Friday, December 1, 2017
ഇരട്ട നേട്ടവുമായി ഹന
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ പത്താം തരം വിദ്യാർത്ഥി ഹന അബ്ദു സമീർ ഹൈസ്‌കൂൾ വിഭാഗം പ്രസംഗം മലയാളം , ഇംഗ്ലീഷ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് അർഹത നേടി. 5 വർഷമായി സബ്ജില്ലാതലത്തിലെ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തും, മൂന്നു തവണ ജില്ലാ കലോൽസവത്തിൽ ഒന്നാം സ്ഥാനവും നേടി. മലയാളം പ്രസംഗ മത്സരത്തിൽ "അഴിമതി " വിഷയമായി നൽകിയ ഇത്തവണത്തെ ജില്ലാ കലോസ്തവത്തിൽ
ഹന അബ്ദു സമീർ |
സമകാലീന രാഷ്ട്രീയ പ്രഷുബ്ധത സൃഷ്ടിച്ച പല കാര്യങ്ങളും ഹന തന്റെ പ്രസംഗത്തിലൂടെ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളപ്പണക്കാരെ തടയാനുള്ള ലക്ഷ്യവുമായുള്ള നോട്ടു പിൻവലിക്കൽ തുടങ്ങി കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച സോളാർ അഴിമതി വരെ എടുത്തു പറഞ്ഞു സദസ്സിന്റെ മുഴുവൻ കയ്യടി നേടാൻ ഈ മിടുക്കിക്ക് കഴിഞ്ഞു. ഇംഗ്ലീഷ് പ്രസംഗ വിഷയമായി "വാർദ്ധക്യത്തിൽ നേരിടുന്ന യാതനകൾ "നൽകിയപ്പോൾ ഇന്നത്തെ സമൂഹത്തിൽ അവർ നേരിടുന്ന വിഷമതകൾ , പുതിയ തലമുറയുടെ അവഞ്ജയോടെയുള്ള അവരോടുള്ള സമീപനം, അവരോടു പുതു തലമുറ കാണിക്കേണ്ട മാനുഷിക മൂല്യങ്ങൾ എല്ലാം അക്കമിട്ടു നിരത്തി പുതു തലമുറ കാണിക്കേണ്ട സാന്മാർഗിക മൂല്യങ്ങൾ ഉയർത്തി കാട്ടാനും ഹനയ്ക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാന തല ബെസ്ററ് പാർലമെന്ററിയൻ , സംസ്ഥാന ജൈവ വൈവിധ്യ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനംവും നേടി .ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സോഷ്യൽ സയൻസ് അധ്യാപകൻ അബ്ദു സമീറിന്റെ മകളാണ് ഹന.
അരുൺ അശോകിന് വീണ്ടും മിന്നുന്ന വിജയം..
ഹയർ സെക്കന്ററി വിഭാഗം ഭരതനാട്യം, കുച്ചുപ്പുടി മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, നാടോടി നൃത്തത്തിൽ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു.ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർത്ഥിയാണ് അരുൺ. എട്ടാം ക്ലാസ് മുതൽ സംസ്ഥാന തലത്തിൽ മൂന്ന് ഇനങ്ങളിലും മത്സരിച്ചു വരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം സംസ്ഥാന തലത്തിൽ നേടി, ഒൻപതിൽപഠിക്കുമ്പോൾ കുച്ചുപുടിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി, നാടോടി നൃത്തത്തിൽ മൂന്ന് വർഷം തുടർച്ചയായ് രണ്ടാം സ്ഥാനവും ലഭിച്ചു. രാവണേശ്വരം ചരളിൽ, അശോകൻ ചരളിലിന്റെയും, രജനി അശോകന്റെയും മൂത്ത മകനാണ് അരുൺ അശോക്.
അരുൺ അശോക് നാടോടി നൃത്തം |
കുച്ചുപ്പുടി ഹയർസെക്കണ്ടറി ഒന്നാം സ്ഥാനം |
നാടോടി നൃത്തം വിവിധ ഭാവങ്ങൾ |
കുച്ചുപ്പുഡിയിൽ നിന്ന് |
ആരാരിരോ നാടോടിനൃത്തത്തിൽ നിന്ന് |
ജില്ലാ കലോത്സവത്തിൽ സ്‌കൂളിന് മികച്ച നേട്ടം
ചെമ്മനാട് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന ജില്ലാ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ മൽസരിച്ച ഭൂരിഭാഗം ഇനങ്ങളിലും മികച്ച വിജയം നേടി. ചവിട്ടു നാടകത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായ കുത്തക നില നിർത്താൻ സ്‌കൂളിന് കഴിഞ്ഞു. തിരുവാതിര ഹൈ സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഹൈ സ്‌കൂൾ വിഭാഗത്തിൽ മൊത്തം 86 പോയിന്റും, ഹയർ സെക്കന്ററി വിഭാഗത്തിൽ മൊത്തം 71 പോയിന്റും നേടാൻ സ്‌കൂളിന് കഴിഞ്ഞു.
ഹൈ സ്‌കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ നിന്ന് |
തിരുവാതിരക്കളി ഹൈസ്‌കൂൾ വിഭാഗം ഒന്നാംസ്ഥാനം |
ഗ്രൂപ്പ് ഡാൻസ് ഹൈ സ്‌കൂൾ വിഭാഗം |
തിരുവാതിര ഹയർ സസെക്കന്ഡറി വിഭാഗം |
അരുൺ അശോക് കുച്ചുപ്പുടിയിൽ നിന്ന് |
ഹയർ സെക്കന്ററി സ്‌കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ നിന്ന് |
Tuesday, November 21, 2017
ആഹ്ലാദ പ്രകടനം നടത്തി
കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈസ്‌കൂൾ വിഭാഗം കിരീടം തുടർച്ചയായി നേടിയതിന്റെ ആഹ്ലാദ പ്രകടനം കലോത്സവ വിജയികളെല്ലാം അണി നിരന്ന് ചട്ടഞ്ചാലിൽ നടത്തി. ചട്ടഞ്ചാൽ സ്‌കൂളിൽ നിന്നാരംഭിച്ച പ്രകടനം സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത , പി.ടി. എ പ്രസിഡന്റ് ശ്രീ. മൊയ്‌തീൻ കുഞ്ഞി കടവത് എന്നിവർ നേതൃത്യം നൽകി. ചട്ടഞ്ചാൽ ടൌൺ ചുറ്റി പ്രകടനം സ്‌കൂളിൽ തിരിച്ചെത്തി.
കലോത്സവ കിരീടവും, ട്രോഫികളും സ്‌കൂളിൽ വെച്ചപ്പോൾ |
ആഹ്ലാദ പ്രകടനം മുൻനിര |
ചാംപ്യൻഷിപ് ട്രോഫി യുമായി കുട്ടികൾ |
Monday, November 20, 2017
ചവിട്ടു നാടകത്തിൽ അജയ്യരായി ചട്ടഞ്ചാൽ സ്കൂൾ
കാസറഗോഡ് സബ് ജില്ല കലോത്സവത്തിൽ കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ ചവിട്ടു നാടകത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു. കഴിഞ്ഞ ആറുവർഷമായി സ്‌കൂൾ ഒന്നാം സ്ഥാനം നേടുകയായിരുന്നു.
പ്രിൻസിപ്പൽ എം. മോഹനൻ നായർ, കൺവീനർ ഷീബ ചവിട്ടുനാടക ടീമിനൊപ്പം |
പരിശീലകൻ ടീമിനൊപ്പം |
ഹൈസ്‌കൂൾ വിഭാഗം കൺവീനർ സജിത, വാസുദേവൻ മാസ്റ്റർ ചിവിട്ടുനാടക ടീമിനൊപ്പം |
വേദിയിൽ നിന്ന് |
വേദിയിൽ നിന്ന് |
ഹയർ സെക്കന്ററി വിഭാഗം കൺവീനർ രേഷ്മ, സുജാത ടീച്ചർ പരിശീലകനും ടീമിനുമൊപ്പം |
Sunday, November 19, 2017
കലോത്സവ കിരീടം വീണ്ടും ചട്ടഞ്ചാലിന്
കാസറഗോഡ് സബ്ജില്ലാ കലോത്സവ ഹൈ സ്‌കൂൾ വിഭാഗം കിരീടം ഇക്കൊല്ലവും സർവ്വാധിപത്യത്തോടെ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ നില നിറുത്തി. മത്സരിച്ച മറ്റു സ്‌കൂളുകളെയെല്ലാം ബഹുദൂരം പിന്നിലാക്കി മൊത്തം 222 പോയിന്റുമായാണ് ചട്ടഞ്ചാൽ ഓവറോൾ ചാംപ്യൻഷിപ് നേടിയത്. ഹയർ സെക്കന്ററി കലോത്സവത്തിൽ സ്‌കൂൾ മൂന്നാം സ്ഥാനം നേടി.
കലോത്സവത്തിലെ ഒന്നാം സ്ഥാനം നേടിയ വിവിധ ഗ്രൂപ്പിനങ്ങൾ
ഒന്നാം സ്ഥാനം നേടിയ ഹൈസ്‌കൂൾ വിഭാഗ നാടക ടീം |
ഒന്നാം സ്ഥാനം നേടിയ ഗ്രൂപ്പ് ഡാൻസ് ടീം |
തിരുവാതിര ടീം |
ഒപ്പന ടീം |
Sunday, November 12, 2017
സബ് ജില്ലാ കായികമേളാ വിജയികൾക്ക് സമ്മാനദാനം നൽകി
കാസറഗോഡ് സബ് ജില്ലാ കായികമേളയിൽ വിജയികളായവർക്ക് സ്‌കൂൾ അസ്സെംബ്ലിയിൽ വെച്ച് പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സമ്മാനദാനം നൽകി. സീനിയർ ടീച്ചർ ശ്രീ. ഈശ്വരൻ മാസ്റ്റർ വ്യക്തിഗതഇനങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നൽകി. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ്മിസ്ട്രസ് ശ്രീമതി . പി.കെ. ഗീത എന്നിവർ സംസാരിച്ചു.
Friday, November 10, 2017
സബ് ജില്ലാ മാത്‍സ് സെമിനാർ ശ്രെയക്ക് ഒന്നാം സ്ഥാനം
സബ് ജില്ലാ ശാസ്ത്ര സെമിനാർ മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ശ്രെയ എസ് നമ്പ്യാർ ഒന്നാം സ്ഥാനം നേടി. രാമാനുജൻ പേപ്പർ പ്രെസെന്റഷനിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നന്ദന മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സമ്മാനദാനം നൽകി.
ശ്രെയ എസ് നമ്പ്യാർ |
നന്ദന വി.കെ |
സബ് ജില്ലാ ശാസ്‌ത്രോത്സവ വിജയികൾക്ക് സമ്മാനദാനം നൽകി
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ സബ് ജില്ലാ ശാസ്ത്ര മേള വിജയികൾക്ക് സ്‌കൂൾ അസ്സെംബ്ലിയിൽ വെച്ച് സമ്മാന ദാനം നൽകി. ശാസ്ത്രമേളയിൽ ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ് നേടി.
ഗണിത ശാസ്ത്ര മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും
റണ്ണേഴ്‌സ് അപ്പ് ആയിരുന്നു. സോഷ്യൽ സയൻസ് ഹയർ സെക്കന്ററി
വിഭാഗത്തിൽ രണ്ടാം സ്ഥാനവും, ഹൈസ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ രണ്ടാം
സ്ഥാനവും, ഐ . ടി മേളയിൽ ഹൈസ്‌കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ മൂന്നാം
സ്ഥാനവും നേടി . വിജയികൾക്ക് പി.ടി.എ പ്രസിഡന്റ് ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് സമ്മാന ദാനം നടത്തി. പ്രിൻസിപ്പൽ ശ്രീ. എം .മോഹനൻ നായർ , ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത, സ്‌കൂൾ ലീഡർ ഫിറോസ് എന്നിവർ സംസാരിച്ചു.
ശാസ്ത്രോത്സവത്തിൽ മത്സരിച്ച വിദ്യാർഥികൾ ട്രോഫിയുമായി |
വിവിധ ഇനങ്ങളിൽ മത്സരിച്ചു ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾ അവരുടെമെഡൽ ഏറ്റു വാങ്ങുന്നു
Subscribe to:
Posts (Atom)