Saturday, June 23, 2018

പി. എൻ. പണിക്കർ അനുസ്മരണം   

അക്ഷരം ആയുധമാക്കി കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ രംഗത്തു  മാറ്റത്തിന്റെ ശംഖോലി  മുഴക്കിയ കർമ്മയോഗി  പി. എൻ പണിക്കരെ ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ വായനാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങിൽ അനുസ്മരിച്ചു.  മുൻ എം.എൽ.എ  കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ കെ.വി. മണികണ്ഠ ദാസ്  അധ്യക്ഷത  വഹിച്ചു. പി.ടി.എ പ്രസിഡണ്ട്  ശ്രീ . മുഹമ്മദ് കുഞ്ഞി കടവത് , ഹെഡ് മിസ്ട്രെസ്സ്   ശ്രീമതി. പി.കെ. ഗീത എന്നിവർസംസാരിച്ചു.
മുൻ എം.എൽ.എ  കെ.പി.കുഞ്ഞിക്കണ്ണൻ അനുസ്മരണ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു 




  

Sunday, June 10, 2018

 പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി എസ്.പി.സി             സോഷ്യൽ ക്ലബ്ബിന്റെ നേതൃത്യത്തിൽ  തൈ നടൽ 


പരിസ്ഥിതി യുടെ മൂല്യത്തെ ഓർമിപ്പിച്ചു  കൊണ്ട്‌  മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാം എന്ന  മുദ്രാവാക്യവുമായി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധമുണർത്തുന്ന പരിപാടികളുമായി ചട്ടഞ്ചാൽ സ്‌കൂളിൽ സ്‌കൂൾ  എസ് .പി. സി,  സോഷ്യൽ സയൻസ് ക്ലബ് , സയൻസ് ക്ലബ്,  മാത്‍സ് ക്ലബ്ബ്  എന്നിവയുടെ ആഭിമുഖ്യത്തിൽ  വൈവിധ്യമാർന്ന പരിപാടികളോടെ  പരിസ്ഥിതി ദിനാചരണം  നടത്തി.  തൈ നടൽ , ബോധവത്കരണക്ലാസുകൾ  തുടങ്ങിയ വിവിധപരിപാടികളോടെ   ഈ ദിനം ആചരിച്ചു.



പ്രിൻസിപ്പൽ  ശ്രീ.മണികണ്ഠദാസ്  മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകുന്നു
ശ്രീ. മണികണ്ഠദാസ്  മാസ്റ്റർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ ഗീത ടീച്ചർ , ശ്രീമതി നന്ദിനി ടീച്ചർ 
വൃക്ഷ തൈകൾ നടാനുള്ള തൈയ്യാറെടുപ്പിൽ


പ്രിൻസിപ്പൽ ശ്രീ.മണികണ്ഠദാസ് മാസ്റ്റർ, ഹെഡ്മിസ്ട്രസ്  ശ്രീമതി. പി.കെ. ഗീതടീച്ചർ,  തൈ നടുന്നു, കൺവീനർ വേണുനാഥൻ മാസ്റ്റർ  നേതൃത്യം നൽകുന്നു
ഇനി പരിപാലനം   
ദേശീയ അവാർഡ്‌ജേതാവ് ശ്രീ. രതീഷ് മാസ്റ്റർ ബോധവത്കരണ ക്ലാസ് നടത്തുന്നു
ശ്രീ രതീഷ് മാസ്റ്റർ
ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത ടീച്ചർ പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി വൃക്ഷ തൈ നൽകികൊണ്ട് ഉൽഘാടനം  ചെയ്യുന്നു
നന്ദി പ്രകടനവുമായി ശ്രീ.വേണുനാഥൻ മാസ്റ്റർ












Friday, June 1, 2018


പ്രവേശനോത്സവം 2018 -19



ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു
 
ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനംചെയ്ത് സംസാരിക്കുന്നു 
 പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത , പി.ടി.. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

ശ്രീ. മണികണ്ഠദാസ് മാഷ്  സ്വാഗതം ആശംസിക്കുന്നു

ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

സ്‌കൂൾ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി മുഖ്യ പ്രഭാഷണം

ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി

ശ്രീ. ദിവാകരൻ വിഷ്ണു മംഗലം 

ശ്രീ. മണികണ്ഠൻ മാസ്റ്റർ 

ശ്രീ. ബാലഗോപാലൻ മാസ്റ്റർ സംസാരിക്കുന്നു

ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ.ഗീത  സംസാരിക്കുന്നു

ശ്രീ. വാസുദേവൻ മാസ്റ്റർ നന്ദി പ്രകാശിപ്പിക്കുന്നു

കുട്ടികളുടെ വിവിധ കലാപരിപാടികൾ












സെഞ്ച്വറിയും കടന്നു ചരിത്രം കുറിച്ച്  ചട്ടഞ്ചാൽ 
വിജയ ശതമാനത്തിലും  മാറ്റം
  ഇക്കഴിഞ്ഞ എസ് .എസ് .എൽ .സി  പുനഃ പരിശോധന ഫലം വന്നപ്പോൾ  മൊത്തം  എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ വീണ്ടും വർധിച്ചു . മൊത്തം 102  പേരാണ്  മുഴുവൻ വിഷയത്തിലും എ പ്ലസ്  നേട്ടം കൈവരിച്ചത്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് കിട്ടാതിരുന്ന   3  കുട്ടികൾ കൂടി  പുനഃ പരിശോധനയിലൂടെ  എ പ്ലസ് നേടിയതോടെയാണ്  റിക്കാർഡ് നേട്ടത്തോടെ ജില്ലയിലെ  ഒന്നാം സ്ഥാനം  സ്‌കൂൾ തുടർച്ചയായ മൂന്നാം തവണയും കരസ്ഥമാക്കിയത്. ഒരു വിഷയത്തിൽ  ഡി പ്ലസ് കിട്ടാതിരുന്ന ഒരു കുട്ടി പുനഃ പരിശോധനയിൽ വിജയം കണ്ടെത്തിയതോടെ  വിജയ ശതമാനവും  വർധിച്ചു.