ജനാർദ്ദനൻ മാസ്റ്റെർക്കൊരു ഗ്രൌണ്ട് യാത്രയയപ്പ്
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്റെർ 32 വർഷത്തെ അധ്യാപക ജീവിതത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്നതിനാൽ സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വികാര നിർഭരമായ ഒരു യാത്രയയപ്പ് നല്കി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേർന്ന യോഗത്തിൽ സ്കൂൾ അഡ്മിനിസ്ട്രെറ്റീവ് കമ്മിറ്റി ചെയർമാൻ ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു.
|
ശ്രീ. മൊയ്തീൻ കുട്ടി ഹാജി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുന്നു |
പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ , പ്രധാനാധ്യാപിക ശ്രീമതി. പി.കെ. ഗീത , സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുലൈമാൻ ബാദുഷ എന്നിവർ സംസാരിച്ചു. ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ പൊന്നാട അണിയിച്ചു. സ്റ്റാഫ് കൌണ്സിലിന്റെ വകയായുള്ള ഉപഹാരവും നല്കി.
|
ശ്രീ. മൊയ്തീൻ കുട്ടി ഹാജി ജനാർദ്ദനൻ മാസ്റ്റെറെ പൊന്നാട അണിയിക്കുന്നു |
|
.ശ്രീ. ജനാർദ്ദനൻ മാസ്റ്റർ മറുപടി പ്രസംഗത്തിനിടയിൽ |
No comments:
Post a Comment