സ്‌കൂൾ മേളകൾക്ക് തുടക്കമായി ശാസ്ത്രോത്സവം 2017
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിൽ ഈ വർഷത്തെ ശാസ്ത്രോത്സവം 22/10/2017ന് വെള്ളി നടന്നു. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, സോഷ്യൽ സയൻസ് മേള, പ്രവൃത്തി പരിചയ മേള, ഐ.ടി മേള എന്നിവ നടന്നു. മേള ഹെഡ്മിസ്ട്രസ് ശ്രീമതി. പി.കെ. ഗീത ടീച്ചർ ഉത്ഘാടനം ചെയ്തു. മലിനീകരണ നിയന്ത്രണത്തിനുള്ള പാഴ് വസ്തുക്കളുടെ നിശ്ചല മാതൃക , ജനറേറ്റർ വ്യത്യസ്‍തമായ ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ചുള്ള വൈദുതി ഉൽപ്പാദനം , പാസ്കൽ നിയമം , സെന്റര് ഓഫ് ഗ്രാവിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷണങ്ങൾ, ഗവേഷണ പ്രോജക്ടുകൾ , നിശ്ചല മാതൃകകൾ , ശ്രദ്ധേയങ്ങളായി. പ്രവർത്തി പരിചയ മേളയുടെ ഭാഗമായുള്ള ചോക് നിർമാണം, അഗർ ബത്തി നിർമാണം, എംബ്രോയിഡറി, ഡോൾ മേക്കിങ് എന്നീ ഇനങ്ങൾക്ക് കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്നു. ഗണിത ശാസ്ത്ര മേളയുടെ ഭാഗമായി ജോമെട്രിക്കൽ ചാർട്ട് , നമ്പർ ചാർട്ട് എന്നീ ഇനങ്ങളിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായി . ഐ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ് എന്നിവയിൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായി. സോഷ്യൽ സയൻസ് മേളയിൽ നിശ്ചല ദൃശ്യം ഊർജോല്പാദനവുമായി ബന്ധപെടുത്തിയായിരുന്നു. ഗ്ലോബ് നിർമാണം, മാപ്പ് ഡ്രോയിങ്ങ് എന്നിവ ശ്രദ്ധേയങ്ങളായി. എല്ലാ ഇനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്നു വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു .
No comments:
Post a Comment