Tuesday, October 28, 2014

സി.വി.രാമൻ ഉപന്യാസം ഉണ്ണിമായക്ക്‌  ജില്ലയിൽ രണ്ടാം സ്ഥാനം
കാസറഗോഡ്  ജില്ലാ സി.വി. രാമൻ ഉപന്യാസ മത്സരത്തിൽ ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി  ഉണ്ണിമായ  രണ്ടാം സ്ഥാനം നേടി . 

ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഉണ്ണിമായ

 വാര്‍ഷിക      ജനറൽ ബോഡി  യോഗം  2013-14 

ചട്ടഞ്ചാല്‍ സ്കൂള്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്കൂള്‍ പി ടി എ പ്രസിഡന്റ് ശ്രീ കൃഷ്ണന്‍ ചട്ടഞ്ചാലിന്റെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തംഗം ശ്രീ  പാദൂര്‍ കുഞ്ഞമു ഹാജി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  മൂസ ബി  ചെര്‍ക്കള, ചെമ്മനാട്ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദീന്‍ തെക്കില്‍, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ മൊയ്തിന്‍കുട്ടി ഹാജി, രാഗിണി കരിച്ചേരി, കണ്ണന്‍, രാഘവന്‍നായര്‍, നാരായണന്‍ കെ, സുലൈമാന്‍ ബാദുഷ, ബാലചന്ദ്രന്‍, സുനിത എന്നിവര്‍ ആശംസ പ്രസംഗം നടത്തി. 2013-14 അധ്യയന വര്‍ഷത്തില്‍ വിരമിച്ച  മുന്‍  പ്രിന്‍സിപ്പാള്‍ പി അവനീന്ദ്രനാഥ് ,  മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ ജെ ആന്റണി , പി ടി എ പ്രസിഡന്റ്  ശ്രീ കൃഷ്ണന്‍ ചട്ടഞ്ചാല്‍ എന്നിവര്‍ക്ക് പി ടി എ വകയായുള്ള ഉപഹാരവും മംഗളപത്രവും നല്‍കി, യോഗത്തില്‍ പ്രിൻ സിപൽ  മോഹനൻ നായർ   റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  2014-15വര്‍ഷത്തെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശ്രീ  ടി. കണ്ണനെ  പി ടി എ  പ്രസിഡന്റായി  തിരഞ്ഞെടുത്തു.  

മുൻ  പ്രിൻസിപ്പൽ അവനീന്ദ്രനാധിന്  പി.ടി.എ വകയായുള്ള  മംഗളപത്രം  നല്കുന്നു 

മുൻ ഹെഡ് മാസ്റ്റർ കെ . ജെ. ആന്റെനിക്കു   പി.ടി.എ വകയായുള്ള  മംഗളപത്രം  നല്കുന്നു
പി.ടി.എ പ്രസിഡന്റ്‌ കൃഷ്ണൻ ചട്ടഞ്ചാലിനു പി.ടി.എ വകയായുള്ള ഉപഹാരം നല്കുന്നു

Tuesday, October 21, 2014

പൂക്കള മത്സര വിജയികൾക്ക്  സമ്മാന ദാനം  നൽകി 

ചട്ടഞ്ചാൽ ഹയർ  സെക്കന്ററി സ്കൂൾ ഓണഘോഷതിനോടനുബന്ധിച്ചു നടത്തിയ പൂക്കള മത്സരത്തിന്റെ  സമ്മാന ദാനം  സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് പ്രിൻസിപ്പൽ  എം. മോഹനൻ നായർ , ഹെഡ് മാസ്റ്റർ കെ. എം. വേണുഗോപാലൻ എന്നിവർ  വിദ്യാർത്ഥികൾക്ക് നൽകി . എട്ട്‌ ,ഒമ്പത്, പത്ത് , പ്ലസ്‌ വണ്‍ , പ്ലസ്‌ ടു  ക്ലാസ്സുകളിൽ  വെവ്വേറെ   മത്സരം നടത്തി വിജയികൾക്കുള്ള സമ്മാന  ദാനം  നല്കി.
പൂക്കള മത്സരത്തിലെ  വിജയികൾ (+2 )


പൂക്കള മത്സരത്തിലെ  വിജയികൾ (+2 )


പൂക്കള മത്സരത്തിലെ  വിജയികൾ (+2 )
പൂക്കള മത്സരത്തിലെ  വിജയികൾ (+1  )
പൂക്കള മത്സരത്തിലെ  വിജയികൾ (+1)
പൂക്കള മത്സരത്തിലെ  വിജയികൾ (8)

പൂക്കള മത്സരത്തിലെ  വിജയികൾ (8)

പൂക്കള മത്സരത്തിലെ  വിജയികൾ (9  )

പൂക്കള മത്സരത്തിലെ  വിജയികൾ (9  )

പൂക്കള മത്സരത്തിലെ  വിജയികൾ (10 )

പൂക്കള മത്സരത്തിലെ  വിജയികൾ (10  )

പൂക്കള മത്സരത്തിലെ  വിജയികൾ (10  )

പൂക്കള മത്സരത്തിലെ  വിജയികൾ (10  )

കായിക താരങ്ങളെ അനുമോദിച്ചു 
ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്ക്കൂൾ സബ് ജില്ല, ജില്ലാ ഗെയിംസ് ഇനങ്ങളിലെ വിജയികളെ അനുമോദിച്ചു. സ്കൂൾ അസ്സെംബ്ലി ചേർന്ന്  വിജയികൾക്കുള്ള  സമ്മാന  ദാനം നടത്തി .
സബ് ജില്ലാ , ജില്ലാ ഗെയിംസ് ഇനങ്ങളിലെ വിജയികൾ
സബ് ജില്ലാ , ജില്ലാ ഗെയിംസ് ഇനങ്ങളിലെ  വിജയികൾ 
.

Thursday, October 16, 2014

  നീന്തൽ മത്സരത്തിൽ ചാമ്പ്യൻ ഷിപ്പ് ചട്ടഞ്ചാൽ സ്കൂളിന്‌ 

കൊളിയടുക്കത്ത്  വെച്ച് നടന്ന സബ്ജില്ലാ നീന്തൽ മത്സരത്തിൽ  ചട്ടഞ്ചാൽ സ്കൂൾ  ഓവറോൾ ചാമ്പ്യൻമാരായി. ജൂനിയർ, സീനിയർ, സുബ്ജുനിയർ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ മൊത്തം 183 പോയിന്റ്‌  സ്കൂൾ കരസ്ഥമാക്കി . കായികാധ്യാപകൻ ജനാർദ്ദനൻ മാസ്റ്ററുടെ നേതൃത്യത്തിൽ  നേടിയ ഈ വിജയത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ മാസ്റ്റർ , ഹെഡ് മാസ്റ്റർ ശ്രീ. കെ. എം വേണു ഗോപാലൻ   മാസ്റ്റർ  എന്നിവര് അഭിനന്ദിച്ചു,

ഓവറോൾ ചാമ്പ്യൻഷിപ്‌ നേടിയ ചട്ടഞ്ചാൽ സ്കൂൾ ടീം 


കാസറഗോഡ് സബ് ജില്ലാ  ഗെയിംസ് ഇനത്തിൽ ഖോ ഖോ യിൽ രണ്ടാം സ്ഥാനം നേടിയ ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂൾ  ടീം 


കാസറഗോഡ് സബ് ജില്ലാ  ഗെയിംസ്   ഷട്ടിൽ ഇനത്തിൽ  ഒന്നാം  സ്ഥാനം നേടിയ                                                                              ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂൾ  ടീം 


ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ സബ് ജില്ല ഗെയിംസ് ടീമംഗ 

കാസറഗോഡ് സബ് ജില്ലാ  ഗെയിംസ് ഇനത്തിൽ  ഹാൻഡ്‌ ബോൾ , ഖോ ഖോ യിൽ   ഒന്നാം  സ്ഥാനം നേടിയ  ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂൾ  ടീം 

കാസറഗോഡ് സബ് ജില്ലാ  ഗെയിംസ് ഇനത്തിൽ  കബഡി  യിൽ  ഒന്നാം  സ്ഥാനം നേടിയ                      ചട്ടഞ്ചാൽ ഹയര് സെക്കന്ററി  സ്കൂൾ  ടീം 



ജില്ലാ ഗെയിംസ് ഇനത്തിൽ ഹാൻഡ്‌ ബോളിൽ ചാമ്പ്യന്മാരായ ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ വിദ്യാർഥികൾ കായിക അദ്ധ്യാപകൻ ജനാർദ്ധനൻ മാസ്റ്റെർക്കൊപ്പം 


Tuesday, October 14, 2014

ശ്വേതാ നായർക്ക്‌ പുരസ്‌കാരം 

ശ്രീ ഗുരു ഗോപിനാഥ് ട്രസ്റ്റ് ,നടന കലാനിധി, ഡോ:ഗുരു ഗോപിനാഥിന്റെ പേരിൽഎർപെടുത്തിയ മികച്ച കേരള നടനം നൃത്ത വിദ്യാർ ഥിക്കുള്ള വർഷത്തെ യുവ പ്രതിഭ പുരസ്കാരം കാസറഗോഡ് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ പ്ലസ് ടു വിദ്യാർഥിനി ശ്വേതാ നായർക്ക് ലഭിച്ചു ..തിരുവനന്തപുരം തീർഥ പാദ മണ്ഡപത്തിൽ വെച്ചുനടന്ന പരിപാടിയിൽ ബഹുമാനപെട്ട വട്ടപറമ്പിൽ ഗോപിനാഥ പിള്ള പുരസ്കാരം നല്കി ..ചട്ടഞ്ചാലിലെ ,വിദേശത്ത് ജോലിചെയ്യുന്ന, സബിത്തിന്റെയും, ശാന്ത കുമാരിയുടെയും മകളാണ് ശ്വേതാ നായർ..ഭാരത നാട്യം, കുച്ചുപ്പുടി എന്നിവയിലും മികച പ്രകടനം കാഴ്ചവെക്കുന്ന ശ്വേത, വർഷത്തെ യുവജനോത്സവ പരിപാടിക്കുള്ള തയ്യാറെടുപ്പിലാണ് ..പത്താം ക്ലാസ് പൊതുപരീക്ഷയിൽ 9- പ്ലസും.ഒരു -ഗ്രേഡും നേടിയിട്ടുണ്ട്




        അമ്പതാംതവണയും രക്തം നല്കി രതീഷ്‌കുമാര്‍;                               മാതൃകയായി  ചട്ടഞ്ചാല്‍  സ്‌കൂള്‍       
                                            
            അമ്പതാംതവണയും പി. രതീഷ് കുമാര്‍ രക്തദാനത്തിന് സന്തോഷത്തോടെ മുന്നോട്ടു വന്നപ്പോള്‍ പിന്നാലെ സന്നദ്ധതയോടെ എത്തിയത് വിദ്യാര്‍ഥികളടക്കം 85 പേര്‍. രക്തദാനം മഹദ്ദാനമെന്ന സന്ദേശത്തോടെ എത്തിയ ആരോഗ്യവകുപ്പധികൃതര്‍ മടങ്ങിയത് തികഞ്ഞ സംതൃപ്തിയോടെ.


ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദ്വിദിന എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായാണ് കഴിഞ്ജദിവസം രക്തദാന ക്യാമ്പൊരുക്കിയത്. ഇവിടെയും രക്തദാനം ചെയ്ത് സ്‌കൂളിലെ സ ുവോളജി അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ പി. രതീഷ് കുമാര്‍ ഈ രംഗത്ത് മാതൃകയാവുകയാണ്.

                1986-ല്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ബി.എസ്സി.ക്കു പഠിക്കുമ്പോഴാണ് രതീഷ്‌കുമാര്‍ ആദ്യമായി രക്തദാനത്തിനു മുന്നോട്ടുവന്നത്. വിദ്യാര്‍ഥികളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം തന്റെ സേവനത്തിന്റെ വഴിയെ എത്തിക്കാന്‍ ഈ അധ്യാപകനായി. 2013-ലും 2014-ലും ആരോഗ്യവകുപ്പിന്റെ രക്തദാതാവിനുള്ള പുരസ്‌കാരം രതീഷിനായിരുന്നു. രണ്ടു വര്‍ഷത്തിനിടെ മൂന്നുതവണയായി 300 യൂണിറ്റ് രക്തമാണ് സ്‌കൂള്‍വഴി നല്കിയത്.

               കാസര്‍കോട് ജനറല്‍ ആസ്​പത്രിയിലെ രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ കെ.പി. മനോജ്കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.വി. സുരേഷ്ബാബു, പ്രിന്‍സിപ്പല്‍ എം. മോഹനന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി സി.എച്ച്. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി. രതീഷ്‌കുമാര്‍ സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ എം. രാജേന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

              സ്‌കൂളില്‍ നടന്ന പരിസ്ഥിതിപഠനക്ലൂസില്‍ 'പൂമ്പാറ്റകളുടെ പ്രാധാന്യ'ത്തെപ്പറ്റി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ഇ. കുഞ്ഞികൃഷ്ണന്‍ ക്ലൂസെടുത്തു. കെ.വി. മണികണ്ഠദാസും സംസാരിച്ചു.

            ഞായറാഴ്ച നടന്ന ട്രോമാകെയര്‍ പരിശീലനം കാസര്‍കോട് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ട്രോമാകെയര്‍ പ്രസിഡന്റ് പി. കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠന്‍, കെ.ടി. രവികുമാര്‍, ഡോ. പ്രസാദ് മേനോന്‍ എന്നിവര്‍ ക്ലൂസെടുത്തു.



SCHOOL SPORTS

സ്ക്കൂൾ കായികമേള 2014


സ്കൂൾ കായികമേള 

ഹെഡ്‌മാസ്റ്റര്‍ ശ്രീ. കെ. എം. വേണുഗോപാലന്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുന്നു.

പ്രിന്‍സിപ്പല്‍ ശ്രീ. മോഹനന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തുന്നു.
ഫ്ലാഗ് സല്യൂട്ട് നല്‍കുന്നു.

ഉദ്ഘാടനചടങ്ങിനിടയില്‍
ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍

ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഹൈജംപിനിടയില്‍

200 മീറ്റര്‍ ഓട്ടത്തിനിടയില്‍



ജാവലിന്‍ ത്രോയ്ക്കായി തയ്യാറെടുക്കുന്നു.



ഡിസ്കസ് ത്രോയിലെ ദൃശ്യം

പെണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍
ആണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍



ഹയര്‍ സെക്കണ്ടറി ആണ്‍കുട്ടികളുടെ റിലേ മത്സരത്തിനിടയില്‍
സമാപനചടങ്ങിനിടയില്‍
സമാപനചടങ്ങിനിടയില്‍



ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്‍ഷിപ്പ് നേടിയ ജാസ്മിന്‍ ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ വ്യക്തിഗതചാമ്പ്യന്‍ഷിപ്പ് നേടിയ കുട്ടിക്ക് സമ്മാനം നല്‍കുന്നു 


കായികധ്യാപകാൻ ജനാർദ്ദനൻ മാസ്റ്റർ ട്രോഫി ഒരുക്കത്തിനിടയിൽ 


4x 100 മീറ്റെർ റിലെ സബ് ജൂനിയർ ബോയ്സ് വിജയികൾ 
നു.
  
ഹയര്‍ സെക്കണ്ടറി വിഭാഗം ചാമ്പ്യന്‍ഷിപ്പ് നേടിയ ജാസ്മിന്‍ ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു

 
ഹയര്‍ സെക്കണ്ടറി വിഭാഗം രണ്ടാം സ്ഥാനം നേടിയ റോസ് ഹൗസിന്റെ ലീഡര്‍ ട്രോഫി സ്വീകരിക്കുന്നു

ഹൈസ്കൂൾ വിഭാഗം    ചാമ്പ്യൻഷിപ്പ്   നേടിയ റെഡ് ഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.


ഹൈസ്കൂൾ വിഭാഗം   രണ്ടാം സ്ഥാനം   നേടിയ  വൈറ്റ്   ഹൌസ് ട്രോഫി  ഏറ്റുവാങ്ങുന്നു.