Tuesday, December 29, 2015
Friday, December 4, 2015
ചട്ടഞ്ചാൽ സ്കൂളിന് ഇരട്ട കിരീടം
കാസറഗോഡ്
സബുജില്ലാ സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ സ്കൂൾ ഇരട്ട കിരീടം നേടി.
ഹൈസ്കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും തുടർച്ചയായി നാലാം തവണയാണ് സ്കൂൾ ഇരട്ട കിരീടം നേടുന്നത് . ഹയർ സെക്കന്ററി വിഭാഗത്തിൽ 192 പൊയന്റോടെയാണ് ഓവറോൾ ചാമ്പ്യൻമാരായത് . ഹൈസ്കൂൾ വിഭാഗത്തിൽ 211 പൊയന്റോടെയാണ് സ്കൂൾ കിരീടം നേടിയത്.
സംഘനൃത്തത്തിൽ ഇരട്ട നേട്ടം
കാസറഗോഡ്
ജില്ലാ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം സംഘ നൃത്തത്തിലും , ഹയർ സെക്കന്ററി
വിഭാഗം സംഘ നൃത്തത്തിലും ഒന്നാം സ്ഥാനം നേടി കൊണ്ട് ചട്ടഞ്ചാൽ
സ്കൂൾ ഇരട്ട നേട്ടം നേടി.
സംഘ നൃത്തത്തിൽ നിന്ന് |
കലോത്സവത്തിലെ സമാപന ദിവസം സംഘനൃത്തഫലം വന്നപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിച്ച സന്തോഷത്തിലായിരുന്നു കുട്ടികൾ.
ചവിട്ടു നാടകത്തിൽ അജയ്യരായി ചട്ടഞ്ചാൽ സ്കൂൾ
കാസറഗോഡ് സബ് ജില്ല കലോത്സവത്തിൽ കലോത്സവ ഇനത്തിലെ ഒരു മത്സര ഇനമായി ചവിട്ടുനാടകം ഉൾപ്പെടുത്തിയപ്പോൾ മുതൽ ചട്ടഞ്ചാൽ സ്കൂൾ ചവിട്ടു നാടകത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു . ഹൈസ്കൂൾ വിഭാഗത്തിലും, ഹയർ സെക്കന്ററി വിഭാഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു.
ഹൈ സ്കൂൾ ചവിട്ടു നാടകത്തിൽ നിന്ന് |
ഹയർ സെക്കന്ററി ചവിട്ടു നാടകത്തിൽ നിന്ന് |
Friday, November 6, 2015
സബ് ജില്ല മേളയിൽ സ്കൂളിനു മികച്ച നേട്ടം
കാസറഗോഡ് സബ് ജില്ല ശാസ്ത്ര , ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ, ഐ.ടി. മേളയിൽ ചട്ടഞ്ചാൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി ശാസ്ത്ര മേളയിലും, ഗണിതശാസ്ത്ര മേളയിലും , ഹൈസ്കൂൾവിഭാഗം ചാമ്പ്യൻമാരയപ്പോൾ ഐ.ടി. മേളയിലും, സാമൂഹ്യ ശാസ്ത്ര മേളയിലും ഹയർ സെക്കന്ററി വിഭാഗം ചാമ്പ്യൻമാരായി.പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
Thursday, November 5, 2015
വാര്‍ഷിക ജനറൽ ബോഡി യോഗം 2014-15
ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ പ്രസിഡന്റ് ടി. കണ്ണന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാപഞ്ചായത്തംഗം ശ്രീ പാദൂര്‍ കുഞ്ഞമു ഹാജി ഉദ്ഘാടനം ചെയ്തു.അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്മാന് മൊയ്തിന്‍കുട്ടി ഹാജി, രാഘവന്‍നായര്‍, സുലൈമാന്‍ ബാദുഷ, ശ്രീമതി. പി.കെ ഗീത എന്നിവര്‍ആശംസ പ്രസംഗം നടത്തി. യോഗത്തില്‍ പ്രിൻ സിപൽ മോഹനൻ നായർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2015-16 വർഷത്തെ പ്രസിഡന്റ് ആയി ശ്രീ. ശ്രീധരൻ മുണ്ടോളിനെ തിരഞ്ഞെടുത്തു.
Saturday, October 31, 2015
കലോത്സവം സമാപിച്ചു
ചട്ടഞ്ചാൽ
ഹയര്‍ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന കലോത്സവം
സമാപിച്ചു. വിവിധ ഹൌസുകളിലായി നടന്നു വന്ന മത്സരത്തിൽ ഏറ്റവും കൂടുതൽ
പോയിന്റ് നേടി ഹൈസ്കൂൾ വിഭാഗത്തിൽ ബ്ലൂ ഹൌസ് ചാമ്പ്യൻഷിപ്പ് നേടി.
മൊത്തം 104 പോയിന്റ് ബ്ലൂ ഹൌസ് നേടി. 86 പോയിന്റ് നേടി ഗ്രീൻ ഹൌസ്
രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തിൽ 120 പോയിന്റ് നേടി
റോസ് ഹൌസ് ചാമ്പ്യൻഷിപ്പ് നേടി. 75 പോയിന്റ് നേടി ജാസ്മിൻ ഹൌസ് രണ്ടാം
സ്ഥാനം നേടി.
നയന വിരുന്നൊരുക്കി സംഘനൃത്തം
ചട്ടഞ്ചാൽ
ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ അവതരിപ്പിച്ച
സംഘനൃത്തം നല്ല നിലവാരമുള്ളതായിരുന്നു വെന്ന് വിധികർത്താക്കൾ
അഭിപ്രായപ്പെട്ടു. റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തത്തിനു
ഒന്നാം സ്ഥാനം ലഭിച്ചു.
റെഡ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം |
വൈറ്റ് ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം |
ബ്ലൂ ഹൗസിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം |
Friday, October 30, 2015
ഐ.ടി. മേളയിൽ
മികച്ച നേട്ടം
കാസറഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ
ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം. ഐ.ടി മേളയിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 42 പോയന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. Digital Painting SIDHARTH.M, Web Page Designing SHYAMHARI. R , Malayalam Typing ROSHY JOHN എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ Multimedia Presentation SOORAJ. E രണ്ടാം സ്ഥാനം നേടി. ഐ.ടി.ക്യിസ്സിൽ ഗോകുൽ രാജ് മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗം ഐ. ടി. മേളയിൽ 23 പോയന്റുമായി മൂന്നാം സ്ഥാനം നേടി. തേജസ് പി. ഐ.ടി. ക്യിസ്സിൽ ഒന്നാം സ്ഥാനവും , അഞ്ജലി. പി മലയാളം ടൈപിങ്ങിൽ രണ്ടാം സ്ഥാനവും , മുഹമ്മദ് അഫ്സൽ ഐ.ടി.പ്രോജെക്റ്റിൽ മൂന്നാം സ്ഥാനവും നേടി.
Thursday, October 29, 2015
റെഡ് ക്രോസ്സ് ഉദ്ഘാടനം ചെയ്തു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ റെഡ് ക്രോസ്സ് ഉത്ഘാടനം റിട്ടയേർഡ് ഹെഡ് മാസ്റ്റർ ശ്രീ. കെ. എം. വേണുഗോപാലൻ നിർവഹിച്ചു . യോഗത്തിൽ പ്രിൻസിപ്പൽ എം. മോഹനൻ നായർ അധ്യക്ഷം വഹിച്ചു. ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ , ശ്രീ. ജനാർദ്ദനൻ മാസ്റ്റർ , സ്റ്റാഫ് സെക്രെട്ടറി ബഷീർ മാസ്റ്റർ, ശ്രീമതി. രാധ ടീച്ചർ എന്നിവർ സംസാരിച്ചു. റെഡ് ക്രോസ് യുണിറ്റ് കണ്‍വീനർമാരായ ശ്രീജ ടീച്ചർ , സുജ ടീച്ചർ എന്നിവർ സ്വാഗതവും, നന്ദിയും പറഞ്ഞു .
ശ്രീ. വേണുഗോപാലൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു |
പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ സംസാരിക്കുന്നു |
ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ സംസാരിക്കുന്നു |
ശ്രീ. ജനാർദ്ദനൻ മാസ്റ്റർ സംസാരിക്കുന്നു |
ശ്രീമതി. ശ്രീജ ടീച്ചർ സ്വാഗതം പറയുന്നു |
Friday, October 16, 2015
ചട്ടഞ്ചാൽ സ്കൂളിനു ഇരട്ട നേട്ടം
കാസറഗോഡ് സബ് ജില്ലാ ശാസ്ത്ര ക്വിസ് മത്സരത്തിലും, ടാലെന്റ്റ് സെർച്ച് പരീക്ഷയിലും സമ്മാനം നേടികൊണ്ട് ചട്ടഞ്ചാൽ സ്കൂൾ സുബ്ജില്ലയിൽ ഒന്നാമതെത്തി. സബ് ജില്ലാ ശാസ്ത്ര ക്വിസ് മത്സരത്തിൽ പത്താം ക്ലാസ്സിലെ തേജസ് .പി രണ്ടാം സ്ഥാനവും , ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ പത്താം ക്ലാസ്സിലെ അർജുൻ മുല്ലചേരി ഒന്നാം സ്ഥാനവും നേടി.
ടാലെന്റ്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ അർജുൻ |
ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ തേജസ്. പി |
Monday, October 5, 2015
ഓര്‍മ്മയിലെ നടുക്കം!
ഒക്ടോബര്‍ 5 ! ചട്ടഞ്ചാല്‍
ഹയര്‍സെക്കണ്ടറി സ്കൂളില്‍ എന്നെന്നേയ്ക്കും ഒരു കറുത്തദിനമാണ്. ഒരു
വ്യാഴവട്ടമായി ആ രണ്ടു ശ്രേഷ്ഠഗുരുക്കന്മാര്‍
ഒരുമിച്ച് ലോകത്തോട് വിടചൊല്ലി.
അന്നൊരു ശനിയാഴ്ചയായിരുന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഒരു മീറ്റിങ്
നടക്കുന്നതിനാല്‍ ക്ലാസുകള്‍ കുറച്ചു നേരത്തേ വിട്ടിരുന്നു. മൂന്നാലു
ഹയര്‍സെക്കണ്ടറി അധ്യാപകര്‍ സ്റ്റാഫ്റൂമിലിരുന്ന് ആഹ്ലാദപൂര്‍വം കുറേ സമയം
വര്‍ത്തമാനം പറഞ്ഞു. കുഞ്ഞികൃഷ്ണന്‍മാഷ് അന്നു രാവിലെ
തിരുവനന്തപുരത്തുനിന്നു വന്നതേയുള്ളു. മാധവന്‍മാഷുടെ പ്ലസ്ടു
നിയമനാംഗീകാരത്തിലെ ചില കുരുക്കുകള്‍ അഴിക്കാന്‍ കഴിഞ്ഞതിലെ
സംതൃപ്തിയിലായിരുന്നു കുഞ്ഞികൃഷ്ണന് മാഷ്. ആ ആശ്വാസത്തിലാണ് മാധവന്
മാഷും. വര്‍ത്തമാനം പറഞ്ഞുകൊണ്ടുതന്നെ ആധ്യാപകര്‍ പുറത്തിറങ്ങി. മാധവന്
മാഷുടെ സ്കൂട്ടറില്‍ (മാഷ് വല്ലപ്പോഴുമേ വണ്ടിയെടുത്ത് സ്കൂളില്‍
വരാറുള്ളൂ) രണ്ടുപേരും സ്കൂള്‍ മൈതാനം കടന്ന് പോയി. പിന്നീട് ഒരു
നൂറുമീറ്ററേയുള്ളു ഹൈവേയിലെത്താന്‍. ഹൈവേയിലേക്ക് സ്കൂട്ടര്‍
കയറിയതേയുള്ളു. അപ്പോഴാണ് ഇടിമിന്നല്‍ പേലെ ആ അപകടം സംഭവിച്ചത്. വിധി
അതിന്റെ ഏതു വാതില്‍ എപ്പോള്‍ തുറക്കുമെന്ന് ആര്‍ക്കറിയാം! ജീവിതം കൊണ്ട്
വെളിച്ചം വിതറിയ ആ കര്‍മ്മസൂര്യന്മാര്‍ ഒന്നിച്ച് ആ വൈകുന്നേരം അസ്തമിച്ചു.
"ഗുണികളൂഴിയില്‍ നീണ്ടു വാഴാ " എന്നാണല്ലോ കാവ്യപ്രമാണം ഗുണ
നിധികളായിരുന്ന ആ ഗുരുനാഥന്മാരെ ഇപ്പോഴും സ്നേഹപൂര്‍വ്വം ഞങ്ങള്‍
അനുസ്മരിക്കുന്നു
Thursday, October 1, 2015
ജനാർദ്ദനൻ മാസ്റ്റെർക്കൊരു ഗ്രൌണ്ട് യാത്രയയപ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റെർ 32 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്നതിനാൽ സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വികാര നിർഭരമായ ഒരു യാത്രയയപ്പ് നല്കി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേർന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രെറ്റീവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു.
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ , പ്രധാനാധ്യാപിക ശ്രീമതി. പി.കെ. ഗീത , സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുലൈമാൻ ബാദുഷ എന്നിവർ സംസാരിച്ചു. ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ പൊന്നാട അണിയിച്ചു. സ്റ്റാഫ് കൌണ്‍സിലിന്റെ വകയായുള്ള ഉപഹാരവും നല്കി.
ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുന്നു |
ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ പൊന്നാട അണിയിക്കുന്നു |
.ശ്രീ. ജനാർദ്ദനൻ മാസ്റ്റർ മറുപടി പ്രസംഗത്തിനിടയിൽ |
Tuesday, September 29, 2015
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികമേള മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.ജെ. ആന്റണി ഉൽഘാടനം ചെയ്തു . യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ എം. മോഹനൻ നായർ അധ്യക്ഷം വഹിച്ചു . രാവിലെ 9.30 നു നടന്ന മാർച്ച് പാസ്റ്റിൽ സ്കൂൾ എസ് .പി.സി. ടീം , സ്കൌട്സ് ആൻഡ് ഗെയ്ട്സ് , വിവിധ ഹൌസ് ലീഡർമാർ , കായിക താരങ്ങൾ എന്നിവർ അണിനിരന്നു. ശ്രീ. കെ.ജെ. ആന്റണി സല്യൂട്ട് സ്രീകരിച്ചു .
|
കായികമേള ശ്രീ. കെ. ജെ. ആന്റണി ഉൽഘാടനം ചെയ്യുന്നു |
ലോങ്ങ് ജമ്പിൽ ഒന്നാം സ്ഥാനം നേടിയ സരത് കെ.ജി യെ ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ അഭിനന്ദിക്കുന്നു |
ലോങ്ങ് ജമ്പിൽ രണ്ടാം സ്ഥാനം നേടിയ ദേവ ദത്തിനെ ഹെഡ് മിസ്ട്രെസ്സ് ഗീത ടീച്ചർ അഭിനന്ദിക്കുന്നു |
ഷോട്ട് പുട്ടിൽ ഒന്നാം സ്ഥാനം നേടിയ വിനീഷ് |
പ്രിൻസിപ്പൽ എം. മോഹനൻ നായർ സംസാരിക്കുന്നു |
മത്സരങ്ങളിലൂടെ 200 മീറ്റർ ജൂനിയർ ഗേൾസ് |
മത്സരങ്ങളിലൂടെ 200 മീറ്റർ ജൂനിയർ ബോയ്സ് |
സീനിയർ ബോയ്സ് 400 മീറ്റർ ഓട്ടം |
മാർച്ച് പാസ്റ്റ് ഓത്ത് |
മാർച്ച് പാസ്റ്റ് ഓത്ത് |
മാർച്ച് പാസ്റ്റ് ഓത്ത് |
ഫ്ലാഗ് ഹൊസ്റ്റിങ്ങ് ശ്രീ. കെ. ജെ. ആന്റണി |
ഫ്ലാഗ് സല്യൂട്ട് ശ്രീ. കെ.ജെ. ആന്റണി |
ശ്രീ. കെ.ജെ.ആന്റണി സല്യൂട്ട് സ്രീകരിക്കുന്നു |
ശ്രീ. കെ.ജെ.ആന്റണി സല്യൂട്ട് സ്രീകരിക്കുന്നു |
Sunday, September 27, 2015
10 കുട്ടികള്‍ ദേശീയോത്സവത്തിലേക്ക്; ഭരതനാട്യം ശില്പശാല സമാപിച്ചു
സ്പിക്മാക്കെ നോര്‍ത്ത് കേരള
ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍
അഞ്ചുദിവസമായി നടന്ന ഭരതനാട്യം ശില്പശാല സമാപിച്ചു.
ദേശീയ നൃത്യശിരോമണി പുരസ്കാര ജേതാവ് ഉമാ ഗോവിന്ദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നെത്തിയ 62 പെണ്‍കുട്ടികള്‍ക്കാണ് പുതു ചുവടുകളെപ്പറ്റി അറിവ് നല്‍കിയത്.
ശില്പശാലയില് തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ ഡിസംബര്‍ 24 മുതല്‍ 30വരെ കോയമ്പത്തൂര്‍ ദില്ലി പബ്ലിക് സ്കൂളില്‍ നടക്കുന്ന സ്പിക്മാക്കെ ദേശീയ ഉത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കും.
സമാപനസമ്മേളനം കാസര്‍കോട് ഡി.ഡി.ഇ. സൗമിനി കല്ലത്ത് ഉദ്ഘാടനംചെയ്തു. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന് അധ്യക്ഷത വഹിച്ചു. നര്‍ത്തകി ഉമാ ഗോവിന്ദ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് കെ.മൊയ്തീന്‍കുട്ടി ഹാജി, പ്രിന്‍സിപ്പല്‍ എം.മോഹനന് നായര്‍, പ്രഥമധ്യാപിക പി.കെ.ഗീത, സ്പീക്മാക്കെ കോ ഓര്‍ഡിനേറ്റര്‍ രമേശ്ബാബു, എം.രാഘവന് നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, വാസുദേവന്‍ നമ്പൂതിരി, സി.എച്ച്.മുഹമ്മദ്ബഷീര്‍, എം.രാജേന്ദ്രന് നായര്‍, ഉണ്ണിമായ എന്നിവര്‍ സംസാരിച്ചു.
ശില്പശാലയില് പങ്കെടുത്ത കുട്ടികള്‍ ഭരതനാട്യവും അവതരിപ്പിച്ചു. .
ദേശീയ നൃത്യശിരോമണി പുരസ്കാര ജേതാവ് ഉമാ ഗോവിന്ദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നെത്തിയ 62 പെണ്‍കുട്ടികള്‍ക്കാണ് പുതു ചുവടുകളെപ്പറ്റി അറിവ് നല്‍കിയത്.
ശില്പശാലയില് തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ ഡിസംബര്‍ 24 മുതല്‍ 30വരെ കോയമ്പത്തൂര്‍ ദില്ലി പബ്ലിക് സ്കൂളില്‍ നടക്കുന്ന സ്പിക്മാക്കെ ദേശീയ ഉത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കും.
സമാപനസമ്മേളനം കാസര്‍കോട് ഡി.ഡി.ഇ. സൗമിനി കല്ലത്ത് ഉദ്ഘാടനംചെയ്തു. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന് അധ്യക്ഷത വഹിച്ചു. നര്‍ത്തകി ഉമാ ഗോവിന്ദ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റീവ് ചെയര്മാന് കെ.മൊയ്തീന്‍കുട്ടി ഹാജി, പ്രിന്‍സിപ്പല്‍ എം.മോഹനന് നായര്‍, പ്രഥമധ്യാപിക പി.കെ.ഗീത, സ്പീക്മാക്കെ കോ ഓര്‍ഡിനേറ്റര്‍ രമേശ്ബാബു, എം.രാഘവന് നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, വാസുദേവന്‍ നമ്പൂതിരി, സി.എച്ച്.മുഹമ്മദ്ബഷീര്‍, എം.രാജേന്ദ്രന് നായര്‍, ഉണ്ണിമായ എന്നിവര്‍ സംസാരിച്ചു.
ശില്പശാലയില് പങ്കെടുത്ത കുട്ടികള്‍ ഭരതനാട്യവും അവതരിപ്പിച്ചു. .
Friday, September 25, 2015
സബ് ജില്ലാ ഗെയിംസിൽ സ്കൂളിനു മികച്ച നേട്ടം
കാസറഗോഡ് സബ് ജില്ലാ ഗെയിംസ് മത്സരങ്ങളിൽ ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം. ഖോ ഖോ ജൂനിയർ ഗേൾസ് ചാമ്പ്യൻമാരയപ്പോൾ , ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനക്കാരായി . ടേബിൾ ടെന്നിസിൽ ജൂനിയര്‍ ബോയ്സ് ചാമ്പ്യൻമാരായി. ക്രിക്കെറ്റ് ,കബഡി മത്സരങ്ങളിൽ സീനിയർ ബോയ്സ് രണ്ടാം സ്ഥാന ക്കാരായി. ബോൾ ബാറ്റ്മിന്റനിൽ ജൂനിയർ ബോയ്സ് രണ്ടാം സ്ഥാനം നേടി. കൃഷികേഷ് ചെസ്സിൽ മൂന്നാം സ്ഥാനം നേടി.
നീന്തൽ മത്സരത്തിൽ ചാമ്പ്യൻ ഷിപ്പ് ചട്ടഞ്ചാൽ സ്കൂളിന്
സബ് ജില്ലാ നീന്തൽ മത്സരത്തിൽ ചട്ടഞ്ചാൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.
ജൂനിയർ, സീനിയർ, സുബ്ജുനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മൊത്തം 183
പോയിന്റ് സ്കൂൾ കരസ്ഥമാക്കി . കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്ററുടെ
നേതൃത്യത്തിൽ നേടിയ ഈ വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി . പി.കെ. ഗീത എന്നിവർ അഭിനന്ദിച്ചു.
Friday, September 18, 2015
വൈവിധ്യമാർന്ന പരിപാടികളുമായി അധ്യാപക ദിനാഘോഷം
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെയും. എസ്.പി.സി. യൂനിറ്റിന്റെയും നേതൃത്യത്തിൽ അധ്യാപകരെ ആദരിച്ചു. മുഴുവൻ അധ്യാപകരെയും മൊമെന്റൊ നല്കി ആദരിച്ചു . സ്കൂൾ എസ.പി.സി.യൂനിറ്റിന്റെ ആഭിമുഘ്യത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നല്കി . മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. അട്മിനിസ്ട്രടിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി അധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. മോഹനൻ നായർ , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ അമൽ റോയ് സ്വാഗതവും, ജെറിൻ നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടികളും നടന്നു.
ശ്രീമതി രാധ ടീച്ചർ ഗുരു വന്ദനഗാനം ആലപിക്കുന്നു. |
ശ്രീ. മൊയ്തീൻ കുട്ടി ഹാജി എസ് .പി.സി. ബെസ്റ്റ് പരേഡ് അവാർഡ് നേടിയതിനു അഭിനന്ദിക്കുന്നു |
ശ്രീ. കെ.എം .വെനുഗോപലാൻ മാസ്റ്റർ സമ്മാന ദാനം നടത്തുന്നു. |
Subscribe to:
Posts (Atom)