ABOUT US


1976 ജൂണ്‍ മാസത്തിൽ ജനാബ്  അബ്ദുൽ ഖാദർ ഹാജിയുടെ നേതൃത്വത്തിൽ   എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്കൂൾ സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കെ. രാധാകൃഷ്ണന് മാസ്റ്റര്‍ . ആദ്യത്തെ എസ്.എസ് .എല്‍ .സി ബാച്ച് 1979 മാര്‍ച്ചില്‍ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിൽ  ഉള്‍പെട്ട വിദ്യാലയം കായികമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . കായികധ്യാപകനായി ചാര്ജെടുത്ത രാധാകൃഷ്ണന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടര്‍ന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. 1991-ല്‍ പ്ലസ് 1  ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലര്‍ത്തിയിരുന്ന സ്ക്കൂള്‍ കാസറഗോഡ്  വിദ്യാഭ്യാസജില്ലയില്‍ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

40 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂള്‍ ക്ലാസ്മുമുറികളും 12 റൂമുകളിലായി പ്സസ് വണ്‍-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

4 comments:

  1. As an institution its better to name the page as "About Us" Than about me. A contact us page also can be added.

    ReplyDelete
  2. The page user interface is too old you need to update

    ReplyDelete