വിരമിച്ചു
ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് ഓഫീസ് സ്റ്റാഫായ പി.ശശിധരൻ മെയ് 30 ന് വിരമിച്ചു. സ്കൂൾ മൽറ്റിമീഡിയ റൂമിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ പ്രിൻസിപ്പൽ ശ്രീ. എം. മോഹനൻ നായർ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.കെ.ഗീത , മുൻ ഹെഡ് മാസ്റ്റർ ശ്രീ. കെ.ജെ. ആന്റണി , സ്റ്റാഫ് സെക്രട്ടറി ശ്രീ. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഇരുപത്തഞ്ചോളം അധ്യാപക,അനധ്യപകർ ഒരുമിച്ചു ശശിധരന്റെ മട്ടന്നുരിലുള്ള വസതി വരെ അനുഗമിച്ചു. പി.ടി.എ. യെ പ്രതിനിധീകരിച്ച് ശ്രീ. സുലൈമാൻ ബാദുഷയും പങ്കെടുത്തു.
|
വിരമിച്ച ശ്രീ. പി.ശശിധരൻ |
ഹയർ സെക്കന്ററി റിസൾട്ട് ചട്ടഞ്ചാൽ സ്കൂളിനു മികച്ച വിജയം
പ്ലസ്ടു പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ
ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ ചട്ടഞ്ചാല്‍
സ്‌കൂളില്‍ 96.5 ശതമാനം വിജയം. രണ്ടു കുട്ടികള്‍ ഫുള്‍ മാര്‍ക്ക് നേടി.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എ.സ്മിതയുടെയും
എല്‍.ഐ.സി. ഓഫീസര്‍ രാജീവന്റെയും മകന്‍ എ.പി.ശ്രീഹരി, ബദിയടുക്ക ഗവ.
ഹൈസ്‌കൂള്‍ അധ്യാപകന്‍ പെരിയാട്ടടുക്കത്തെ കെ. കൃഷ്ണന്‍ നമ്പൂതിരിയുടെയും
എ.ജെ.ബി.എസ്. ചേടിക്കാനയിലെ അധ്യാപിക ബേബി സവിതയുടെയും മകള്‍ കെ.വരദ
കൃഷ്ണന്‍ എന്നിവരാണ് ഫുള്‍മാര്‍ക്ക് നേടിയത്. സ്‌കൂളിന്റെ
ചരിത്രത്തിലാദ്യമായി കൂടുതല്‍ കുട്ടികള്‍ എ പ്ലസ് നേടിയതും
ഇപ്രാവശ്യംതന്നെ. 37 പേരാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. മൊത്തം
352 പേര്‍ പരീക്ഷയ്ക്കിരുന്നതില്‍ 338 പേര്‍ വിജയിച്ചു.
1200/1200 നേടിയ
എ.പി ശ്രീഹരിയും ,
വരദ കൃഷ്ണനും