കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്
ഹൈസ്‌കൂൾ വിഭാഗം കലോത്സവ കിരീടം ചട്ടഞ്ചാൽ സ്‌കൂൾ നില നിറുത്തി. മറ്റു സ്‌കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 221 പോയിന്റുമായാണ് സ്‌കൂൾ ഈ അപൂർവ
നേട്ടം കൈവരിച്ചത്.മത്സരിച്ച ഭൂരിഭാഗം ഇനങ്ങളിലും ഒന്നാം സ്ഥാനം
നേടിയതിനാൽ ജില്ലാ കലോത്സവത്തിലും ഈ നേട്ടം ആവർത്തിക്കാനാകുമെന്ന
വിശ്വാസത്തിലാണ് മത്സരാർത്ഥികൾ. ഹയർ സെക്കന്ററി വിഭാഗം മൂന്നാം സ്ഥാനം നേടി . ശ്രീമതി. സുജാത ആയിരുന്നു ഹൈസ്‌കൂൾ വിഭാഗം കൺവീനർ . ശ്രീമതി ഉഷ , ശ്രീമതി. ശ്രീകല എന്നിവർ ജോയിന്റ് കൺവീനറുമായിരുന്നു. ഇതോടപ്പം ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ മേളയിലെ ഓവറോൾ ചാംപ്യൻഷിപ്പും സ്‌കൂളിന് അഭിമാനാർഹമായ നേട്ടമായി. സ്‌കൂൾ അസ്സെംബ്ലിയിൽ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത വിജയികൾക്ക് ഷീൽഡ് നൽകി അനുമോദിച്ചു സംസാരിച്ചു.
മാർഗം കളി ഒന്നാം സ്ഥാനം |
ഗ്രൂപ്പ് ഡാൻസ് ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം |
ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം |
.
No comments:
Post a Comment