Friday, December 4, 2015

ചട്ടഞ്ചാൽ സ്കൂളിന്  ഇരട്ട കിരീടം 

കാസറഗോഡ് സബുജില്ലാ സ്കൂൾ കലോത്സവത്തിൽ  ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.  ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി  വിഭാഗത്തിലും  തുടർച്ചയായി  നാലാം   തവണയാണ്  സ്കൂൾ  ഇരട്ട  കിരീടം നേടുന്നത് . ഹയർ സെക്കന്ററി വിഭാഗത്തിൽ 19 പൊയന്റോടെയാണ്  ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 211  പൊയന്റോടെയാണ്  സ്കൂൾ കിരീടം നേടിയത്.
സംഘനൃത്തത്തിൽ  ഇരട്ട നേട്ടം 
കാസറഗോഡ് ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ  വിഭാഗം സംഘ നൃത്തത്തിലും , ഹയർ  സെക്കന്ററി വിഭാഗം സംഘ നൃത്തത്തിലും  ഒന്നാം സ്ഥാനം നേടി കൊണ്ട് ചട്ടഞ്ചാൽ സ്കൂൾ  ഇരട്ട നേട്ടം  നേടി. 
സംഘ നൃത്തത്തിൽ നിന്ന് 
                                         
കലോത്സവത്തിലെ സമാപന ദിവസം  സംഘനൃത്തഫലം  വന്നപ്പോൾ പ്രതീക്ഷിച്ച ഫലം  ലഭിച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ.

 ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി      നൃത്തത്തിലും   അരുണ്‍  അശോക്‌ 

കാസറഗോഡ്  സബ് ജില്ലാ  കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആണ്‍ കുട്ടികളുടെ ഭരതനാട്യത്തിലും, കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ ഒന്നാം സ്ഥാനം  നേടി. കഴിഞ്ഞ വർഷം സംസ്ഥാനത്തും  ഒന്നാം സ്ഥാനം നേടാൻ അരുണിന് കഴിഞ്ഞിരുന്നു  

 

ചവിട്ടു നാടകത്തിൽ  അജയ്യരായി  ചട്ടഞ്ചാൽ  സ്കൂൾ 

കാസറഗോഡ് സബ് ജില്ല  കലോത്സവത്തി  കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ  ചവിട്ടു നാടകത്തിൽ  ആധിപത്യം സ്ഥാപിക്കുകയായിരുന്നു .  ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ  സെക്കന്ററി വിഭാഗത്തിലും  എ ഗ്രേഡോടെ ഒന്നാം സ്ഥാനം  നേടാൻ സ്കൂളിനു കഴിഞ്ഞു.

ഹൈ സ്കൂൾ ചവിട്ടു നാടകത്തിൽ നിന്ന് 

ഹയർ സെക്കന്ററി ചവിട്ടു നാടകത്തിൽ നിന്ന്