി.എ , മദർ പി.ടി.എ  ഭാരവാഹികൾ , പഞ്ചായത്ത്‌ , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്  ജന പ്രതിനിധികൾ   അണിനിരന്നു.  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി   ഘോഷയാത്ര ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ  അധ്യക്ഷത വഹിച്ചു. എ .ഡി.എം ശ്രീ. എച് . ദിനേശ്  അനുമോദന ചടങ്ങ് ഉത്ഘാടനം ചെയ്ത സംസാരിച്ചു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, ജില്ലാ പഞ്ചായത്തു  അംഗം ശ്രീ. ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത് അംഗം  ശ്രീ. ഷംസുദ്ദീൻ തെക്കിൽ, ശ്രീ. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ നന്ദിയും പറഞ്ഞു. ശ്രീ. രതീഷ് കുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു.
        
 ശ്രീ.ശ്രീധരൻ മുണ്ടോൾ അധ്യക്ഷ പ്രസംഗം നടത്തുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ  രതീഷ് കുമാറിനൊപ്പം വേദിയിൽ

പ്രാർത്ഥന


എ.ഡി.എം  എച് . ദിനേശ്  പി.ടി.എ യുടെ ഉപഹാരം സമർപ്പണം നടത്തുന്നു



പി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ  രതീഷ് കുമാറിനെ പൊന്നാട അണിയിക്കുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രതീഷ് കുമാറിന് ഉപഹാര സമർപ്പണം നടത്തുന്നു 

പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ  സ്വാഗത പ്രസംഗം

എ.ഡി.എം  എച് . ദിനേശ്  രതീഷ് കുമാറിനെ അനുമോദിച്ചു പ്രസംഗിക്കുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  അനുമോദിച്ചു  പ്രസംഗിക്കുന്നു


ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ പ്രസംഗിക്കുന്നു

ശ്രീ. ഷംസുദ്ദീൻ തെക്കിൽ സംസാരിക്കുന്നു


രതീഷ്  കുമാറിന്റെ അധ്യാപകൻ ശ്രീ. നാരായണൻ മാസ്റ്റർ സംസാരിക്കുന്നു

ശ്രീ. നാരായണൻ മാസ്റ്റർ രതീഷ് കുമാറിനെ പൊന്നാട അണിയിച്ചു  അഭിനന്ദിക്കുന്നു
ശ്രീ. രതീഷ് കുമാർ സ്വീകരണത്തിന് നന്ദി പറയുന്നു
സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ മാസ്റ്റർ നന്ദി പ്രകടനം നടത്തുന്നു
ശ്രീ. രതീഷ്‌കുമാർ സ്വീകരണ വേദിയിൽ


ഘോഷയാത്രയുടെ  മുൻ നിര
എസ് .പി.സി. , സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് , റെഡ്ക്രോസ് അംഗങ്ങളുടെ മാർച്ച് പാസ്ററ്