Sunday, December 25, 2016

ചട്ടഞ്ചാൽ സ്‌കൂളിൽ അക്ഷര മുറ്റത്തു ഒരു വട്ടം കൂടി



വര്‍ണാഭമായ വിളംബര ഘോഷയാത്രയോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു . സ്‌കൂള്‍ തുടങ്ങിയ 1976 മുതലുള്ള വിദ്യാര്‍ഥികള്‍ ശനിയാഴ്ച്ച  അക്ഷരമുറ്റത്ത് ഒത്തുകൂടി . തെക്കില്‍പറമ്പ് ഗവ. യു.പി. സ്‌കൂള്‍ മൈതാനത്തുനിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ റെഡ്‌ക്രോസ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ എന്നിവരും പൂര്‍വ വിദ്യാര്‍ഥികളും നൂറുകണക്കിന് നാട്ടുകാരും പങ്കെടുത്തു. ഘോഷയാത്ര സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അസി. കമ്മീഷണര്‍ കെ.പി.ജയിംസ് ഫ്‌ളാഗ് ഓഫ് ചെയ്തു . രാത്രി നടന്ന പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. നടന്‍ ബിജുകുട്ടന്‍ മുഖ്യാതിഥിയായിരുന്നു. സംഘാടകസമിതി ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍ പട്ടുവത്തില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഓരോ ബാച്ചും വിവിധ ക്ലാസ് മുറികളില്‍ ഓര്‍മച്ചെപ്പ് തുറന്ന് സംസാരിച്ചു.  രണ്ടുമണി മുതല്‍ കുടുംബസംഗമവും ഓരോ ബാച്ചിലെ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും നടന്നു.. വൈകീട്ട് 5.30-ന് അക്ഷരമുറ്റത്ത് ഒരുവട്ടം കൂടി മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.  സ്‌കൂളിന്റെ ആദ്യ പ്രഥമാധ്യാപകനായിരുന്ന രാധാകൃഷ്ണനെയും ആദ്യകാല അധ്യാപകരെയും കെ.കുഞ്ഞിരാമന്‍ എം.എല്‍.. ആദരിച്ചു . സ്‌കൂളിലെ ആദ്യ വിദ്യാര്‍ഥി കെ.എം.അബ്ദുല്ലക്കുഞ്ഞിയെ കര്‍ണാടക എം.എല്‍.. എന്‍..ഹാരിസ് അനുമോദിച്ചു. പൂര്‍വ വിദ്യാര്‍ഥി ഉണ്ണിക്കൃഷ്ണന്‍ അണിഞ്ഞയുടെ കവിതാസമാഹാരം 'സഹപാഠി' മന്ത്രി ഇ.ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്തു. രാത്രി എട്ടിന് കോട്ടയം  നസീറിന്റെ സ്റ്റേജ് ഷോ നടന്നു.

No comments:

Post a Comment