Friday, March 20, 2015

           യാത്രയയപ്പ് സമ്മേളനം 
 ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ  നിന്ന്  ഈ വർഷം  മാർച്ച്  31നു  വിരമിക്കുന്ന ഹെഡ് മാസ്റ്റർ  ശ്രീ. കെ.എം. വേണുഗോപാലൻ മാസ്റ്റെർക്കും  , ശ്രീ.  പി. ശശിധരനും  സ്കൂൾ പി.ടി.എ   വിപുലമായ യാത്രയയപ്പ് സമ്മേളനം നടത്തി.  കാസറഗോഡ് ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ. പാദൂർ  കുഞ്ഞാമു  ഹാജി  സമ്മേളനം ഉത്ഘാടനം ചെയ്തു. യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. മോഹനൻ നായര് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി , ചെമനാട്  പഞ്ചായത്ത്‌  അംഗം  ശ്രീ. ഷംസുദ്ദീൻ തെക്കിൽ , ശ്രീ. സുലൈമാൻ ബാദുഷ, ശ്രീ. രാഘവൻ നായർ , ശ്രീ.കൃഷ്ണൻ ചട്ടഞ്ചാൽ , സീനിയർ അസിസ്റ്റന്റ് ശ്രീമതി. പി.കെ. ഗീത , ശ്രീ. ബാലഗോപാലൻ എന്നിവർ  സംസാരിച്ചു. പി.ടി. എ യുടെ  വകയായുള്ള  ഉപഹാരം അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി വിരമിക്കുന്ന ഹെഡ് മാസ്റ്റർ  ശ്രീ. കെ.എം വേണുഗോപാലനും, ശ്രീ. പി. ശശിധരനും  നല്കി. 


ശ്രീ. പാദൂർ  കുഞ്ഞാമു  ഹാജി  സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു. 

 പി.ടി. എ യുടെ  വകയായുള്ള  മംഗളപത്രം അഡ്മിനി സ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ   കുട്ടി ഹാജി  ശ്രീ. കെ.എം വേണുഗോപാലനു നല്കുന്നു.

ശ്രീ. ശശിധരന്   ശ്രീ. മൊയ്തീൻ   കുട്ടി ഹാജി പൊന്നാട അണിയിക്കുന്നു 

ശ്രീ.കെ.എം വേണുഗോപാലന്   ശ്രീ. മൊയ്തീൻ   കുട്ടി ഹാജി പൊന്നാട അണിയിക്കുന്നു

പി.ടി.എ നൽകിയ ഉപഹാരവുമായി  ശ്രീ. കെ.എം.വേണുഗോപാലൻ  മാസ്റ്റർ 

പി.ടി.എ നൽകിയ  ഉപഹരവുമയി ശ്രീ. പി.ശശിധരൻ 

Wednesday, March 11, 2015

അനുസ്മരണം  നടത്തി 

 
ചട്ടഞ്ചാൽ ഹയർ സെക്കന്ററി  സ്കൂളിന്റെ  സ്ഥാപക മാനേജരായ ടി.കെ അബ്ദുൽ  ഖാദർ ഹാജി  അനുസ്മരണം സ്കൂളിൽ    നടത്തി .  മുൻ  പ്രിൻസിപ്പൽ  കോടോത്ത് ജനാർദ്ദനൻ നായർ  അനുസ്മരണ പ്രഭാഷണം  നടത്തി. പ്രിൻസിപ്പൽ  എം. മോഹനൻ നായർ  അധ്യക്ഷത  വഹിച്ചു. അഡ്മിനിസ്റ്റ്രറ്റിവ്  കമ്മിറ്റി ചെയർമാൻ  ശ്രീ. മൊയ്തീൻ കുട്ടി ഹാജി  സംസാരിച്ചു. പ്രഥമ അധ്യാപകൻ കെ.എം. വേണുഗോപാലൻ സ്വാഗതവും , സ്റ്റാഫ്‌ സെക്രട്ടറി മുഹമ്മദ്‌ ബഷീർ  നന്ദിയും പറഞ്ഞു .

Wednesday, March 4, 2015


ആദരാഞ്ജലികൾ
 അകാലത്തിൽ    പൊലിഞ്ഞു  പോയ    ചട്ടഞ്ചാല്‍   ഹയര്‍സെക്കന്‍ഡറി  സ്‌കൂളിലെ  പത്താം   ക്ലാസ്   വിദ്യാര്‍ത്ഥി   മുഹമ്മദ് ഷാഫിക്ക്    ആദരാഞ്ജലികൾ