പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഉദുമ എം.എൽ.എ ശ്രീ. കെ. കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു. മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി ആമുഖ പ്രസംഗം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ സ്വാഗതം പറഞ്ഞു. പി.ടി.എ
പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്
ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്ത് ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ശ്രീ. ദാമോദരൻ , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. യമുന എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു .