Thursday, September 28, 2017

സ്‌കൂൾ കലോത്സവം ഒക്ടോബർ 11 , 12  തീയതികളിൽ 

ഈ വർഷത്തെ സ്‌കൂൾ കലോത്സവം ഒക്ടോബർ 19,20  തീയതികളിൽ നടത്താൻ തീരുമാനിച്ചു.

Friday, September 22, 2017

 സ്‌കൂൾ മേളകൾക്ക്   തുടക്കമായി  ശാസ്ത്രോത്സവം  2017 

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ  ഈ വർഷത്തെ ശാസ്ത്രോത്സവം 22/10/2017ന് വെള്ളി നടന്നു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവ നടന്നു. മേള  ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത ടീച്ചർ  ഉത്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണത്തിനുള്ള പാഴ് വസ്തുക്കളുടെ നിശ്ചല മാതൃക , ജനറേറ്റർ വ്യത്യസ്‍തമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള  വൈദുതി ഉൽപ്പാദനം ,  പാസ്കൽ നിയമം , സെന്റര് ഓഫ് ഗ്രാവിറ്റി  എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങൾ, ഗവേഷണ പ്രോജക്ടുകൾ , നിശ്ചല മാതൃകകൾ , ശ്രദ്ധേയങ്ങളായി.  പ്രവർത്തി  പരിചയ മേളയുടെ ഭാഗമായുള്ള  ചോക് നിർമാണം, അഗർ ബത്തി നിർമാണം, എംബ്രോയിഡറി,  ഡോൾ  മേക്കിങ്  എന്നീ  ഇനങ്ങൾക്ക്  കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്നു.  ഗണിത ശാസ്ത്ര മേളയുടെ ഭാഗമായി  ജോമെട്രിക്കൽ ചാർട്ട് ,  നമ്പർ ചാർട്ട്   എന്നീ ഇനങ്ങളിൽ കൂടുതൽ മത്സരാർത്ഥികൾ  ഉണ്ടായി . ഐ. ടി മേളയിൽ  ഡിജിറ്റൽ പെയിന്റിംഗ്,  മൾട്ടീമീഡിയ പ്രസന്റേഷൻ,  മലയാളം ടൈപ്പിംഗ്  എന്നിവയിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായി.  സോഷ്യൽ സയൻസ് മേളയിൽ  നിശ്ചല ദൃശ്യം  ഊർജോല്പാദനവുമായി ബന്ധപെടുത്തിയായിരുന്നു. ഗ്ലോബ് നിർമാണം, മാപ്പ്  ഡ്രോയിങ്ങ്  എന്നിവ ശ്രദ്ധേയങ്ങളായി. എല്ലാ ഇനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്നു  വിധി  കർത്താക്കൾ  അഭിപ്രായപ്പെട്ടു .

 മേളയിലെ  വിവിധ ദൃശ്യങ്ങൾ 

 
സോഷ്യൽ  സയൻസ്  മേളയിൽ  മാപ് നിർമാണം

ഊർജോല്പാദനം  നിശ്ചല ദൃശ്യം    ശ്രീയസ് , അമൻ


ഗ്ലോബ് രചനയിലൂടെ

 

ചോക്ക് നിർമാണത്തിൽ എബിൻ

Tuesday, September 19, 2017

ജില്ലാ ശാസ്ത്ര സെമിനാർ  അപർണയ്ക്ക്  ഒന്നാം സ്ഥാനം   

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ വച്ച് നടന്ന ജില്ലാ ശാസ്ത്ര സെമിനാർ മത്സരത്തിൽ   ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്‌കൂളിലെ ഒമ്പതാം തരം   വിദ്യാർത്ഥി അപർണ ഒന്നാം സ്ഥാനം നേടി. സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ വച്ച്   നടന്ന ജില്ലാ ശാസ്ത്ര സെമിനാർ ദേശീയ അവാർഡ് ജേതാവ്  ശ്രീ. രതീഷ് കുമാർ   ഉത്ഘാടനം ചെയ്തു.  ജില്ലാ സയൻസ് ക്ലബ് സെക്രട്ടറി  ശ്രീ. സന്തോഷ് കുമാർ  സ്വാഗത പ്രസംഗം നടത്തി. പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത ആശംസകൾ  അർപ്പിച്ചു സംസാരിച്ചു.
ഒന്നാം സ്ഥാനം നേടിയ  അപർണ. ടി

Thursday, September 14, 2017

രതീഷ് മാസ്റ്റർക്ക് സ്വീകരണം  നൽകി

ഉപ രാഷ്‌ട്രപതി  ശ്രീ. വെങ്കയ്യ നായിഡുവിൽ  നിന്ന് ദേശീയ  അവാർഡ്     ശ്രീ. രതീഷ് മാസ്റ്റർ   ഏറ്റുവാങ്ങുന്നു
 ദേശീയ അവാർഡ് ജേതാവും , സ്‌കൂളിന്റെയും,   ദേശത്തിന്റെയും  പ്രസിദ്ധി  ദേശീയ തലത്തിലേക്ക് ഉയർത്തിയ  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകനുമായ ശ്രീ. രതീഷ് മാസ്റ്റർക്ക്  ചട്ടഞ്ചാൽ സ്‌കൂൾ  സമുചിതമായ സ്വീകരണം നൽകി .   ചട്ടഞ്ചാൽ മുണ്ടോൾ  റോഡിൽനിന്ന്    ആരംഭിച്ച  ഘോഷയാത്രയിൽ മുത്തുകുടകളുടെയും, ചെണ്ടമേളത്തിന്റെയും  അകമ്പടിയോടെ ,

  സ്‌കൂൾ എൻ.എസ് .എസ് , സ്കൗട്ട്സ് & ഗൈഡ്സ് ,  എസ്‌ .പി.സി, റെഡ്ക്രോസ്  അംഗങ്ങളും ,  എട്ട് , ഒമ്പത്, പത്ത്‌ , പ്ലസ് വൺ , പ്ലസ് ടു  വിദ്യാർത്ഥികളും, അധ്യാപക  അദ്ധ്യാപകേതര  ജീവനക്കാരും, നാട്ടുകാർ , പൂർവ വിദ്യാർഥികൾ, പി.ടി.എ , മദർ പി.ടി.എ  ഭാരവാഹികൾ , പഞ്ചായത്ത്‌ , ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്  ജന പ്രതിനിധികൾ   അണിനിരന്നു.  സ്‌കൂൾ മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി   ഘോഷയാത്ര ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീധരൻ മുണ്ടോൾ  അധ്യക്ഷത വഹിച്ചു. എ .ഡി.എം ശ്രീ. എച് . ദിനേശ്  അനുമോദന ചടങ്ങ് ഉത്ഘാടനം ചെയ്ത സംസാരിച്ചു. മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി, ജില്ലാ പഞ്ചായത്തു  അംഗം ശ്രീ. ഷാനവാസ് പാദൂർ, ചെമ്മനാട് പഞ്ചായത് അംഗം  ശ്രീ. ഷംസുദ്ദീൻ തെക്കിൽ, ശ്രീ. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ നന്ദിയും പറഞ്ഞു. ശ്രീ. രതീഷ് കുമാർ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിച്ചു.
        
 ശ്രീ.ശ്രീധരൻ മുണ്ടോൾ അധ്യക്ഷ പ്രസംഗം നടത്തുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി , ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ  രതീഷ് കുമാറിനൊപ്പം വേദിയിൽ

പ്രാർത്ഥന


എ.ഡി.എം  എച് . ദിനേശ്  പി.ടി.എ യുടെ ഉപഹാരം സമർപ്പണം നടത്തുന്നുപി.ടി.എ പ്രസിഡന്റ്  ശ്രീ. ശ്രീധരൻ മുണ്ടോൾ  രതീഷ് കുമാറിനെ പൊന്നാട അണിയിക്കുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി രതീഷ് കുമാറിന് ഉപഹാര സമർപ്പണം നടത്തുന്നു 

പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ  സ്വാഗത പ്രസംഗം

എ.ഡി.എം  എച് . ദിനേശ്  രതീഷ് കുമാറിനെ അനുമോദിച്ചു പ്രസംഗിക്കുന്നു

മാനേജർ ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി  അനുമോദിച്ചു  പ്രസംഗിക്കുന്നു


ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂർ പ്രസംഗിക്കുന്നു

ശ്രീ. ഷംസുദ്ദീൻ തെക്കിൽ സംസാരിക്കുന്നു


രതീഷ്  കുമാറിന്റെ അധ്യാപകൻ ശ്രീ. നാരായണൻ മാസ്റ്റർ സംസാരിക്കുന്നു

ശ്രീ. നാരായണൻ മാസ്റ്റർ രതീഷ് കുമാറിനെ പൊന്നാട അണിയിച്ചു  അഭിനന്ദിക്കുന്നു
ശ്രീ. രതീഷ് കുമാർ സ്വീകരണത്തിന് നന്ദി പറയുന്നു
സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളീധരൻ മാസ്റ്റർ നന്ദി പ്രകടനം നടത്തുന്നു
ശ്രീ. രതീഷ്‌കുമാർ സ്വീകരണ വേദിയിൽ


ഘോഷയാത്രയുടെ  മുൻ നിര
എസ് .പി.സി. , സ്കൗട്ട്സ്  ആൻഡ് ഗൈഡ്സ് , റെഡ്ക്രോസ് അംഗങ്ങളുടെ മാർച്ച് പാസ്ററ്


Saturday, September 2, 2017

 രതീഷ് മാസ്റ്റർക്ക് ദേശീയ അവാർഡ് 'രക്തദാനം മഹാദാന'മാക്കി പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ പി.രതീഷ്‌കുമാറിന് ദേശീയ അധ്യാപക അവാര്‍ഡ്.അധ്യാപകദിനമായ ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് സമ്മാനിക്കും.കേരളത്തില്‍നിന്ന് പ്രൈമറി വിഭാഗത്തില്‍ അഞ്ചും സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴും അധ്യാപകര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. 23 വര്‍ഷമായി വര്‍ഷമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജന്തുശാസ്ത്രം അധ്യാപകനാണ് പി.രതീഷ്‌കുമാര്‍. 2012-13-ല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയിരുന്നു.തളിപ്പറമ്പ് പൂക്കോത്ത്‌ തെരുവിലെ പരേതനായ പി.ഗോപാലന്റെയും പി.കെ.സാവിത്രിയുടെയും മകനാണ്.
1986 മുതല്‍ നിരന്തരം രക്തദാനം നടത്തിയും ലഹരിക്കെതിരെ പോരാടിയും കാവുകളുടെ സംരക്ഷണം ഓര്‍മപ്പെടുത്തിയും ശ്രദ്ധേയനാണ് രതീഷ്‌കുമാര്‍. 60 തവണയാണ് ഇദ്ദേഹം രക്തദാനം നടത്തിയത്. കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയിലെ രക്തബാങ്കിലേക്കാണ് മേയ് നാലിന് ഒടുവില്‍ നല്‍കിയത്. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ഇദ്ദേഹം ജീവിതത്തില്‍ ഒരുതവണയെങ്കിലും രക്തദാനം നടത്താന്‍ വിദ്യാര്‍ഥികളെയും മറ്റും പ്രേരിപ്പിക്കുകയും ഇത് സാമൂഹികപ്രവര്‍ത്തനമായി മാറ്റുകയും ചെയ്തു. 2012, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ മികച്ച രക്തദാതാവിനുള്ള അവാര്‍ഡ് രതീഷിനായിരുന്നു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം മുന്‍ മേധാവി ഡോ. മറിയമ്മ കുരുവിളയായിരുന്നു രക്തദാനത്തിന് രതീഷിന് പ്രചോദനമായത്. അവയവദാനം, സാന്ത്വനപരിചരണം എന്നീ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കുഞ്ഞിമംഗലം ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനായാണ് തുടക്കം. മികച്ച സംസ്ഥാന ടൂറിസ്റ്റ് ക്ലബ്ബ് അവാര്‍ഡ്, മാതൃഭൂമി- സീഡ് ക്ലബ്ബിന്റെ മികച്ച ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഡോ. കെ.വി.കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന അവാര്‍ഡ്, റോട്ടറി വൊക്കേഷണല്‍ എക്‌സലന്‍സി അവാര്‍ഡ്, ഗ്ലോബല്‍ ടീച്ചര്‍ റോള്‍മോഡല്‍ അവാര്‍ഡ്, ആന്റി നാര്‍ക്കോട്ടിക് സംസ്ഥാന അവാര്‍ഡ്, മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള മേഖലാ പുരസ്‌കാരം തുടങ്ങി 17 ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഇദ്ദേഹം 250-ല്‍പ്പരം തെയ്യങ്ങളുടെ ചിത്രം പകര്‍ത്തി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

Friday, September 1, 2017

ഓണത്തിനെ വരവേൽക്കാനായി നിറ ചാരുതയോടെ പൂക്കള മൽസരവും   ആവേശ തിമിർപ്പോടെയുള്ള വടംവലി മൽസരവും

ആഘോഷ ലഹരിയിലമർന്നു ചട്ടഞ്ചാൽ സ്‌കൂൾ 


മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും സാഹോദര്യ ത്തിന്റെ നറുമണവും നിറയ്‌ക്കുന്ന തിരുവോണത്തിന്റെയും , ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമകളുണർത്തിയ ബലിപെരുന്നാൾ ആഘോഷത്തിന്റെയും  ആവേശവുമായി  പൂക്കള മത്സരവും,  വടം  വലി മൽസരവും  ചട്ടഞ്ചാൽ സ്‌കൂളിൽ ഈ വർഷത്തെ ഓണാഘോഷം എല്ലാവരിലും അവിസ്മരണീയമായ ഒരു  അനുഭവമുണ്ടാക്കി.  ക്ലാസ് അടിസ്ഥാനത്തിലുള്ള  പൂക്കള മത്സരവും  ആൺകുട്ടികളുടെയും , പെണ്‍കുട്ടികളുടെയും  ക്ലാസ് അടിസ്ഥാനത്തിലുള്ള വടം  വലി  മത്സരങ്ങളും  വെവ്വേറെ നടന്നു.   അത്യന്തം വാശിയോടെ ആവേശപൂർവം കുട്ടികൾ മത്സരിച്ചപ്പോൾ കാണികളായി നിന്നവരെല്ലാം അവരെ  പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.   നാടന്‍ പൂക്കളുടെ നിറച്ചാര്‍ത്തില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളം തീര്‍ത്ത് ഓണത്തെ വരവേറ്റപ്പോള്‍ മറുനാടന്‍ പൂക്കളില്ലാത്ത ഓണപ്പൂക്കളങ്ങള്‍ വളെരെ മനോഹാരിതയുണ്ടാക്കി. പി.ടി.എ  പ്രസിഡന്റ് ശ്രീധരൻ മുണ്ടോൾ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ്  മുഹമ്മദ് കുഞ്ഞി കടവത്, എക്സിക്യൂട്ടീവ് അംഗം  ശ്രീ.അഹമ്മദലി , പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ, ഹെഡ് മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത , കായിക അധ്യാപകൻ പ്രസീത് എന്നിവർ സംസാരിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ  വിജയികളായവർക്ക് സമ്മാനം നൽകി .


പെൺകുട്ടികളുടെ കമ്പവലി മത്സരത്തിൽ നിന്ന്


റെഡി സ്റ്റഡി  സ്റ്റാർട്ട്


വിട്ടേക്കല്ലേ     ആഞ്ഞുവലി
    ഓണാഘോഷ  പൂക്കള മത്സരത്തിലെ വിവിധ പൂക്കളങ്ങൾ