Sunday, December 25, 2016

ചട്ടഞ്ചാൽ സ്‌കൂളിൽ അക്ഷര മുറ്റത്തു ഒരു വട്ടം കൂടി



വര്‍ണാഭമായ വിളംബര ഘോഷയാത്രയോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു . സ്‌കൂള്‍ തുടങ്ങിയ 1976 മുതലുള്ള വിദ്യാര്‍ഥികള്‍ ശനിയാഴ്ച്ച  അക്ഷരമുറ്റത്ത് ഒത്തുകൂടി . തെക്കില്‍പറമ്പ് ഗവ. യു.പി. സ്‌കൂള്‍ മൈതാനത്തുനിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ എന്നിവരും പൂര്‍വ വിദ്യാര്‍ഥികളും നൂറുകണക്കിന് നാട്ടുകാരും പങ്കെടുത്തു. ഘോഷയാത്ര സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അസി. കമ്മീഷണര്‍ കെ.പി.ജയിംസ് ഫ്‌ളാഗ് ഓഫ് ചെയ്തു . രാത്രി നടന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. നടന്‍ ബിജുകുട്ടന്‍ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഓരോ ബാച്ചും വിവിധ ക്ലാസ് മുറികളില്‍ ഓര്‍മച്ചെപ്പ് തുറന്ന് സംസാരിച്ചു.  രണ്ടുമണി മുതല്‍ കുടുംബസംഗമവും ഓരോ ബാച്ചിലെ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും നടന്നു.. വൈകീട്ട് 5.30-ന് അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.  സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകനായിരുന്ന രാധാകൃഷ്ണനെയും ആദ്യകാല അധ്യാപകരെയും കെ.കുഞ്ഞിരാമന്‍ എം.എല്‍.. ആദരിച്ചു . സ്‌കൂളിലെ ആദ്യ വിദ്യാര്‍ഥി കെ.എം.അബ്ദുല്ലക്കുഞ്ഞിയെ കര്‍ണാടക എം.എല്‍.. എന്‍..ഹാരിസ് അനുമോദിച്ചു. പൂര്‍വ വിദ്യാര്‍ഥി ഉണ്ണിക്കൃഷ്ണന്‍ അണിഞ്ഞയുടെ കവിതാസമാഹാരം 'സഹപാഠി' മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. രാത്രി എട്ടിന് കോട്ടയം  നസീറിന്റെ സ്റ്റേജ് ഷോ നടന്നു.

Sunday, December 11, 2016

കലോത്സവ വിജയികൾക്ക് സമ്മാനദാനം നടത്തി
   കാസറഗോഡ് സബ്ജില്ലാ കലോത്സവത്തിൽ കുത്തകയാക്കിയ ഓവറോൾ ചാംപ്യൻഷിപ്  ട്രോഫി  സ്‌കൂൾ അസ്സെംബ്ലിയിൽ വച്ച് ചട്ടഞ്ചാൽ ഹയർ സ്‌കൂൾ കുട്ടികൾക്ക് ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ നൽകി.  അകാലത്തിൽ പൊലിഞ്ഞു പോയ ശ്രീ. മാധവൻ മാസ്റ്ററുടെയും, കുഞ്ഞി കൃഷ്ണൻ മാസ്റ്ററുടെയും വേർപാടുണ്ടാക്കിയ വർഷമൊഴികെ  ബാക്കിയെല്ലാ വർഷങ്ങളിലും ഹൈസ്‌കൂൾ വിഭാഗത്തിൽ ചട്ടഞ്ചാൽ സ്‌കൂൾ ഓവറോൾ  ചാംപ്യൻഷിപ് ട്രോഫി  നില നിർത്തിയിരുന്നു.

ചാംപ്യൻഷിപ്പുമായി മത്സരാത്ഥികൾ

സ്‌കൂളിന്റെ നേട്ടത്തിൽ ആഹ്ലാദവുമായി  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ നമ്പൂതിരി

മികച്ച  നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ശ്രീ. ഈശ്വരൻ മാസ്റ്ററിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
വ്യക്തിഗതയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അഭിറാം ട്രോഫി ഏറ്റുവാങ്ങുന്നു

നൃത്തയിനങ്ങളിൽ  ഏറ്റവും കൂടുതൽ പോയിന്റ് നേടിയ അമൃതക്ക് ഹെഡ്മിസ്ട്രസ്  ശ്രീമതി. പി.കെ ഗീത ടീച്ചർ ട്രോഫി നൽകുന്നു
 സ്‌കൂൾ അസ്സെംബ്ലിയിൽ വച്ഛ്  ഇതുവരെ നടന്ന എല്ലാ മേളകളുടെയും സർട്ടിഫിക്കറ്റുകളും ,ട്രോഫികളും  വിതരണം നടത്തി. സംസ്ഥാന തലത്തിൽ ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനം നേടിയ ദേവജിത് , അഭിജിത് എന്നിവർക്ക് ക്യാഷ് പ്രൈസ്  നൽകി. ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്‌കൂൾ  ചട്ടഞ്ചാൽ സ്‌കൂൾ  ആയിരുന്നു. ഒമ്പതം തരാം എച് ഡിവിഷനിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ദി ബെസ്ററ്  എന്ന മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം  ചെയ്തു. ഒമ്പതാം തരാം ഐ ഡിവിഷനിലെ  വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസിനും ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം  ചെയ്തു. 
ദി ബെസ്ററ്  എന്ന മാഗസിൻ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം  ചെയ്യുന്നു .

ഇംഗ്ലീഷ്  മാഗസിൻ  ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ ഈശ്വരൻ മാസ്റ്റർക്ക് നൽകി പ്രകാശനം  ചെയ്യുന്നു 

 ഹരീത കേരളം പദ്ധതിക്ക്‌   തുടക്കമായി
രന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.  ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഹരിതകേരളം മിഷനിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ഹരിത കേരളം പദ്ധതിയുടെ ചെമ്മനാട് പഞ്ചായത്ത് ആറാം വാർഡിലെ  ഉത്ഘാടനം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച നടന്നു.  യോഗത്തിൽ   സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ , ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ  എന്നിവർ സംസാരിച്ചു.
ഹരിത കേരളം പദ്ധതിയുടെ വിശദീകരണം ശ്രീ. മോഹനൻ മാസ്റ്റർ 

സുരക്ഷിത ഭക്ഷ്യേല്‍പാദനത്തില്‍ സ്വയംപര്യാപ്തത, കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം, കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കല്‍ ,ജലസേചന പദ്ധതികളുടെ സംയോജനം, മാലിന്യ പുനഃചംക്രമണം, വിപണികളുമായി ബന്ധപ്പെടുത്തല്‍, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് പിന്തുണ, കൃഷിക്ക് കൂടുതല്‍ ഭൂമി ലഭ്യമാക്കല്‍, അനുകൂല കാലാവസ്ഥ സൃഷ്ടിക്കല്‍, തുടങ്ങിയവയാണ് കൃഷിയിലൂടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍. നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്‍റെ ഊന്നല്‍. വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു. 



ചട്ടഞ്ചാൽ സ്‌കൂളും ഹരിത കേരള പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ  യജ്ഞത്തിൽ

ഹെഡ്മിസ്ട്രസ് പി.കെ. ഗീത ടീച്ചർ  ഹരിത കേരളം പദ്ധതി ലക്ഷ്യങ്ങൾ വിശദീകരിക്കുന്നു

Saturday, December 3, 2016

ചട്ടഞ്ചാൽ സ്കൂളിന്  ഡബിൾ ,  കലോത്സവ കിരീടം ചട്ടഞ്ചാലിനു സ്വന്തം

കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി  അഞ്ചാം   തവണയാണ്  സ്കൂൾ  ഇരട്ട  കിരീടം നേടുന്നത് . ഹയർ സെക്കന്ററി വിഭാഗത്തിൽ 184   പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 202   പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്.
കലോത്സവ കിരീടവുമായി  പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത , ഹൈ സ്കൂൾ വിഭാഗം കൺവീനർ ശ്രീജ ടീച്ചർ, സമീർ മാസ്റ്റർ

കലോത്സവ കിരീടവുമായി  പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത , ഹൈ സ്കൂൾ വിഭാഗം കൺവീനർ ശ്രീജ ടീച്ചർ

ഹയർ സെകന്ററി  കിരീടം  പ്രിൻസിപ്പൽ എം. മോഹനൻ നായർ  ഏറ്റുവാങ്ങുന്നു
   മറ്റു സ്‌കൂളുകളെയെല്ലാം  ബഹുദൂരം പിന്നിലാക്കിയാണ്  സ്‌കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.  മത്സരിച്ച ഭൂരിഭാഗം  ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയതിനാൽ  ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. ഹൈസ്‌കൂൾ കലോത്സവ കൺവീനർ ആയി ഈവർഷം  ആദ്യമായി ഒരു  അധ്യാപികയെ തിരഞ്ഞെടുത്തതും , അധ്യാപികയായി ശ്രീമതി. ശ്രീജ ടീച്ചറുടെ  നേതൃ പാടവവും  ഈ വിജയത്തിന്  കൂടുതൽ  പ്രചോദനമേകി.  ഹയർ  സെക്കന്ററി വിഭാഗം കൺവീനർ  ശ്രീ. കെ. പി . ശശി കുമാറാണ് .
സ്‌കൂൾ അസ്സെംബ്ലിയിൽ  ട്രോഫി ഹെഡ് മിസ്ട്രസ്  ശ്രീമതി. പി.കെ ഗീത ടീച്ചർ കലാ പ്രതിഭകൾക്ക്  കൈമാറുന്നു


                                                      കലോത്സവ ദൃശ്യങ്ങൾ 
ഹയർ സെക്കന്ററി വിഭാഗം ചവിട്ടു നാടകത്തിൽ നിന്ന്


ഹൈസ്‌കൂൾ വിഭാഗം ചവിട്ടു നാടകം

ദേശ ഭക്തി ഗാനം ഹൈ സ്‌കൂൾ വിഭാഗം
ദേശ ഭക്തി ഗാനം ഹയർ സെക്കന്ററി വിഭാഗം



നടൻ പാട്ടു  ഹൈസ്‌കൂൾ  വിഭാഗം

നാടകം ഹൈ സ്‌കൂൾ വിഭാഗം

നാടകം ഹൈസ്‌കൂൾ വിഭാഗം