Tuesday, November 25, 2014

തെക്കില്‍ പുഴയോരത്ത് കണ്ടല്‍ നട്ട് വീണ്ടും ചട്ടഞ്ചാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
4
 മണലെടുപ്പിനെത്തുടര്‍ന്ന് ശോഷിച്ച ചന്ദ്രഗിരിപ്പുഴയെ സംരക്ഷിക്കാന്‍ കണ്ടല്‍ച്ചെടികളുമായി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വീണ്ടും പുഴക്കരയിലെത്തി.     100 കണ്ടല്‍ച്ചെടികളാണ് കുട്ടികള്‍ നട്ടത്. ഒന്നാംഘട്ടമായിസപ്തംബറില്‍ 50 കണ്ടല്‍ച്ചെടികള്‍ ഇവര്‍ നട്ടിരുന്നു. തെക്കില്‍പ്പാലത്തിന്റെ കിഴക്കുഭാഗത്തെ പുഴയോരമാണ് കണ്ടലിന്റെ സംരക്ഷണത്തിലാകുന്നത്.  റൈസോഫോറയിനത്തില്‍പ്പെട്ട  കണ്ടല്‍ച്ചെടികള്‍ സ്‌കൂളിന് സമ്മാനിച്ചത് പരിസ്ഥിതി പ്രവര്‍ത്തകനായ നീലേശ്വരത്തെ പി.വി.ദിവാകരനാണ്.

              രണ്ടാംഘട്ട കണ്ടല്‍ച്ചെടി നടല്‍ ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പി.ടി.എ. വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, ഗ്രാമപ്പഞ്ചായത്തംഗം ആസ്മ അബ്ദുല്ല, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, അസീസ് തെക്കില്‍, പ്രോഗ്രാം ഓഫീസര്‍ എം.രാജേന്ദ്രന്‍ നായര്‍, സൂരജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Thursday, November 20, 2014


സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ  ജില്ലയിൽ ഒന്നാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ഹൈസ്കൂൾ വിഭാഗം      സാമൂഹ്യ ശാസ്ത്ര  ക്വിസ് മത്സരത്തിൽ  ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി  ഹരിനാരായണനും , എട്ടാം  ക്ലാസ്സ്‌ വിദ്യാർത്ഥി അനൂപും  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി.


ഹരി നാരായണനും , അനൂപും 

സാമൂഹ്യശാസ്ത്ര മേളയിൽ ജില്ലയിൽ രണ്ടാം സ്ഥാനം 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ   ചട്ടഞ്ചാൽ  സ്കൂളിനു       സാമൂഹ്യ ശാസ്ത്ര മേളയിൽ  രണ്ടാം സ്ഥാനം  നേടാൻ  കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം      സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം  നേടി. 


പ്രവർത്തന  മാതൃകയുമായി ഹരിശാന്തും, അർജുനും ജില്ലയിൽ മൂന്നാം സ്ഥാനം നേടി


നിശ്ചല മാതൃകയുമായി  അഭിനവും, നിമിഷയും  ജില്ലയിൽ മൂന്നാം സ്ഥാനം നേടി .

Wednesday, November 19, 2014

പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് , 

ഐ.ടി യിലും, സാമൂഹ്യ ശാസ്ത്ര മേളയിലും  റന്നെർസ്  അപ്പ് 

കാസറഗോഡ് റവന്യു ജില്ലാ   ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . ഹയര് സെക്കണ്ടറി  പ്രവൃത്തി പരിചയ മേളയിൽ   ഹയര്   സെക്കന്ററി  വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഐ.ടി മേളയിലും, സാമൂഹ്യ ശാസ്ത്ര മേളയിലും രണ്ടാം സ്ഥാനം ജില്ലയിൽ നേടാൻ സ്കൂളിനു കഴിഞ്ഞു . ഹൈസ്കൂൾ വിഭാഗം         സാമൂഹ്യ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം  നേടാൻ കഴിഞ്ഞു.   കാസറഗോഡ് റവന്യു ജില്ലാ ശാസ്ത്ര മേളയിൽ  ഹയര് സെക്കന്ററി വിഭാഗം  ഗവേഷണ പ്രോജെക്ടിൽ    ആദിത്യ ബി. ആർ ഒന്നാം  സ്ഥാനം നേടി. ശാസ്ത്ര മേളയിലും ഹയര് സെക്കന്ററി വിഭാഗത്തിൽ  ജില്ലയിൽ മൂന്നാം  സ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞു.


പ്രവൃത്തി പരിചയ മേളയിൽ നിന്ന് 

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

പ്രവൃത്തി പരിചയ മേളയിൽ നിന്ന്

Tuesday, November 18, 2014


റോഷി ജോണിന് ഒന്നാം സ്ഥാനം 
തേജസിനും, അഞ്ജലിക്കും  ജില്ലയിൽ  മൂന്നാം സ്ഥാനം 

        കാസറഗോഡ് റവന്യു ജില്ലാ ഐ.ടി. മേളയിൽ ഹൈസ്കൂൾ  വിഭാഗം   ഐ.ടി ക്വിസ് മത്സരത്തിൽ ചട്ടഞ്ചാൽ ഹയര് സെക്കന്ററി സ്കൂൾ വിദ്യാർഥി  തേജസ്‌.  പി  മൂന്നാം സ്ഥാനം നേടി. അഞ്ജലി. പി  മലയാളം ടൈപ്പിംഗ്‌ വിഭാഗത്തിൽ മൂന്നാം സ്ഥാനം  നേടി.  കാസറഗോഡ് സബ് ജില്ലാ മേളയിൽ തേജസ്‌ ഒന്നാം സ്ഥാനവും, അഞ്ജലി രണ്ടാം സ്ഥാനവും നേടിയിരുന്നു . ഹയര് സെക്കന്ററി വിഭാഗം മലയാളം ടൈപ്പിംഗ്‌ വിഭാഗത്തിൽ റോഷി  ജോണ്‍  ഒന്നാം സ്ഥാനത്തോടെ സംസ്ഥാന മേളയിൽ പങ്കെടുക്കാനുള്ള  അർഹത  നേടി.

Tuesday, November 11, 2014

സബ് ജില്ല മേളയിൽ മികച്ച നേട്ടം 
           കാസറഗോഡ് സബ് ജില്ലാ  ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര  , പ്രവൃത്തി പരിചയ,  ഐ.ടി. മേളയിൽ  ചട്ടഞ്ചാൽ സ്കൂളിനു മികച്ച നേട്ടം . ഹയർ  സെക്കന്ററി  വിഭാഗം ഐ.ടി മേളയിൽ  35 പോയിൻറ്  നേടി  സ്കൂൾ  ഓവറോൾ  ചാമ്പ്യൻഷിപ്പ്  നേടി.  ഹൈസ്കൂൾ  വിഭാഗം  ഐ.ടി മേളയിൽ 32 പോയിന്റ്  നേടി  രണ്ടാം സ്ഥാനം നേടി. ഒരുപോയൻറ് വ്യത്യാസത്തിലാണ് ചാമ്പ്യൻഷിപ്പ്  സ്കൂളിനു നഷ്ടമായത്. ശാസ്ത്ര മേളയിൽ ഹയർ  സെക്കന്ററി  വിഭാഗം ഓവറോൾ  ചാമ്പ്യൻഷിപ്പ്  നേടി.  ഹൈസ്കൂൾ  വിഭാഗം  23 പോയിന്റ്  നേടി  രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയിൽ ഹയർ  സെക്കന്ററി  വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്  നേടി. ഹൈസ്കൂൾ  വിഭാഗം  ഐ.ടി. ക്വിസ് മത്സരത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി  തേജസ്‌ . പി എ ഗ്രേഡും, ഒന്നാം  സ്ഥാനവും  നേടി.  മലയാളം  ടൈപ്പിംഗ്‌  മത്സരത്തിൽ  ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥി അഞ്ജലി  എ ഗ്രേഡും  രണ്ടാംസ്ഥാനവും നേടി. ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ഹയര് സെക്കന്ററി വിഭാഗത്തിൽ  അർജുൻ നായർ  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി.  മലയാളം  ടൈപ്പിംഗ്‌  മത്സരത്തിൽ  പ്ലസ്‌ വണ്‍  ക്ലാസിലെ  റോഷി ജോണ്‍  എ ഗ്രേഡും  ഒന്നാം സ്ഥാനവും നേടി. വെബ്‌ പേജ് ഡിസൈനിങ്ങിൽ  അഹമെദ് സ്വലീഹ്  രണ്ടാം സ്ഥാനം നേടി.






Thursday, November 6, 2014

അക്ഷരമുറ്റം  ജില്ലാതല  ക്വിസ്  മത്സരത്തിൽ   ചട്ടഞ്ചാൽ   സ്കൂളിനു സമ്മാനം                                                                  
ദേശാഭിമാനി  അക്ഷരമുറ്റം  ജില്ലാതല  ക്വിസ്  മത്സരത്തിൽ സമ്മാനം നേടിയ ചട്ടംച്ചാൽ ഹയര് സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളെ  ബഹുമാനപ്പെട്ട  ഉദുമ എം.എൽ എ  ശ്രീ കെ കുഞ്ഞിരാമൻ  അനുമോദിച്ചു  വിജയികൾക്കുള്ള  സമ്മാന ദാനവും  നടത്തി. യോഗത്തിൽ പി.ടി. എ പ്രസിഡണ്ട്  ശ്രീ. ടി. കണ്ണൻ  അധ്യക്ഷത  വഹിച്ചു. .

പ്രിൻസിപ്പൽ  മോഹനൻ നായർ , ഹെഡ് മാസ്റ്റർ  വേണു ഗോപാലൻ , സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ബഷീർ ,  പ്രേംരാജ്, എന്നിവ ർ  സംസാരിച്ചു
പി.ടി.എ പ്രസിഡന്റ്  ശ്രീ. ടി കണ്ണൻ  സംസാരിക്കുന്നു.

Tuesday, November 4, 2014

സ്റ്റുഡന്റ്‌സ് പൊലീസ്: ക്വിസ് മത്സരത്തില്‍ ചട്ടഞ്ചാല്‍ സ്‌കൂള്‍ ജേതാക്കള്‍


    സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റംഗങ്ങള്‍ക്കായി നടത്തിയ ജില്ലാതല ക്വിസ് മത്സരത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 90 പോയിന്റ് നേടി ഒന്നാമതെത്തി. 75 പോയിന്റ് നേടിയ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും 65 പോയിന്റ് നേടി ചായ്യോത്ത് ഗവ. എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും നേടി. സംസ്ഥാന മത്സരം നവംബര്‍ 24-ന് എറണാകുളത്ത് നടക്കും.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. മത്സരം ഉദ്ഘാടനംചെയ്തു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബി.അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു.
സബ് കളക്ടര്‍ കെ.ജീവന്‍ ബാബു വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. എസ്.പി.സി. ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈ.എസ്.പി. എം.പ്രദീപും പങ്കെടുത്തു.