വൈവിധ്യമാർന്ന പരിപാടികളുമായി അധ്യാപക ദിനാഘോഷം
അധ്യാപകദിനാചരണത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ
ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെയും. എസ്.പി.സി. യൂനിറ്റിന്റെയും നേതൃത്യത്തിൽ അധ്യാപകരെ ആദരിച്ചു. മുഴുവൻ അധ്യാപകരെയും മൊമെന്റൊ നല്കി ആദരിച്ചു . സ്കൂൾ എസ.പി.സി.യൂനിറ്റിന്റെ ആഭിമുഘ്യത്തിൽ അധ്യാപകർക്ക് പൂച്ചെണ്ട് നല്കി . മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. അട്മിനിസ്ട്രടിവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി അധ്യാപനത്തിന്റെ
ശ്രേഷ്ഠതയെക്കുറിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ശ്രീ. മോഹനൻ നായർ , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.കെ. ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.എം.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സ്കൂൾ ലീഡർ അമൽ റോയ് സ്വാഗതവും, ജെറിൻ നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടികളും നടന്നു.
|
ശ്രീമതി രാധ ടീച്ചർ ഗുരു വന്ദനഗാനം ആലപിക്കുന്നു. |
|
ശ്രീ. മൊയ്തീൻ കുട്ടി ഹാജി എസ് .പി.സി. ബെസ്റ്റ് പരേഡ് അവാർഡ് നേടിയതിനു അഭിനന്ദിക്കുന്നു |
|
ശ്രീ. കെ.എം .വെനുഗോപലാൻ മാസ്റ്റർ സമ്മാന ദാനം നടത്തുന്നു. |
No comments:
Post a Comment