|
സംസ്ഥാനത്തു രണ്ടാം സ്ഥാനം നേടിയ ചവിട്ടു നാടക ടീം |
ചട്ടഞ്ചാൽ സ്ക്കൂൾ കലോത്സവ വിജയ ഗാഥ സംസ്ഥാനത്തും തുടരുന്നു. ഇതുവരെ മത്സരം അവസാനിച്ച ഇനങ്ങളിലൂടെ മൊത്തം 81 പോയിന്റ് നേടിക്കൊണ്ട് അപൂർവമായ നേട്ടമാണ് സ്‌കൂൾ കൈവരിച്ചത്. ചവിട്ടു നാടകം കലോത്സവ വേദിയിൽ ഒരു ഇനമായി ഉൾപ്പെടുത്തിയത് മുതൽ സംസ്‌ഥാനത്തു ആധിപത്യം ഉറപ്പിച്ചു സ്ഥിരമായി എ ഗ്രേഡ് നിലനിർത്തി പോന്നിരുന്ന സ്‌കൂൾ ഇക്കുറി ഹയർ അപ്പീൽ വഴി ഹയർ സെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനാം പിടിച്ചെടുത്തു. അത് പോലെ ജില്ലയിൽ നിന്ന് തഴഴപ്പെട്ട മൂകാഭിനയ ടീം അപ്പീൽ വഴി സംസ്ഥാനത്തു എത്തിയപ്പോൾ ജില്ലയിലെ എതിരാളിയെ ബഹുദൂരം പിന്നിലാക്കി സംസ്ഥാനത്തു മൂന്നാം സ്ഥാനം കരസ്ഥമാക്കി .
No comments:
Post a Comment