ഹരീത കേരളം പദ്ധതിക്ക് തുടക്കമായി
പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്‍റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്‍റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഹരിതകേരളം മിഷനിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ഹരിത കേരളം പദ്ധതിയുടെ ചെമ്മനാട് പഞ്ചായത്ത് ആറാം വാർഡിലെ ഉത്ഘാടനം ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച നടന്നു. യോഗത്തിൽ സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ , ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ എന്നിവർ സംസാരിച്ചു.
|
ഹരിത കേരളം പദ്ധതിയുടെ വിശദീകരണം ശ്രീ. മോഹനൻ മാസ്റ്റർ
സുരക്ഷിത ഭക്ഷ്യേല്‍പാദനത്തില്‍ സ്വയംപര്യാപ്തത, കൂടുതല്‍ മേഖലകളില്‍ കാര്യക്ഷമമായ ജല ഉപയോഗം, കര്‍ഷകര്‍ക്ക് മാന്യമായ വരുമാനം ഉറപ്പാക്കല്‍, വന്‍തോതില്‍ തൊഴില്‍ ലഭ്യമാക്കല്‍, ഇതുവഴി സാമ്പത്തിക വളര്‍ച്ചക്ക് സംഭാവന നല്‍കല്‍ ,ജലസേചന പദ്ധതികളുടെ സംയോജനം, മാലിന്യ പുനഃചംക്രമണം, വിപണികളുമായി ബന്ധപ്പെടുത്തല്‍, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് പിന്തുണ, കൃഷിക്ക് കൂടുതല്‍ ഭൂമി ലഭ്യമാക്കല്‍, അനുകൂല കാലാവസ്ഥ സൃഷ്ടിക്കല്‍, തുടങ്ങിയവയാണ് കൃഷിയിലൂടെയുള്ള പ്രധാന ലക്ഷ്യങ്ങള്‍. നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ മിഷന്‍റെ ഊന്നല്‍. വൃത്തിയും വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വബോധമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുകയാണ് മാലിന്യസംസ്കരണ കർമപദ്ധതിയുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ മാലിന്യസംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനും ലോകത്തിനു പഠനവിധേയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യസംസ്കരണ പദ്ധതി ലക്ഷ്യമിടുന്നു. |
|
ചട്ടഞ്ചാൽ സ്‌കൂളും ഹരിത കേരള പദ്ധതിയുടെ ഭാഗമായുള്ള ശുചീകരണ യജ്ഞത്തിൽ |
|
ഹെഡ്മിസ്ട്രസ് പി.കെ. ഗീത ടീച്ചർ ഹരിത കേരളം പദ്ധതി ലക്ഷ്യങ്ങൾ വിശദീകരിക്കുന്നു |
No comments:
Post a Comment