10 കുട്ടികള്‍ ദേശീയോത്സവത്തിലേക്ക്; ഭരതനാട്യം ശില്പശാല സമാപിച്ചു
സ്പിക്മാക്കെ നോര്‍ത്ത് കേരള
ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍
അഞ്ചുദിവസമായി നടന്ന ഭരതനാട്യം ശില്പശാല സമാപിച്ചു.
ദേശീയ നൃത്യശിരോമണി പുരസ്‌കാര ജേതാവ് ഉമാ ഗോവിന്ദിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നെത്തിയ 62 പെണ്‍കുട്ടികള്‍ക്കാണ് പുതു ചുവടുകളെപ്പറ്റി അറിവ് നല്കിയത്.
ശില്പശാലയില്‍ തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ ഡിസംബര്‍ 24 മുതല്‍ 30വരെ കോയമ്പത്തൂര്‍ ദില്ലി പബ്ലിക് സ്‌കൂളില്‍ നടക്കുന്ന സ്പിക്മാക്കെ ദേശീയ ഉത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കും.
സമാപനസമ്മേളനം കാസര്‍കോട് ഡി.ഡി.ഇ. സൗമിനി കല്ലത്ത് ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. നര്‍ത്തകി ഉമാ ഗോവിന്ദ് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍, പ്രഥമധ്യാപിക പി.കെ.ഗീത, സ്പീക്മാക്കെ കോ ഓര്‍ഡിനേറ്റര്‍ രമേശ്ബാബു, എം.രാഘവന്‍ നായര്‍, സുലൈമാന്‍ ബാദുഷ, ബഷീര്‍ കൈന്താര്‍, വാസുദേവന്‍ നമ്പൂതിരി, സി.എച്ച്.മുഹമ്മദ്ബഷീര്‍, എം.രാജേന്ദ്രന്‍ നായര്‍, ഉണ്ണിമായ എന്നിവര്‍ സംസാരിച്ചു.
ശില്പശാലയില്‍ പങ്കെടുത്ത കുട്ടികള്‍ ഭരതനാട്യവും അവതരിപ്പിച്ചു. .

No comments:
Post a Comment