Tuesday, September 23, 2014

സ്കൂൾ തല മേള

സ്കൂൾ തല ശാസ്ത്ര, ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ,  ഐ. ടി  മേളകൾ നടത്തി.  മേളകളിലെ  വിദ്യാർത്ഥികൾ പ്രദർശിപ്പിച്ച വിവിധ മോഡലുകൾ

Monday, September 8, 2014


ഓണാഘോഷം

ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 5നു രാവിലെ നടന്നു ഹൈ സ്കൂൾ , ഹയര് സെക്കന്ററി സ്കൂൾ വിഭാഗങ്ങളിൽ വെവ്വേറെ പൂക്കള മത്സരം നടത്തി . പൂക്കള മത്സരത്തിലെ വിവിധ പൂക്കളങ്ങൾ

Saturday, September 6, 2014

 IT  ക്ലബിന്റെ  ഉത്ഘാടനവും , ബ്ലോഗിന്റെ  ഉത്ഘാടനവും ,

ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ IT  ക്ലബ്ബിന്റെ ഉത്ഘാടനവും ,ബ്ലോഗിന്റെ ഉത്ഘാടനവും സ്കൂൾ മൾടി മീഡിയ റൂമിൽ  വെച്ച്    നടന്നു . യോഗത്തിൽ  ഹെഡ് മാസ്റ്റർ ശ്രീ  K .M . വേണുഗോപാലൻ മാസ്റ്റർ അധ്യക്ഷനായി . മുൻ ഹെഡ് മാസ്റ്റർ ശ്രീ. K.J. ആന്റണി മാസ്റ്റർ ക്ലബ്‌ ഉൾഘാടനം  ചെയ്തു. പി .ടി.എ. പ്രസിഡന്റ്‌ ശ്രീ. കൃഷ്ണൻ ചട്ടഞ്ചാൽ ബ്ലോഗ്‌ ഉൽഘാടനം ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ മോഹനൻ നായർ,സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ബഷീർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ITകോഡിനേറ്റർ പ്രമോദ്  സ്വാഗതവും , IT   ക്ലബ്‌ കണ്‍വീനർ അമിത് നന്ദിയും പറഞ്ഞു .

Thursday, September 4, 2014

ഓണാഘോഷം സെപ്റ്റംബർ 5 ന്

ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിലെ ഓണാഘോഷ പരിപാടികൾ  സെപ്റ്റംബർ 5നു  രാവിലെ  നടന്നു
ഹൈസ്കൂൾ , ഹയര് സെക്കന്ററി സ്കൂൾ വിഭാഗങ്ങളിൽ  വെവ്വേറെ   പൂക്കള മത്സരം നടത്തി .  തുടർന്ന്  വിവിധ കലാപരിപാടികൾ  നടന്നു . രാവിലെ 9.30 നു സ്കൂൾ അസെംബ്ലി  ചേർന്ന്  അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കൽ  ചടങ്ങ്   കുട്ടികൾ നടത്തി.  മുൻ  ഹെഡ് മാസ്റ്റർ  ശ്രീ . ആന്റണി കെ .ജെ അധ്യാപക  ദിനാഘോഷത്തിന്റെ  ഭാഗമായി സ്കൂളിൽ എത്തി ചടങ്ങ് ഉത്ഘാടനം  ചെയ്തു. പി.റ്റി .എ  പ്രസിഡന്റ്‌  ശ്രീ . കൃഷ്ണൻ ചട്ടഞ്ചാൽ , പ്രിൻസിപ്പൽ  ശ്രീ . മോഹനൻ മാസ്റ്റർ , ഹെഡ് മാസ്റ്റർ വേണു ഗോപാലൻ മാസ്റ്റർ എന്നിവര് സംസാരിച്ചു.

മുൻ  ഹെഡ് മാസ്റ്റർ  ശ്രീ . ആന്റണി കെ .ജെ സംസാരിക്കുന്നു 

Tuesday, September 2, 2014

 പാസ് വേഡ്" പ്രകാശനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം മലയാളം വിദ്യാർഥികൾ പ്രസിദ്ധീകരിച്ചു വരുന്ന മാസികയുടെ പുതിയ ലക്കം "പാസ് വേഡ്" പ്രകാശനം ചെയ്തു
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, ഡോ: റാഫി അഹമ്മദ് ശ്രി:കെ.വി.മണികണ്ട ദാസിന് നല്കി പ്രകാശനം ചെയ്തു .. 2006-"റീൽ" സിനിമ പാഠ പുസ്തകവും, 2007- ൽ രണ്ട് വർഷം "ഉറവ്" എന്ന  പേരിലും, പിന്നീടുള്ള രണ്ട് വർഷങ്ങളിൽ "പയമ","അക്ഷരം" തുടങ്ങീ പേരുകളിലും പ്രസിദ്ധീകരിച്ച മാസിക പ്രവർത്തനത്തിന്റെ നാലാമത് പ്രസിദ്ധീകരണമാണ് "പാസ് വേഡ്" ..
സ്റ്റുഡണ്ട് എഡിറ്റർ അഞ്ജലി കൃഷ്ണ,ജോസ്ന ജോസ്,നിധിന അശോക്‌ ,ആര്യ,ജസീറ,വൈഷ്ണവ്,വിനു തോമസ്‌,അരുണ്‍,അനൂപ്‌ കുമാർ എന്നിവരാണ് മാസികയ്ക്കു നേത്രുത്വം നല്കുന്നത് .

ഡോ: റാഫി അഹമ്മദ് ശ്രി:കെ.വി.മണികണ്ട ദാസിന് പാസ്‌ വേട്  നൽകുന്നു 

സ്വതന്ത്രദിനാഘോഷം






 സ്വതന്ത്രദിനാഘോഷം

ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപക മാനേജർ, ജനാബ്: ടി കെ അബ്ദുൽ ഖാദർ ഹാജിയുടെ, സ്മരണയ്ക്ക് മക്കൾ ഏർ പ്പെടുത്തിയ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം പരീക്ഷയിൽ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും, പ്ലസ്ടു പരീക്ഷയിൽ 1200/1200 മാർക്ക് നേടിയ നകുൽ.പി എന്ന കുട്ടിക്ക് എന്ടോവ് മെന്റ് വിതരണവും സ്വാതന്ത്ര്യ ദിനത്തിൽ സ്കൂളിൽ വെച്ച്  നടന്നു . ആഗസ്ത്‌ 15-ന് രാവിലെ 10-മണിക്ക്  അസംബ്ലിയിൽ പതാക ഉയർത്തിയതിന് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അധ്യാപകനും, സാഹിത്യ വിമർശകനും, ഗാന്ധിയനുമായ പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു..
ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ എല്ലാ വിഷയത്തിലും എ +ഗ്രേഡ് നേടിയ (HS-45,HSS-25) വിദ്യാർഥികൾക്ക് സ്കൂൾ സ്ഥാപക മാനേജർ ജനാബ്.ടി. കെ അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ "ജനാബ്.ടി. കെ അബ്ദുൾ ഖാദർ ഹാജി സ്മാരക പുരസ്കാരം" ഡോ:റാഫി അഹമ്മദ്‌ വിതരണം ചെയ്തു. സ്കൂൾ സ്ഥാപക മാനേജർ, ടി.കെ അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയ്ക്ക് മക്കൾ ഏർപ്പെടുത്തിയ കേഷ് അവാർഡ്, ഹയർ സെക്കണ്ടറി വിഭാഗം പൊതു പരീക്ഷയിൽ 1200 1200 മാർക്ക് നേടി സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച നകുൽ.പി എന്ന വിദ്യാർഥിക്ക്, മകൾ ടി.കെ ജമീല നല്കി . കൊളത്തൂർ നാരായണൻ അധ്യക്ഷത വഹിച്ചു ഡോ:റാഫി അഹമ്മദ്‌ ,പ്രിൻസിപ്പൽ എം.മോഹനൻ നായർ,ഹെഡ് മാസ്റ്റർ കെ.എം വേണുഗോപാലൻ,ടി.കെ ജമീല,അബ്ദുള്ള കുഞ്ഞി,അബ്ദുൾ ബാദുഷ,സ്റ്റാഫ് സെക്രട്ടറി സി.എച്. മുഹമ്മദ്‌ ബഷീർ എന്നിവർ  സംസാരിച്ചു ..
തുടർന്ന് വിവിധ ക്ലബുകളുടെ പരിപാടികൾ നടന്നു.

പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്യുന്നു