സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാസ്റ്റർ പ്ലാൻ പ്രകാശനം ചെമ്മനാട് പഞ്ചായത്ത് അംഗം ആസ്യ മുഹമ്മദ് നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ. മൊയ്‌തീൻ കുട്ടി ഹാജി ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു.കരിച്ചേരി നാരായണൻ നായർ, സുമയ്യ മുഹമ്മദ് , ശ്രീധരൻ മുണ്ടോൾ , ഹാരിസ് ബെണ്ടിച്ചാൽ,കാദർ ചട്ടഞ്ചാൽ,വാസുദേവൻ മാമ്പൂതിരി, പ്രിൻസിപ്പൽ എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് പി.കെ. ഗീത എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ എം. മോഹനൻ നായർ സംസാരിക്കുന്നു |
പ്രാർത്ഥന |
പഞ്ചായത്തംഗം ആസ്യ മുഹമ്മദ് സംസാരിക്കുന്നു |
മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി സംസാരിക്കുന്നു |
സദസ്സ് |