Wednesday, January 11, 2017

അരുൺ  ട്രിപ്പിൾ  നേട്ടവുമായി സംസ്ഥാനത്തേക്ക്   

ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം  ഒന്നാമൻ 
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ  സെക്കന്ററി വിഭാഗം  ആണ്‍കുട്ടികളുടെ  ഭരതനാട്യത്തിലും,കുച്ചുപുടിയിലും, നാടോടി നൃത്തത്തിലും ഈ വർഷവും  അരുണ്‍ അശോക്‌ ഒന്നാം സ്ഥാനം  നേടി. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ  മത്സരിച്ചയിനങ്ങളിലെല്ലാം   ഉയർന്ന  സ്ഥാനം നേടിയ അരുൺ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി  ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിന്    സംസ്ഥാന തലത്തിൽ ഉയർന്ന പോയിന്റ് നേടി  തന്ന ഒരു അഭിമാന പ്രതിഭയാണ്. ഈ വർഷവും ഹയർസെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് സംസ്ഥാനമത്സരത്തിനായി തയ്യാറെടുക്കുകയാണ് അരുൺ.


നാടോടി നൃത്തതിനിടയിൽ  അരുൺ അശോക്
കുച്ചുപ്പുടിയിൽ  അരുൺ അശോക്

No comments:

Post a Comment