Saturday, December 8, 2018
Wednesday, December 5, 2018
പ്രവൃത്തി പരിചയ മേളയിൽ സംസ്ഥാനത്തു ചട്ടഞ്ചാലിന് മികച്ച വിജയം
മത്സരിച്ച 12 ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് ചട്ടഞ്ചാൽ സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ മികച്ച വിജയം നേടി. ഹൈസ്‌കൂൾ വിഭാഗം ശ്രീമതി നന്ദിനി ടീച്ചർക്കും ഹയർ സെക്കന്ററി വിഭാഗം ശ്രീ.രതീഷ് മാസ്റ്റർക്കും ചുമതല . ഉന്നത വിജയം നേടിയ കുട്ടികളെ മൾട്ടീമീഡിയ റൂമിൽ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.
ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാലിന് ജില്ലയിൽ ഒന്നാം സ്ഥാനം
കുട്ടമത് ഗവർന്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്‌കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം . മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് കലാ മാമാങ്കത്തിൽ സ്‌കൂൾ മികച്ച
വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി
വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു.
തിരുവാതിരക്കളി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ
സ്‌കൂളിന് കഴിഞ്ഞു. നാടൻ പാട്ട് , തിരുവാതിര HS , മാർഗംകളി , ഗ്രൂപ്പ് ഡാൻസ് , അറബന മുട്ട് എന്നീ ഗ്രൂപ്പ് ഇനങ്ങളിൽ നേരിയ വ്യത്യാസത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. നാടോടി നൃത്തത്തിലും ഭാരത നാട്യത്തിലും ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അഭിനവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിലേക്ക് അർഹത നേടി.
ചവിട്ടുനാടകം HS ഒന്നാംസ്ഥാനം |
ചവിട്ടുനാടകം HSS ഒന്നാംസ്ഥാനം |
നാടോടി നൃത്തം അഭിനവ് വിജയൻ |
തിരുവാതിരക്കളി ഹയർ സെക്കന്ററി ഒന്നാംസ്ഥാനം |
Sunday, November 18, 2018
സ്‌കൂൾ ഗെയിമ്സിൽ മികച്ച നേട്ടം
കാസറഗോഡ് റവന്യു ജില്ലാ സ്‌കൂൾഗെയ്‌മ്സിൽ സീനിയർ Tennicot , സീനിയർ ബെയ്‌സ് ബോൾ
എന്നീ ഇനങ്ങളിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ചാമ്പ്യന്മാരായി. അതുപോലെ കോട്ടയത്തു വെച്ച് നടന്ന സംസ്ഥാന സബ് ജൂനിയർ തൈക്കോണ്ട സ്‌കൂൾ ഗെയിമ് സ് ചാമ്പ്യൻഷിപ്പിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി സിനാൻ രാജ് സിൽവർ മെഡൽ നേടി.
സംസ്ഥാന സബ് ജൂനിയർ തൈക്കോണ്ട സ്‌കൂൾ ഗെയിമ് സ് ചാമ്പ്യൻഷിപ്പിൽ സിവേര് മെഡൽ നേടിയ സിനാൻ രാജ് |
കാസറഗോഡ് റവന്യു ജില്ലാ സ്‌കൂൾഗെയ്‌മ്സിൽ സീനിയർ Tennicot ചാമ്പ്യന്മാർ |
കാസറഗോഡ് റവന്യു ജില്ലാ സ്‌കൂൾഗെയ്‌മ്സിൽ സീനിയർ ബെയ്‌സ് ബോൾ ചാമ്പ്യന്മാർ |
Monday, November 5, 2018
മാനേജർ മൊയ്‌തീൻ കുട്ടി ഹാജിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
എൺപതിന്റെ നിറവിലും പി.ഡബ്ല്യൂ .ഡി കരാർ രംഗത്തു് സജീവമായ കെ. മൊയ്‌തീൻ കുട്ടി ഹാജിക്ക് ലൈഫ് ടൈം അചീവ്മെന്റിനുള്ള നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിന്റെ അവാർഡ് മന്ത്രി ഇ.പി. ജയരാജൻ കണ്ണൂർ ചേംബർ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ നൽകി ആദരിച്ചു. അര നൂറ്റാണ്ടിലധികം കാലമായി ചട്ടഞ്ചാലിന്റെ രാഷ്ട്രീയ , സാമൂഹ്യ, കാരുണ്യ , സാസ്കാരിക , വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ശ്രീ. മൊയ്തീൻ കുട്ടി ഹാജി ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്റെ മാനേജർ പദവി 2016 ജൂൺ മുതലാണ് ഏറ്റെടുത്തത്. അതോടെ സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയ നടപടി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസപിടിച്ചു പറ്റിയിരുന്നു.
2016 ലെ ജില്ലാ ശാസ്‌ത്രോത്സവം ചട്ടഞ്ചാൽ സ്‌കൂളിൽ ഏറ്റെടുത്ത അന്നു മുതല്‍ സ്‌കൂളില്‍ നടന്ന ഓരോ പ്രവര്‍ത്തനത്തിലും മൊയ്തീന്‍കുട്ടി ഹാജിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സംഘാടക സമിതി രൂപവത്കരണം മുതല്‍ ശാസ്ത്രമേളയുടെ തിരക്കേറിയ രണ്ട് ദിവസങ്ങളിലും പ്രായം തളര്‍ത്താത്ത ആവേശവുമായി അദ്ദേഹം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അന്യ ജില്ലകളില്‍ നിന്നുള്ള വിധികര്‍ത്താക്കള്‍ക്കും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യങ്ങള്‍ക്കും ഒരു കുറവും വരാതെ നോക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു . സ്‌കൂളിന് മുന്നിലെ മൈതാനം നിറയെ പന്തലിട്ടതും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയതും ,ശാസ്ത്രോത്സവം വൻ ജന പങ്കാളിത്തത്തോടെ ചട്ടഞ്ചാൽ പ്രദേശത്തിന്റെ ഉത്സവമാക്കാനും ശ്രീ. മൊയ്തീൻ കുട്ടി ഹാജിയുടെ നേതൃത്യത്തിൽ കഴിഞ്ഞിരുന്നു. സ്‌കൂളിലെ ഭൂരിഭാഗം ക്ലാസ്റൂമുകളിലും ടൈൽസ് പാകി ഹൈടെക് ക്ലാസ് റൂമിനായി ഏറ്ററ്വും ആദ്യം തന്നെ സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു . ഇപ്പോൾ ഹൈ സ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലായി മുഴുവൻ ക്ലാസ്റൂമുകളും ഹൈ ടെക് ക്ലാസ് റൂമുകളായി മാറി കഴിഞ്ഞു.
Sunday, November 4, 2018
മലയാള ദിനവും , ഭരണ ഭാഷാ ദിനവും
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പ്രത്യേക അസംബ്ലി ചേർന്ന് ഭരണ ഭാഷാ വാരാഘോഷ ദിനത്തിന്റെ ഭാഗമായുള്ള ഭരണ ഭാഷാ സമ്മേളനം നടത്തി. ഭരണ ഭാഷാ പ്രതിജ്ഞ ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ഗീത ടീച്ചർ സഹപ്രവർത്തകർക്ക് ചൊല്ലിക്കൊടുത്തു. മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും ,വിദ്യാർത്ഥികളും മലയാള ദിനത്തിന്റെ ഭാഗമായുള്ള ഭാഷാ പ്രതിജ്ഞ ഏറ്റു ചൊല്ലി . മലയാള വിഭാഗം സീനിയർ അദ്ധ്യാപിക ശ്രീമതി പ്രസന്ന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്
ഹൈസ്‌കൂൾ വിഭാഗം കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 221 പോയിന്റുമായാണ് സ്‌കൂൾ ഈ അപൂർവ
നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം
നേടിയതിനാൽ ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന
വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. ഹയർ സെക്കന്ററി വിഭാഗം മൂന്നാം സ്ഥാനം നേടി . ശ്രീമതി. സുജാത ആയിരുന്നു ഹൈസ്‌കൂൾ വിഭാഗം കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ് കൺവീനറുമായിരുന്നു. ഇതോടപ്പം ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലെ ഓവറോൾ ചാംപ്യൻഷിപ്പും സ്‌കൂളിന് അഭിമാനാർഹമായ നേട്ടമായി. സ്‌കൂൾ അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത വിജയികൾക്ക് ഷീൽഡ് നൽകി അനുമോദിച്ചു സംസാരിച്ചു.
മാർഗം കളി ഒന്നാം സ്ഥാനം |
ഗ്രൂപ്പ് ഡാൻസ് ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം |
ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം |
.
ചട്ടഞ്ചാൽ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം 2018
ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിന്റെ അധ്യക്ഷതയില്‍ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ആസ്യ ഉദ്ഘാടനം ചെയ്തു. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മാനേജർ ശ്രീ.മൊയ്തിന്‍കുട്ടി ഹാജി , പി.ടി.എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ രാഘവന്‍ നായർ , ശ്രീ. അഹമ്മദലി, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് മാസ്റ്റർ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2017 -18 വർഷത്തെ പ്രസിഡന്റ് ആയി ശ്രീ. മുഹമ്മദ് കുഞ്ഞി കടവത്തിനെ തിരഞ്ഞെടുത്തു.
Saturday, October 27, 2018
വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കലോത്സവം സംഘടക സമിതിയായി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നവംബർ എട്ടാം തീയതി നടക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കലോത്സവത്തിനായുള്ള സംഘടകസമിതി ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ രൂപീകരിച്ചു . മാനേജർ മൊയ്‌തീൻ കുട്ടി ഹാജി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠ ദാസ് സ്വാഗതവും, വാസുദേവൻ മാസ്റ്റർ നന്ദിയും പറഞ്ഞു. മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന നൽകി. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത പ്രവർത്തന ഫണ്ട് പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഭാസ്കരൻ ചട്ടഞ്ചാലിനു കൈമാറി. വിദ്യാരംഗം
കലാ സാഹിത്യ വേദി ഉപജില്ല
കൺവീനർ ശ്രീ. എ
ശ്രീകുമാർ പരിപാടി വിശദീകരിച്ചു.
അഗസ്റ്റിൻ
ബർണാഡ്,
എ.ഇ.ഒ
കാസറഗോഡ്,
സന്തോഷ്
സക്കരിയ്യ,
വാസുദേവൻ
നമ്പൂതിരി ,
പ്രേംരാജ്
കെ.,
അഹമ്മദലി
ബണ്ടിച്ചാൽ,
ഭാസ്ക്കരൻ
ചട്ടഞ്ചാൽ,
രാമചന്ദ്രൻ
,രാജേന്ദ്രൻ
ടി തുടങ്ങിയവർ സംസാരിച്ചു.
പരിപാടി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
രക്ഷാധികാരി :കുഞ്ഞിരാമൻ.കെ., എം.എല്‍.എ, ഉദുമ, കല്ലട്ര അബ്ദുൾ ഖാദർ ,ചെമ്മനാട്പഞ്ചായത്ത് പ്രസിഡണ്ട്, അഗസ്റ്റിൻ ബർണാഡ്,എ.ഇ.ഒ കാസറഗോഡ്
ചെയർമാൻ: മൊയ്തീൻ കുട്ടി ഹാജി സ്കൂൾ മാനേജർ
വർക്കിംഗ് ചെയർമാൻ: മുഹമ്മദ്കുഞ്ഞി കടവത്ത് ,പ്രസിഡണ്ട്,
കൺവീനർ: മണികണ്ഠദാസ്.കെ.വി പ്രിൻസിപ്പൾ,സി.എച്ച്.എസ്.എസ്
ജോ. കൺവീനർ: ഗീത പി.കെ.,ഹെഡ്മിസ്ട്രസ്സ്,സി.എച്ച്.എസ്.എസ്
പരിപാടി നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
രക്ഷാധികാരി :കുഞ്ഞിരാമൻ.കെ., എം.എല്‍.എ, ഉദുമ, കല്ലട്ര അബ്ദുൾ ഖാദർ ,ചെമ്മനാട്പഞ്ചായത്ത് പ്രസിഡണ്ട്, അഗസ്റ്റിൻ ബർണാഡ്,എ.ഇ.ഒ കാസറഗോഡ്
ചെയർമാൻ: മൊയ്തീൻ കുട്ടി ഹാജി സ്കൂൾ മാനേജർ
വർക്കിംഗ് ചെയർമാൻ: മുഹമ്മദ്കുഞ്ഞി കടവത്ത് ,പ്രസിഡണ്ട്,
കൺവീനർ: മണികണ്ഠദാസ്.കെ.വി പ്രിൻസിപ്പൾ,സി.എച്ച്.എസ്.എസ്
ജോ. കൺവീനർ: ഗീത പി.കെ.,ഹെഡ്മിസ്ട്രസ്സ്,സി.എച്ച്.എസ്.എസ്
വിവിധ
സബ് കമ്മിറ്റികൾ
പ്രോഗ്രാം കമ്മിറ്റി:ചെയർമാൻ': അഹമ്മദലി ബി,കൺവീനർ.ശ്രീകുമാരൻ.എ
ധനകാര്യ കമ്മിറ്റി:ചെയർമാൻ: ഭാസ്കരൻ ചട്ടഞ്ചാൽ,കൺവീനർ: രഘുനാഥ്.കെ.വി
രജിസ്ട്രേഷൻ:ചെയർമാൻ രാമചന്ദ്രൻ വി,,കൺവീനർ പ്രമോദ് കുമാർ കെ.
പബ്ലിസിറ്റി :ചെയർമാൻ ശശിധരൻ എ കെ.,കൺവീനർ മുഹമ്മദ് സാജു. എം
ഭക്ഷണകമ്മിറ്റി ചെയർമാൻ ശ്രീധരൻ മുണ്ടോൾ,കൺവീനർ നന്ദിനി.എം
സർട്ടിഫിക്കറ്റ് ചെയർമാൻ രാജേന്ദ്രൻ ടി,കൺവീനർ രാജേഷ്.പി
വളണ്ടിയർ ചെയർമാൻ രാഘവൻ നായർ.എ,കൺവീനർ. അനിൽകുമാർ.സി.എച്ച്
റിസപ്ഷൻ: ചെയർമാൻ സുമയ്യ .പി,കൺവീനർ: രതീഷ് കുമാർ.പി
പുസ്തകോൽസവം: ചെയർമാൻ ബഷീർ കൈന്താർ,കൺവീനർ: രതീഷ് കുമാർ.കെ
പ്രോഗ്രാം കമ്മിറ്റി:ചെയർമാൻ': അഹമ്മദലി ബി,കൺവീനർ.ശ്രീകുമാരൻ.എ
ധനകാര്യ കമ്മിറ്റി:ചെയർമാൻ: ഭാസ്കരൻ ചട്ടഞ്ചാൽ,കൺവീനർ: രഘുനാഥ്.കെ.വി
രജിസ്ട്രേഷൻ:ചെയർമാൻ രാമചന്ദ്രൻ വി,,കൺവീനർ പ്രമോദ് കുമാർ കെ.
പബ്ലിസിറ്റി :ചെയർമാൻ ശശിധരൻ എ കെ.,കൺവീനർ മുഹമ്മദ് സാജു. എം
ഭക്ഷണകമ്മിറ്റി ചെയർമാൻ ശ്രീധരൻ മുണ്ടോൾ,കൺവീനർ നന്ദിനി.എം
സർട്ടിഫിക്കറ്റ് ചെയർമാൻ രാജേന്ദ്രൻ ടി,കൺവീനർ രാജേഷ്.പി
വളണ്ടിയർ ചെയർമാൻ രാഘവൻ നായർ.എ,കൺവീനർ. അനിൽകുമാർ.സി.എച്ച്
റിസപ്ഷൻ: ചെയർമാൻ സുമയ്യ .പി,കൺവീനർ: രതീഷ് കുമാർ.പി
പുസ്തകോൽസവം: ചെയർമാൻ ബഷീർ കൈന്താർ,കൺവീനർ: രതീഷ് കുമാർ.കെ
സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ ചട്ടഞ്ചാലിനു മികച്ച നേട്ടം
കാസറഗോഡ് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി ചട്ടഞ്ചാൽ
സ്‌കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് നേടി. ശാസ്ത്രം ,ഗണിത ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയ മേളകളിലെല്ലാം ഓവറോൾ ചാംപ്യൻഷിപ് നേടി സമ്പൂർണ ആധിപത്യം നേടാൻ സ്‌കൂളിന്
കഴിഞ്ഞു.
|
ഓവറോൾ ചാംപ്യൻഷിപ് ട്രോഫി |
ശാസ്ത്രനാടകം ചട്ടഞ്ചാലിന്റെ ജലഗോപുരം ഒന്നാമത്
കാസറഗോഡ് സബ് ജില്ലാ ജില്ലാ ശാസ്ത്രനാടകവേദിയില്‍
പുതിയരീതിയുമായെത്തിയ
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി
സ്‌കൂള്‍ ശാസ്ത്രനാടകവേദിയില്‍
ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത
പ്രമേയത്തിലും ആവിഷ്‌കാരത്തിലും
നേടിയ മികവുമായി
ചട്ടഞ്ചാല്‍ ഹയർ സെക്കന്ററി സ്‌കൂൾ അവതരിപ്പിച്ച ജല ഗോപുരം
എന്ന നാടകം
ഒന്നാമതെത്തി. പ്രളയ ദുരന്ത പശ്ചാത്തലവും പാരിസ്ഥിതിക പ്രശ്നങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കാൻ കുട്ടികൾക്കായി. ഇനി നവംബർ 2 നു കുട്ടമത് സ്‌കൂളിൽ വച്ച് നടക്കുന്ന ജില്ലാ നാടകത്തിൽ ഈ നാടകം അവതരിപ്പിക്കും. കഴിഞ്ഞ വർഷം ജില്ലയെ പ്രതിനിധീകരിച്ചു സ്‌കൂൾ സംസ്ഥാനത്ത എത്തിയിരുന്നു.
ജല ഗോപുരത്തിൽ നിന്ന്
Sunday, October 14, 2018
കലോൽസവം 2018
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന കലോത്സവം സമാപിച്ചു. മികവുറ്റ പ്രകടനങ്ങളുമായി കുട്ടികൾ കലോത്സവ വേദിയിൽ വാശിയോടെ മത്സരിച്ചു . നൃത്ത ഇനങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ മത്സരങ്ങൾ നടന്നത്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവം 2018 കഴിഞ്ഞ അധ്യയന വർഷത്തിൽ വിരമിച്ച ഹിന്ദി അദ്ധ്യാപകൻ ശ്രീ. ഈശ്വരൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ്
ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു. സ്‌കൂൾ മാനേജർ ശ്രീ. മൊയ്തീൻ
കുട്ടി ഹാജി ആമുഖ പ്രസംഗം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , ഗോപി മാസ്റ്റർ എന്നിവർ ആശംസ
പ്രസംഗം നടത്തി. കലോത്സവം കൺവീനർ ശ്രീമതി സുജാത നന്ദി പറഞ്ഞു.
കലോൽസവ കാഴ്ചയിലൂടെ
സ്‌കൂൾ കായികമേള സമാപിച്ചു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികമേള മുൻ കായിക അധ്യാപകൻ ശ്രീ. കെ. ജനാർദ്ദനൻ നായർ ഉൽഘാടനം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ എസ്
.പി.സി. ടീം , സ്കൌട്സ് ആൻഡ് ഗെയ്ട്സ് ,റെഡ്ക്രോസ്, വിവിധ ഹൌസ് ലീഡർമാർ ,
കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ. ജനാർദ്ദനൻ നായർ
കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
മാർച്ച് പാസ്റ്റിനു ശേഷം പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ സംസാരിച്ചു.
മാർച്ച് പാസ്റ്റിനു ശേഷം പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് പതാക ഉയർത്തി . പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് , ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത എന്നിവർ സംസാരിച്ചു.
Sunday, September 16, 2018
അഞ്ജനയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം
ഹൈസ്‌കൂൾ വിഭാഗം സയൻസ് സെമിനാറിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ
പത്താം ക്ലാസ് വിദ്യാർത്ഥി അഞ്ജന ജെ നായർ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. വളരെ നിലവാരം പുലർത്തിയ സയൻസ് സെമിനാർ മത്സരത്തിൽ മത്സരാത്ഥികളെല്ലാം വാശിയോടെയാണ് മത്സരിച്ചത്. അവതരണ മികവിലും, വിഷയത്തിലൂന്നിയ ചോദ്യങ്ങൾക്കും വളരെ നന്നായി ഉത്തരം നല്കാൻ അഞ്ജനയ്ക്കു കഴിഞ്ഞു.
അഞ്ജന ജെ നായർ |
അഞ്ജന സെമിനാർ അവതരണ വേളയിൽ |
അഞ്ജന സെമിനാർ അവതരണ വേളയിൽ |
Wednesday, August 15, 2018
സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
ചട്ടഞ്ചാൽ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ദേശീയപതാക ഉയര്‍ത്തിയതോടുകൂടി രാജ്യത്തിന്റെ എഴുപത്തി രണ്ടാമത് വര്‍ഷത്തെ സ്വാതന്ത്ര്യദിനപരിപാടികള്‍ക്ക്
തുടക്കം കുറിച്ചു. പ്രത്യേക അസംബ്ലിയില്‍ മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. എസ്.പി.സി. കാഡറ്റുകളുടെ പരേഡും നടന്നു. എസ് . പി.സി യൂണിറ്റ് ചാർജ് ഓഫീസർ ശ്രീ. അബ്ദു സമീർ , കാഡറ്റ് ലീഡര്‍ സംഗീത എന്നിവര്‍ പരേഡിന് നേതൃത്വം
നല്‍കി.പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ്‌കുഞ്ഞി കടവത് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ് സ്വാഗതം പറഞ്ഞു. പി.ടി. എ എക്സിക്യൂട്ടീവ് അംഗം ശ്രീ.വാസു ചട്ടഞ്ചാൽ, എൻ.എസ് .എസ് കോർഡിനേറ്റർ ശ്രീ. രാജേന്ദ്രൻ മാസ്റ്റർ, പത്താം ക്ലാസ് വിദ്യാർത്ഥി സംഗീത എന്നിവർ സ്വാതന്ത്ര ദിന പ്രഭാഷണം നടത്തി. ഹെഡ് മിസ്ട്രെസ് ശ്രീമതി. പി.കെ. ഗീത ചടങ്ങിൽ നന്ദി പറഞ്ഞു.
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി ദേശീയ പതാക ഉയർത്തുന്നു |
മാനേജർ ശ്രീ. മൊയ്തീൻ കുട്ടി ഹാജി സ്വതന്ത്ര ദിന സന്ദേശം നൽകുന്നു |
സ്വാതന്ത്രദിനാഘോഷത്തിൽ നിന്ന്
സ്വാതന്ത്ര ദിന പരേഡിൽ നിന്ന്
Tuesday, August 7, 2018
ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം ശനിയാഴ്ച സ്‌കൂൾ ലാബിൽ വെച്ച നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. അദ്ധ്യാപകരായ പ്രമോദ് കുമാർ , ഷീബ എന്നിവർ പരിശീലനത്തിനു നേതൃത്യം നൽകി. അനിമേഷൻ വീഡിയോ നിർമിച്ചു കുട്ടികൾ പരിശീലനത്തിന് ശേഷം പ്രദർശനം നടത്തി.
ആസ്വാദനത്തിന്റെ മനോഹര നിമിഷങ്ങളുമായി
തോൽപ്പാവക്കൂത്ത്
വേദിയിലെ
ഇരുണ്ടവെളിച്ചത്തിൽ രാമനും
സീതയും രാവണനും ലക്ഷ്മണനും
തുടങ്ങി രാമായണ കഥാപാത്രങ്ങൾ
നിറഞ്ഞാടി. കാഴ്ചക്കാരുടെ
മനസ്സിൽ രാമകഥാ സങ്കൽപ്പത്തിന്റെയും
ആസ്വാദനത്തിന്റെയും പുതിയ
ലോകം തീർത്തു. കമ്പരാമായണത്തിലെ
ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം
വരെയുള്ള ആറുകാണ്ഡങ്ങളിൽനിന്ന്
തിരഞ്ഞെടുത്ത ഭാഗങ്ങളെ
ആസ്പദമാക്കി ഒരുക്കിയ
തോൽപ്പാവക്കൂത്താണ് കാഴ്ചക്കാർക്ക്
ആസ്വാദനത്തിന്റെ മനോഹര
നിമിഷങ്ങൾ സമ്മാനിച്ചത്.
കേരള ഫോക്‌ലോർ
അക്കാദമി അവാർഡ് ജേതാവ് ഗുരു
വിശ്വനാഥ പൂലവരുടെ നേതൃത്വത്തിലുള്ള
10 പേരടങ്ങുന്ന
കലാകാരൻമാരാണ് പാവക്കൂത്ത്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ദൃശ്യ വിരുന്നു കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടാലെന്റ് ക്ലബിന്റെ ആഭിമുഘ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ടാലെന്റ് ക്ലബ് കോർഡിനേറ്റർ ശ്രീമതി. പ്രസന്ന കെ.കെ നേതൃത്യം നൽകി. പ്രിൻസിപ്പൽ മണികണ്ഠദാസ് ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.കെ. ഗീത , വിശ്വനാഥ് പുലവർ എന്നിവർ സംസാരിച്ചു.
വേദിയിലെ
ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ
കഥാപാത്രങ്ങൾ നിറഞ്ഞാടി. രണ്ടുമണിക്കൂറോളം കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ
സങ്ക...
Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913
Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913
വേദിയിലെ
ഇരുണ്ടവെളിച്ചത്തിൽ രാമനും സീതയും രാവണനും ലക്ഷ്മണനും തുടങ്ങി രാമായണ
കഥാപാത്രങ്ങൾ നിറഞ്ഞാടി. രണ്ടുമണിക്കൂറോളം കാഴ്ചക്കാരുടെ മനസ്സിൽ രാമകഥാ
സങ്ക...
Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913
Read more at: https://www.mathrubhumi.com/kasaragod/news/kasargod-1.3037913
Monday, July 30, 2018
ടാലന്റ് ക്ലബ് ഉൽഘാടനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ടാലന്റ് ക്ലബ് ഉൽഘാടനം ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകൻ ശ്രീ.കെ.പി.ശശി കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ മണികണ്ഠദാസ് ആശംസാ പ്രസംഗം നടത്തി. ടാലെന്റ്റ് ക്ലബ് കോർഡിനേറ്റർ ശ്രീമതി.കെ.കെ. പ്രസന്ന സ്വാഗതവും, ക്ലബ് കൺവീനർ നന്ദന നന്ദിയും പറഞ്ഞു.
ടാലെന്റ്റ് ക്ലബ് ഉൽഘാടനം ശ്രീ. കെ.പി.ശശി കുമാർ |
അധ്യക്ഷ ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത |
ആശംസാ പ്രസംഗം പ്രിൻസിപ്പൽ ശ്രീ.മണികണ്ഠദാസ് |
സ്വാഗതം കോർഡിനേറ്റർ ശ്രീമതി. പ്രസന്ന. കെ.കെ |
ഹയർ സെക്കന്ററി വിഭാഗം അദ്ധ്യാപകൻ ശ്രീ. കെ.പി. ശശികുമാറിന്റെ മോണോ ആക്ടിൽ നിന്ന്
സദസ്സിൽ നിന്ന് |
നന്ദി പ്രകടനം സംഗീത |
Monday, July 23, 2018
സയൻസ് സെമിനാർ അഞ്ജനക്ക് ഒന്നാം സ്ഥാനം
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ ഹൈസ്‌കൂൾ വിഭാഗം സയൻസ് സെമിനാറിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി അഞ്ജന ജെ നായർ ഒന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരത്തിൽ മൊത്തം നാലു വിദ്യാർഥികൾ മത്സരിച്ചിരുന്നു . പത്താം ക്ലാസ്സിലെ തന്നെ ഗോപിക രണ്ടാം സ്ഥാനം നേടി.
ഒന്നാം സ്ഥാനം നേടിയ അഞ്ജന ജെ നായർ |
അഞ്ജന സെമിനാർ അവതരണ വേളയിൽ |
ഗോപിക സെമിനാര് അവതരണ വേളയിൽ |
Subscribe to:
Posts (Atom)