Friday, June 26, 2015

ലഹരി വിരുദ്ധ റാലി നടത്തി 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെയും, ലഹരിവിരുദ്ധ ക്ലബിന്റെയും , എസ് .പി.സി യുടെയും  ആഭിമുഘ്യത്തിൽ  ലഹരി വിരുദ്ധ റാലി നടത്തി .  രാധ ടീച്ചർ , വേണു നാഥൻ ,രതീഷ്‌ കുമാർ , സോഷ്യൽ സയൻസ് അധ്യാപകർ എന്നിവർ  നേതൃത്യം  നല്കി. ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി . ചാർട്ട്  പ്രദർശനവും  നടന്നു.

    




   





Wednesday, June 24, 2015


വായനക്വിസ്  സംസ്ഥാനതലത്തില്‍ ചട്ടഞ്ചാലിന് രണ്ടാംസ്ഥാനം
  വായനവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച വായന ക്വിസ് മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. 
 
കെ.ഹരിനാരായണന്‍,അഭിജിത് കെ. നായര്‍

 പത്താം ക്ലാസ് വിദ്യാര്‍ഥി കെ.ഹരിനാരായണന്‍, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അഭിജിത് കെ. നായര്‍ എന്നിവരാണ് സ്‌കൂളിനെ പ്രതിനിധാനം ചെയ്തത്. ജില്ലാതല വായന വാരാചരണ സമിതി സംഘടിപ്പിച്ച ജില്ലാതലമത്സരത്തില്‍ ജേതാക്കളായവരാണ് സംസ്ഥാന തലത്തില്‍ മത്സരിച്ചത്.

Monday, June 1, 2015



പ്രവേശനോത്സവം

 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ    പ്രവേശനോത്സവം  അഡ്മിനിസ്ട്രെറ്റീവ്  കമ്മിറ്റി  ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ഉൽഘാടനം  ചെയ്തു. യോഗത്തിൽ  പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ടി. കണ്ണൻ  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. സുലൈമാൻ  ബാദുഷ, ശ്രീ. അബ്ദുൽ ബഷീർ ,ശ്രീ. അബ്ദുൽ സലാം  എന്നിവർ സംസാരിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. മുഹമ്മദ്‌ ബഷീർ  നന്ദി പറഞ്ഞു.
പ്രവേശനോത്സവം  അഡ്മിനിസ്ട്രെറ്റീവ്  കമ്മിറ്റി  ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി ഉൽഘാടനം  ചെയ്ത് സംസാരിക്കുന്നു




ഹെഡ്മിസ്ട്രെസ്സ്  ശ്രീമതി. പി.കെ. ഗീത സംസാരിക്കുന്നു

പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായർ  സംസാരിക്കുന്നു.

പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ടി. കണ്ണൻ  സംസാരിക്കുന്നു





ശ്രീ. സുലൈമാൻ  ബാദുഷ സംസാരിക്കുന്നു